Join Whatsapp Group. Join now!

മാധ്യമ സെമിനാര്‍ സംഘടിപ്പിച്ചു

സംസ്ഥാന യുവജനക്ഷേമ ബോര്‍ഡ് ജില്ലാ യുവജന കേന്ദ്രം ബേക്കല്‍ കള്‍ച്ചറല്‍ സെന്ററില്‍ മാധ്യമ സെമിനാര്‍ സംഘടിപ്പിച്ചു. അഭിലാഷ് മോഹന്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ യൂത്ത് Kerala, News, Media seminar conducted
ബേക്കല്‍: (my.kasargodvartha.com 28.01.2019) സംസ്ഥാന യുവജനക്ഷേമ ബോര്‍ഡ് ജില്ലാ യുവജന കേന്ദ്രം ബേക്കല്‍ കള്‍ച്ചറല്‍ സെന്ററില്‍ മാധ്യമ സെമിനാര്‍ സംഘടിപ്പിച്ചു. അഭിലാഷ് മോഹന്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ യൂത്ത് പ്രോഗ്രാം ഓഫീസര്‍ കെ പ്രസീത അധ്യക്ഷത വഹിച്ചു. ബോര്‍ഡ് മെമ്പര്‍ മഹേഷ് കക്കത്ത്, സന്തോഷ് കാല, യുവജന കമ്മീഷന്‍ അംഗം കെ. മണികണ്ഠന്‍, ടി.കെ മന്‍സൂര്‍ (എം ഡി, ബി ആര്‍ ഡി സി), പഞ്ചായത്ത് മെമ്പര്‍ ലക്ഷ്മി എന്നിവര്‍ സംസാരിച്ചു.

മാധ്യമ മേഖലയില്‍ കഴിവ് തെളിയിച്ച എം ബി ശരത്ത് ചന്ദ്രന്‍, സുരേന്ദ്രന്‍ മടിക്കൈ, ശ്യാം ബാബു നീലേശ്വരം, ജി ശിവദാസന്‍, ഇ വിജയ കൃഷ്ണന്‍, ചന്ദ്രു വെള്ളരിക്കുണ്ട്, ടി.കെ നാരായണന്‍, ബാബു കോട്ടപ്പാറ, വേണു കള്ളാര്‍, ലിബീഷ് കുമാര്‍ എന്നിവരെ ചടങ്ങില്‍ വെച്ച് അനുമോദിച്ചു. വിവിധ വിഷയങ്ങളിലായി അഭിജിത്ത് പി ജെ,  എം ബി ശരത്ത് ചന്ദ്രന്‍, ഒ വി സുരേഷ് കുമാര്‍ എന്നിവര്‍ ക്ലാസെടുത്തു.

വര്‍ഗീയ ധ്രുവീകരണ കാലഘട്ടത്തിലെ മാധ്യമ പ്രവര്‍ത്തനം എന്ന വിഷയത്തില്‍ മാധ്യമ പ്രവര്‍ത്തകരായ മുജീബ് റഹ് മാന്‍, ഇ വി ജയകൃഷ്ണന്‍, ഷഫീഖ് നസറുല്ല, രാജേഷ് നോയല്‍ എന്നിവരുമായി സംവാദവും സംഘടിപ്പിച്ചു. ജില്ലാ യൂത്ത് കോഡിനേറ്റര്‍ എ വി ശിവപ്രസാദ് സ്വാഗതവും പഞ്ചായത്ത് കോഡിനേറ്റര്‍ ശശികുമാര്‍ എ നന്ദിയും പറഞ്ഞു.

വൈകുന്നേരം നടന്ന സമാപന സമ്മേളനം പള്ളിക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി ഇന്ദിര ഉദ്ഘാടനം ചെയ്തു. ജില്ലയിലെ ജേര്‍ണലിസം വിദ്യാര്‍ത്ഥികളും, മാധ്യമ പ്രവര്‍ത്തകരും ഉള്‍പ്പെടെ നിരവധി പേര്‍ മാധ്യമ സെമിനാറില്‍ പങ്കെടുത്തു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kerala, News, Media seminar conducted
  < !- START disable copy paste -->

Post a Comment