Join Whatsapp Group. Join now!

മടവൂര്‍കോട്ട 30-ാം വാര്‍ഷിക സമ്മേളനത്തിന് ഉജ്വല സമാപനം

മടവൂര്‍കോട്ട 30-ാം വാര്‍ഷിക സമ്മേളനത്തിന് ഉജ്വല സമാപനം. സയ്യിദ് യഹ് യ ബുഖാരി തങ്ങളുടെ നേതൃത്വത്തില്‍ ശൈഖ് ജീലാനി ദിനത്തോടനുബന്ധിച്ച് ശൈഖുനാ വടകര Kerala, News, Madavoorkota 30th anniversary conference end
ബദിയടുക്ക: (my.kasargodvartha.com 08.01.2019) മടവൂര്‍കോട്ട 30-ാം വാര്‍ഷിക സമ്മേളനത്തിന് ഉജ്വല സമാപനം. സയ്യിദ് യഹ് യ ബുഖാരി തങ്ങളുടെ നേതൃത്വത്തില്‍ ശൈഖ് ജീലാനി ദിനത്തോടനുബന്ധിച്ച് ശൈഖുനാ വടകര മുഹമ്മദ് ഹാജി വലിയുല്ലാഹി നഗറില്‍ രണ്ടു ദിവസങ്ങളിലായി നടന്ന മടവൂര്‍കോട്ട 30-ാം വാര്‍ഷിക സമ്മേളനത്തില്‍ പ്രമുഖ പണ്ഡിതരും സാംസ്‌കാരിക പ്രവര്‍ത്തകരുമടക്കം നിരവധി പേര്‍ സംബന്ധിച്ചു.

വിഭാഗീയ ചിന്തകളില്‍ നിന്ന് വിട്ടുനില്‍ക്കണമെന്നും മതസൗഹാര്‍ദ്ദത്തിന് ഊന്നല്‍ നല്‍കണമെന്നും സമ്മേളനം ആഹ്വാനം ചെയ്തു. മംഗളൂരു-കീഴൂര്‍ ഖാസി ത്വാഖ അഹ് മദ് മൗലവി ഉദ്ഘാടനം ചെയ്തു. ആരംഭ പ്രാര്‍ത്ഥനക്ക് കാന്തപുരം എ പി അബൂബക്കര്‍ മുസ്ല്യാര്‍ നേതൃത്വം നല്‍കി. സമ്മേളനത്തിന്റെ ആദ്യ ദിവസം മാലിക് ദീനാര്‍ പള്ളി ഖത്തീബ് അബ്ദുല്‍ മജീദ് ബാഖവി അടക്കമുള്ളവര്‍ സംബന്ധിച്ചു.
സമാപന-സാംസ്‌കാരിക സമ്മേളനം നീലേശ്വരം ഖാസി ഇ കെ മഹ് മൂദ് മുസ്ലിയാര്‍ ഉദ്ഘാടനം ചെയ്തു. മടവൂര്‍ കോട്ടയുടെ സ്ഥാപകന്‍ സയ്യിദ് യഹ്യ ബുഖാരി തങ്ങള്‍ അധ്യക്ഷത വഹിച്ചു. ടി എ ഷാഫി സ്വാഗതം പറഞ്ഞു. കൊപ്പല്‍ ചന്ദ്രശേഖരന്‍ മുഖ്യപ്രഭാഷണം നടത്തി. എ ഹമീദ് ഹാജി മുഖ്യാതിഥിയായിരുന്നു. ഇബ്രാഹിം സഖാഫി വെള്ളിയോട്, ചെര്‍ക്കളം അഹ് മദ് മുസ്ലിയാര്‍, മുനീര്‍ ബാഖവി മറ്റത്തൂര്‍, കോട്ടിക്കുളം ഖത്തീബ് അസീസ് അഷ്‌റഫി പാണത്തൂര്‍, ഡോ. ഗോപാലകൃഷ്ണന്‍, ബഷീര്‍ തൃക്കരിപ്പൂര്‍, നജ്മുദ്ദീന്‍ ത്വാഹ തങ്ങള്‍, സുഹൈര്‍ തൃക്കരിപ്പൂര്‍, നൂറുദ്ദീന്‍ ബുഖാരി തങ്ങള്‍, ശുഐബ് തൃക്കരിപ്പൂര്‍, ബദ്‌റുദ്ദീന്‍ മുസ്ലിയാര്‍ നെല്ലിക്കട്ട, സയ്യിദ് ഷംസുദ്ദീന്‍ തങ്ങള്‍, മുഹമ്മദ് ഹനീഫ് ദാരിമി, മുഹ്യുദ്ദീന്‍ മുസ്ല്യാര്‍ ശാദുലി, സുബൈര്‍ മൗലവി ശാദുലി, അബ്ദുല്‍ഖാദര്‍ സഖാഫി, ഷംസുദ്ദീന്‍ ഖാദിരി ബേക്കല്‍, അബ്ദുല്‍ ഖാദര്‍ നാലാംമൈല്‍, ലത്വീഫ് നാലാംമൈല്‍, ഷരീഫ്, ഹാരിസ്, ദുല്‍ഫുഖാര്‍, ഹസന്‍ ശാദുലി ഖാദിരി, മുഹമ്മദ് മുനവ്വര്‍ ചേരങ്കൈ, അബ്ദുല്ല സിര്‍സി, ശിഹാബ്, തമീം, മുഹ്സിന്‍, താജുദ്ദീന്‍, ഗഫൂര്‍ ബെദിര, അസ്‌കര്‍, മുര്‍ഷിദ്, നൗഫല്‍, ഹനീഫ്, ബക്കര്‍ ഖാജ തുടങ്ങിയവര്‍ സംബന്ധിച്ചു.

അബൂബക്കര്‍ മൗലവി എര്‍മാളം നന്ദി പറഞ്ഞു. അന്നദാന വിതരണോദ്ഘാടനം അബൂബക്കര്‍ ഹാജി ചേരങ്കൈ നിര്‍വ്വഹിച്ചു.






(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kerala, News, Madavoorkota 30th anniversary conference end
  < !- START disable copy paste -->

Post a Comment