കാസര്‍കോട്: (my.kasargodvartha.com 11.01.2019) മൃഗസംരക്ഷണ വകുപ്പിന്റെ 25-ാമത് കുളമ്പുരോഗ പ്രതിരോധ കുത്തിവെയ്പ്പ് പദ്ധതി 14 മുതല്‍ ഫെബ്രുവരി ഏഴുവരെ ജില്ലയില്‍ നടത്തുന്നതിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി ബന്ധപ്പെട്ടവര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. എല്ലാ ഗ്രാമ പഞ്ചായത്ത്, നഗരസഭാ വാര്‍ഡുകളിലും കുത്തിവെയ്പ്പ് സ്‌ക്വാഡുകളെ നിയോഗിക്കും. കുത്തിവെപ്പ് നടത്തിയ ശേഷം മഞ്ഞനിറത്തിലുള്ള കമ്മല്‍ (ഇയര്‍ ടാഗ്) ചെവിയില്‍ ഘടിപ്പിക്കും.
പഞ്ചായത്ത് തലത്തിലുളള നടപടികള്‍ അതാത് വെറ്ററിനറി ഡോക്ടര്‍മാര്‍ സ്വീകരിക്കണം. പ്രതിരോധ കുത്തിവെയ്പ്പ് നടത്താനായി പരിശീലനം നല്‍കിയ 102 സ്‌ക്വാഡുകളെ നിയോഗിക്കും. ജില്ലയില്‍ 82,698 കന്നുകാലികള്‍, 1,280 എരുമകള്‍, 2,941 പന്നികള്‍ എന്നിവയെ കുത്തിവെയ്പ്പിന് വിധേയമാക്കും. പ്രതിരോധ കുത്തിവെയ്പ്പിന് ഉരു ഒന്നിന് 10 രൂപ നിരക്കില്‍ അഡ്മിനിസ്ട്രേറ്റീവ് ചാര്‍ജ് ഇനത്തില്‍ കര്‍ഷകന്‍ നല്‍കണം.
വാര്‍ത്താസമ്മേളനത്തില്‍ ഡോ. നാഗരാജ്, ഡോ.കെ. മുരളീധരന്‍, ഡോ.ബി.ജി മഞ്ചപ്പ എന്നിവര്‍ സംബന്ധിച്ചു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kerala, News, Immunization for Cattle starts on 14th
< !- START disable copy paste -->
Keywords: Kerala, News, Immunization for Cattle starts on 14th
< !- START disable copy paste -->