അബുദാബി: (my.kasargodvartha.com 07.01.2019) പുതുവര്‍ഷപ്പുലരിയില്‍ അബുദാബി തളങ്കര മുസ്ലീം ജമാഅത്തിന്റെ ആഭിമുഖ്യത്തില്‍ 'എന്റെ തളങ്കര' കുടുംബ സംഗമം സംഘടിപ്പിച്ചു. അബുദാബി ഹെറിറ്റേജ് പാര്‍ക്കിലാണ് തളങ്കരയുടെ മക്കളും മരുമക്കളും പേരക്കിടാങ്ങളും ഒത്തുകൂടിയത്. കലപില കൂട്ടിയും, സൊറ പറഞ്ഞും, ബന്ധങ്ങള്‍ പുതുക്കിയും നിരവധി പേരാണ് സംഗമത്തില്‍ പങ്കാളികളായത്. ഒപ്പം കലാ-കായിക പരിപാടികളും സംഗമത്തിന്റെ ഭാഗമായി അരങ്ങേറി.
ജമാഅത്ത് സെക്രട്ടറി എന്‍ എം അബ്ദുല്ല, പ്രോഗ്രാം കമ്മിറ്റി ചെയര്‍മാന്‍ സിയാദ് തെരുവത്ത് എന്നിവരാണ് 'എന്റെ തളങ്കര'യ്ക്കു വേണ്ടി അഹോരാത്രം കഠിനാധ്വാനം ചെയ്തത്. ചടങ്ങില്‍ തളങ്കരയുടെ യുവ കവി ഖാദര്‍ ബാങ്കോടിനെ ആദരിച്ചു. മാധ്യമ പ്രവര്‍ത്തകന്‍ എ ബി കുട്ടിയാനവും സംഗമത്തില്‍ പങ്കാളിയായി.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Gulf, News, Ente Thalangara family meet conducted
< !- START disable copy paste -->
Keywords: Gulf, News, Ente Thalangara family meet conducted
< !- START disable copy paste -->