Join Whatsapp Group. Join now!

ഡോ. അഹ് മദ് ഇര്‍ഷാദ് മണിയങ്ങാനത്തിന് നാടിന്റെ ആദരവും ചില്‍ഡ്രണ്‍സ് പാര്‍ക്ക് സമര്‍പ്പണവും 19ന്

ബംഗളൂരുവിലെ പ്രശസ്ത ഗവേഷണ സ്ഥാപനമായ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സില്‍ നിന്ന് രസതന്ത്രത്തില്‍ ഗവേഷണം നടത്തി ഡോക്ടറേറ്റ് നേടിയ ഡോ. അഹ് മദ് ഇര്‍ഷാദ് Kerala, News, Felicitation for Dr. Ahmed Irshad Maniyanganam on 19th
പരവനടുക്കം: (my.kasargodvartha.com 16.01.2019) ബംഗളൂരുവിലെ പ്രശസ്ത ഗവേഷണ സ്ഥാപനമായ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സില്‍ നിന്ന് രസതന്ത്രത്തില്‍ ഗവേഷണം നടത്തി ഡോക്ടറേറ്റ് നേടിയ ഡോ. അഹ് മദ് ഇര്‍ഷാദ് മണിയങ്ങാനത്തിന് നാടിന്റെ ആദരവും ചില്‍ഡ്രണ്‍സ് പാര്‍ക്ക് സമര്‍പ്പണവും ജനുവരി 19ന് ശനിയാഴ്ച നടക്കും. വൈകുന്നേരം നാലു മണിക്ക് ജി എല്‍ പി എസ് ചെമ്മനാട് ഈസ്റ്റ് ഗ്രൗണ്ടില്‍ വെച്ച് നടക്കുന്ന പരിപാടിയില്‍ കാസര്‍കോട് ജില്ലാ കലക്ടര്‍ ഡോ. ഡി സജിത് ബാബു ആദരം സമര്‍പ്പിക്കും.


സൗഹൃദ കൂട്ടായ്മയുടെ നേതൃത്വത്തിലാണ് ആദരപരിപാടി സംഘടിപ്പിക്കുന്നത്. പ്ലേ പാര്‍ക്കിന്റെ സമര്‍പ്പണവും കലക്ടര്‍ നിര്‍വ്വഹിക്കും. ചടങ്ങില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കല്ലട്ര അബ്ദുല്‍ ഖാദര്‍ അധ്യക്ഷനാകും.



(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kerala, News, Felicitation for Dr. Ahmed Irshad Maniyanganam on 19th
  < !- START disable copy paste -->

Post a Comment