കാസര്‍കോട്: (my.kasargodvartha.com 24.01.2019) ജില്ലാ സ്പോര്‍ട്സ് കൗണ്‍സില്‍ മുന്‍ വൈസ് പ്രസിഡണ്ട് വിദ്യാനഗര്‍ മിനി എസ്‌റ്റേറ്റിലെ സി എ അബ്ദുല്‍ അസീസ് ചൂരി (61)നിര്യാതനായി. വ്യാഴാഴ്ച പുലര്‍ച്ചെ മംഗളൂരുവിലെ ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം. ഏതാനും വര്‍ഷമായി ഡയാലിസിസ് ചെയ്തുവരികയായിരുന്നു. ബുധനാഴ്ച വീട്ടില്‍ വെച്ച് അസ്വസ്ഥത അനുഭവപ്പെട്ട അസീസിനെ ഉടന്‍ കാസര്‍കോട്ടെ സ്വകാര്യാശുപത്രിയിലും പിന്നീട് മംഗളൂരുവിലെ ആശുപത്രിയിലും പ്രവേശിപ്പിക്കുകയായിരുന്നു.
ജില്ലാ സ്പോര്‍ട്സ് കൗണ്‍സില്‍ ട്രഷറര്‍, സംസ്ഥാന സൈക്കിള്‍ പോളോ അസോ. സെക്രട്ടറി, ജില്ലാ ടേബിള്‍ ടെന്നീസ് അസോ. സെക്രട്ടറി, കാസര്‍കോട് നാഷണല്‍ സ്പോര്‍ട്സ് ക്ലബ്ബ് സെക്രട്ടറി, ക്രിയേറ്റേര്‍സ് കാസര്‍കോട് സെക്രട്ടറി, ചൂരി ഹൈദ്രോസ് ജുമാമസ്ജിദ് സെക്രട്ടറി, റഹ് മാനിയ മസ്ജിദ് പ്രസിഡണ്ട് എന്നീ നിലകളിലും പ്രവര്‍ത്തിച്ചിട്ടുണ്ട്.
നിലവില്‍ ജില്ലാ ദേശീയ കായിക വേദി ജനറല്‍ സെക്രട്ടറി, ജില്ലാ ഒളിമ്പിക് അസോ. സെക്രട്ടറിയുമായിരുന്നു. മുസ്ലിം ലീഗ് അവിഭക്ത കണ്ണൂര്‍ ജില്ലാ ട്രഷററായിരുന്ന പരേതനായ ചൂരി അബ്ദുല്ല ഹാജി- മറിയുമ്മ ദമ്പതികളുടെ മകനാണ്. ഭാര്യ: ഉമ്മാലി (മൊഗ്രാല്‍ പുത്തൂര്‍). മക്കള്‍: സി എം ജാബിര്‍ (ഖത്തര്‍), അബ്ദുല്ല ജസീം (ബംഗളൂരു), ജാസ്മിന്‍, ജസീല. മരുമക്കള്‍: എ പി അഷ്റഫ് അലി, മൊയ്തീന്‍ (കോട്ടൂര്‍), അഫ്സീന (പെരുമ്പള), നുഹ്ജസ് (ചെര്‍ക്കള). സഹോദരങ്ങള്‍: അബ്ദുല്‍ ഹമീദ് ചൂരി, ഉസ്മാന്‍ ചൂരി, ബഷീര്‍ ചൂരി, അഷ്റഫ്, അയ്യൂബ്, സി എ സൈനബ, റുഖിയ, ഹാജറ, ഫാത്തിമാബി, അസ്മ, സമീറ, പരേതനായ മഹ് മൂദ് ചൂരി.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kerala, News, കേരള വാര്‍ത്ത, Obituary, District Sports Council Ex Vice president C A Abdul Azeez passes away
< !- START disable copy paste -->