Join Whatsapp Group. Join now!

കണ്ണാടി ചരിത്ര പുരസ്‌കാരം സിദ്ദീഖ് നദ് വി ചേരൂരിന്

കഴിഞ്ഞ രണ്ടര പതിറ്റാണ്ട് കാലമായി കണ്ണൂരിലെ കണ്ണാടിപ്പറമ്പ് ആസ്ഥാനമായി പ്രര്‍ത്തിക്കുന്ന പ്രമുഖ സാഹിത്യ-സാംസ്‌കാരിക കൂട്ടായ്മയായ 'കണ്ണാടി'യുടെ കണ്ണാടി ചരിത്ര പുരസ്‌കാരം Kerala, News, Kannadi Award for Siddeeque Nadvi Cheroor
കാസര്‍കോട്: (my.kasargodvartha.com 16.01.2019) കഴിഞ്ഞ രണ്ടര പതിറ്റാണ്ട് കാലമായി കണ്ണൂരിലെ കണ്ണാടിപ്പറമ്പ് ആസ്ഥാനമായി പ്രര്‍ത്തിക്കുന്ന പ്രമുഖ സാഹിത്യ-സാംസ്‌കാരിക കൂട്ടായ്മയായ 'കണ്ണാടി'യുടെ കണ്ണാടി ചരിത്ര പുരസ്‌കാരം പണ്ഡിതനും എഴുത്തുകാരനുമായ സിദ്ദീഖ് നദ് വി ചേരൂരിന്. ഉര്‍ദുവില്‍ നിന്ന് മൊഴിമാറ്റം നടത്തി തൃശൂരിലെ വിചാരം ബുക്‌സ് പ്രസിദ്ധീകരിച്ച അല്ലാമാ സയ്യിദ് സുലൈമാന്‍ നദ് വിയുടെ 'ഇന്തോ-അറബ് ബന്ധങ്ങള്‍' എന്ന ചരിത്ര കൃതിയാണ് 2010 - 18 വര്‍ഷങ്ങളില്‍ മലയാളത്തില്‍ പുറത്തിറങ്ങിയ മികച്ച ചരിത്ര പുസ്തകമായി 'കണ്ണാടി' നിശ്ചയിച്ച വിദഗ്ദ്ധ സമിതി  തെരഞ്ഞെടുത്തത്.

ഫൈസി, നദ് വി, ബിസ്‌നസ് ഇംഗ്ലീഷില്‍ ഡിപ്ലോമ എന്നീ അക്കാദമിക് യോഗ്യത നേടിയ സിദ്ദീഖ് നദ് വി വിവിധ സ്ഥാപനങ്ങളില്‍ അധ്യാപകനായും പ്രിന്‍സിപ്പാളായും സേവനമനുഷ്ടിച്ചിരുന്നു. ഇപ്പോള്‍ ഓണപ്പറമ്പ് മൗണ്ട് സീനാ വിമണ്‍സ് കോളേജ് പ്രിന്‍സിപ്പാളാണ്. ദീര്‍ഘകാലം പ്രവാസീ ജീവിതം നയിച്ച നദ് വി ദുബൈ ഗള്‍ഫ് ന്യൂസ് പത്രത്തില്‍ പബ്ലിക് റിലേഷന്‍ ഓഫീസറായും പ്രവര്‍ത്തിച്ചിരുന്നു. 2016ല്‍ ഇന്റര്‍നാഷണല്‍ അറബിക് ലിറ്ററേച്ചര്‍ ഫോറമായ 'അല്‍ മുന്‍ തദ' വാട്‌സ്ആപ്പ് ഗ്രൂപ്പ് ഏര്‍പ്പെടുത്തിയ അറബി കവിതാ മത്സരത്തില്‍ ഒന്നാം സ്ഥാനം നേടിയിരുന്നു.

വിവിധ ആനുകാലികങ്ങളില്‍ എഴുതുന്ന സിദ്ദീഖ് നദ് വി മലയാളം- അറബി ഭാഷകളിലായി ഏഴ് കൃതികള്‍ രചിച്ചു. ഒടുവില്‍ വെളിച്ചം കണ്ട 'ലിംഗസമത്വം എന്ന മിഥ്യ' വിഷയത്തിലെ വ്യത്യസ്ത വീക്ഷണം കൊണ്ട് ശ്രദ്ധേ നേടിയിരുന്നു. സമസ്ത കാസര്‍കോട് ജില്ലാ മുശാവറ അംഗം, സി എം ഉസ്താദ് ജനകീയ ആക്ഷന്‍ കമ്മിറ്റി വൈസ് ചെയര്‍മാന്‍, കോഴിക്കോട് ഇസ്ലാമിക് സെന്റര്‍ എക്‌സിക്യൂട്ടീവ് മെമ്പര്‍ തുടങ്ങിയ പദവികള്‍ വഹിക്കുന്നു. മാലിക് ദീനാര്‍ ഇസ്ലാമിക് അക്കാദമിയില്‍ അഞ്ച് വര്‍ഷം പ്രിന്‍സിപ്പാളും 'ദി ഗൈഡ്' ഇംഗ്ലീഷ് ടാബ് ലോയ്ഡ് ചീഫ് എഡിറ്ററുമായിരുന്നു.

കാസര്‍കോട് ചേരൂര്‍ സ്വദേശിയായ ചേരുവള്ളി അബ്ദുല്ല പിതാവും ബീഫാത്വിമ മാതാവുമാണ്. ചെമ്പരിക്ക ഖാസി കുടുംബത്തിലെ ആയിശയാണ് ഭാര്യ. യാസിര്‍ സിദ്ദീഖ്, സുഹൈല്‍ സിദ്ദീഖ്, അബ്ദുല്ല സിദ്ദീഖ്, ഹനാ ഫാത്വിമ മക്കളാണ്. കണ്ണാടി രജത ജൂബിലിയോടനുബന്ധിച്ച് ഫെബ്രുവരി ഒമ്പതിന് കണ്ണൂരില്‍ നടക്കുന്ന ചടങ്ങില്‍ എഴുത്തുകാരന്‍ എന്‍.ഇ സുധീര്‍ പുരസ്‌കാരം സമ്മാനിക്കും.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kerala, News, Kannadi Award for Siddeeque Nadvi Cheroorste -->

Post a Comment