Join Whatsapp Group. Join now!

ഹജ്ജ് 2019 മെഡിക്കല്‍ ഫിറ്റ്‌നസ് ക്യാമ്പിന് ഹെല്‍ത്ത് മാളില്‍ തുടക്കം

സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേന ഈ വര്‍ഷത്തെ ഹജ്ജിന് അനുമതി ലഭിച്ചവര്‍ക്ക് നല്‍കുന്ന മെഡിക്കല്‍ ഫിറ്റ്‌നസ് ചെക്കപ്പ് ക്യാമ്പിന് പ്രൈംലൈഫ് ഹെല്‍ത്ത് മാളില്‍ തുടക്കമായി. Kerala, News, Hajj 2019 Medical Fitness Camp Started in Health Mall
കാസര്‍കോട്: (my.kasargodvartha.com 22.01.2019) സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേന ഈ വര്‍ഷത്തെ ഹജ്ജിന് അനുമതി ലഭിച്ചവര്‍ക്ക് നല്‍കുന്ന മെഡിക്കല്‍ ഫിറ്റ്‌നസ് ചെക്കപ്പ് ക്യാമ്പിന് പ്രൈംലൈഫ് ഹെല്‍ത്ത് മാളില്‍ തുടക്കമായി. ഫെബ്രുവരി നാലു വരെയാണ് ക്യാമ്പ്. ഹെല്‍ത്ത് മാള്‍ മാനേജിംഗ് പാര്‍ട്ണര്‍ അബുയാസര്‍ കെ പിയുടെ അധ്യക്ഷതയില്‍ സംസ്ഥാന ഹജ്ജ് കമ്മിറ്റി മാസ്റ്റര്‍ ട്രെയ്‌നനര്‍ സൈനുദ്ദീന്‍ എന്‍ പി ക്യാമ്പ്  ഉദ്ഘാടനം ചെയ്തു.

ചടങ്ങില്‍ ഹമീദ് ഹാജി (ഹജ്ജ് ട്രെയ്‌നര്‍), ഡോ.മുഹമ്മദ് സലീം യൂറോളജിസ്റ്റ് (മെഡിക്കല്‍ ഡയറക്ടര്‍ - ഹെല്‍ത്ത് മാള്‍) എന്നിവര്‍ പ്രസംഗിച്ചു. ജില്ലാ ഹജ്ജ് ട്രെയ്‌നനര്‍ അമാനുല്ല എന്‍ കെ സ്വാഗതവും ട്രെയ്‌നര്‍ സിറാജുദ്ദീന്‍ ടി.കെ നന്ദിയും പറഞ്ഞു. എണ്ണൂറ് രൂപ ചിലവ് വരുന്ന ഹജ്ജ് പാക്കേജ് (Blood Group, Complete Blood Count, X-Ray Chest, Eye test, Medical Fitness Certificate) കുറഞ്ഞ നിരക്കില്‍ ഇരുന്നൂറ് രൂപക്ക് ഹെല്‍ത്ത് മാളില്‍ ലഭ്യമാവും.

കൂടുതല്‍ വിവരങ്ങള്‍ക്കും ബുക്കിംഗിനും 04994 222226, 9544322226 നമ്പറുകളുമായി ബന്ധപ്പെടാം.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kerala, News, Hajj 2019 Medical Fitness Camp Started in Health Mall
  < !- START disable copy paste -->

Post a Comment