Join Whatsapp Group. Join now!

മടവൂര്‍കോട്ട 30-ാം വാര്‍ഷിക സമ്മേളനം ജനുവരി 5,6 തീയ്യതികളില്‍

സയ്യിദ് യഹ് യ ബുഖാരി തങ്ങളുടെ നേതൃത്വത്തില്‍ ശൈഖ് ജീലാനി ദിനത്തോടനുബന്ധിച്ച് മടവൂര്‍കോട്ട കേന്ദ്രത്തില്‍ നടക്കുന്ന 30-ാം വാര്‍ഷിക സമ്മേളനം ജനുവരി 5,6 തീയ്യതികളില്‍ Kerala, News, Madavoor Kotta 30th anniversary conference on Jan 5,6
കാസര്‍കോട്: (my.kasargodvartha.com 01.01.2019) സയ്യിദ് യഹ് യ ബുഖാരി തങ്ങളുടെ നേതൃത്വത്തില്‍ ശൈഖ് ജീലാനി ദിനത്തോടനുബന്ധിച്ച് മടവൂര്‍കോട്ട കേന്ദ്രത്തില്‍ നടക്കുന്ന 30-ാം വാര്‍ഷിക സമ്മേളനം ജനുവരി 5,6 തീയ്യതികളില്‍ നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. ജനുവരി അഞ്ചിന് രാവിലെ ആറു മണിക്ക് സലാം ബൈത്ത് മുതലായ പ്രകീര്‍ത്തന വേദിക്ക് മുഹമ്മദ് ഹനീഫ ദാരിമി ശാദുലി, ഹംസ കൂത്തുപറമ്പ് ശാദുലി എന്നിവര്‍ നേതൃത്വം നല്‍കും. മുനീര്‍ ബാഖവി മറ്റത്തൂര്‍ അനുസ്മരണ പ്രഭാഷണം നടത്തും. ശൈഖ് മടവൂരിയ്യ ശാദുലിയ്യ കീര്‍ത്തനവേദി മടവൂര്‍ റാത്തീബിന് അബ്ദുര്‍ റഹ് മാന്‍ ഇബ്‌നു വലിയുല്ലാഹി വടകര മുഹമ്മദ് ഹാജി, സുബൈര്‍ മുസ്ലിയാര്‍, സയ്യിദ് ഇബ്രാഹിം തങ്ങള്‍, ഹംസ മുസ്ലിയാര്‍ ചേരങ്കൈ എന്നിവര്‍ നേതൃത്വം നല്‍കും. ശുഐബ് ആലം ഖാദിരി കീളക്കര മുഖ്യാതിഥിയാകും.

രാത്രി എട്ടു മണിക്ക് ആധ്യാത്മിക പ്രബോധന വേദിയില്‍ ഏര്‍മാളം ഖത്തീബ് ജഅ്ഫര്‍ സഅദി സ്വാഗതം പറയും. സയ്യിദ് ജലാലുദ്ദീന്‍ യു പി എസ് തങ്ങള്‍ അധ്യക്ഷത വഹിക്കും. കീഴൂര്‍- മംഗളൂരു ഖാസി ത്വാഖ അഹ് മദ് മുസ്ലിയാര്‍ ഉദ്ഘാടനം ചെയ്യും. ഹജ്ജ് കമ്മിറ്റി ചെയര്‍മാന്‍ സി മുഹമ്മദ് ഫൈസി മുഖ്യപ്രഭാഷണം നടത്തും.

ജനുവരി ആറിന് ഉച്ചയ്ക്ക് ഒരു മണിക്ക് മത സൗഹാര്‍ദ മനുഷ്യ സ്‌നേഹ സംഗമം കാസര്‍കോട് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് എ ജി സി ബഷീര്‍ ഉദ്ഘാടനം ചെയ്യും. ടി എ ഷാഫി സ്വാഗതം പറയും. എം സി ഖമറുദ്ദീന്‍ അധ്യക്ഷത വഹിക്കും. മാലിക് ദീനാര്‍ ഖത്തീബ് അബ്ദുല്‍ മജീദ് ബാഖവി, കൊപ്പല്‍ ചന്ദ്രശേഖരന്‍ മാസ്റ്റര്‍ എന്നിവര്‍ പ്രഭാഷണം നടത്തും. 30-ാം വാര്‍ഷിക സമാപന സമ്മേളനത്തില്‍ നീലേശ്വരം ഖാസി ഇ കെ മഹ് മൂദ് മുസ്ലിയാര്‍ ആധ്യാത്മിക പ്രകീര്‍ത്ത പ്രബോധനം നടത്തും. അബ്ദുല്‍ മജീദ് ബാഖവി മുഖ്യപ്രഭാഷണം നടത്തും. സയ്യിദ് യഹ് യ ബുഖാരി തങ്ങള്‍ സ്വാഗതം പറയും. സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ഇബ്‌നു യാസീന്‍ മുത്തുക്കോയ തങ്ങള്‍ രാമന്തളി കൂട്ടുപ്രാര്‍ത്ഥനയ്ക്ക് നേതൃത്വം നല്‍കും. അന്നദാന വിതരണോദ്ഘാടനം ഹാജി അബൂബക്കര്‍ ചേരങ്കൈ നിര്‍വ്വഹിക്കും. കരുമാനം അബൂബക്കര്‍ മൗലവി നന്ദി പറയും.

വാര്‍ത്താ സമ്മേളനത്തില്‍ സയ്യിദ് യഹ് യ ബുഖാരി തങ്ങള്‍, സയ്യിദ് ഇബ്രാഹിം തങ്ങള്‍, സുബൈര്‍ മൗലവി ശാദുലി, ശിഹാബ് ചേരങ്കൈ, ഗഫൂര്‍ ബെദിര, തമീം അബ്ദുല്ല ചേരങ്കൈ, മൊയ്തു ആലംപാടി എന്നിവര്‍ സംബന്ധിച്ചു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kerala, News, Madavoor Kotta 30th anniversary conference on Jan 5,6
  < !- START disable copy paste -->

Post a Comment