Join Whatsapp Group. Join now!

അന്‍സാറുല്‍ മുസ്ലിമീന്‍ അസോസിയേഷന്‍ സില്‍വര്‍ ജൂബിലി വിപുലമായി ആഘോഷിക്കുന്നു; സൗജന്യ മെഗാ മെഡിക്കല്‍ ക്യാമ്പ് 13ന്, കര്‍ണാടക മന്ത്രി യു ടി ഖാദര്‍ ഉദ്ഘാടനം ചെയ്യും

സമൂഹത്തിലെ കഷ്ടതകളനുഭവിക്കുന്ന ജനവിഭാഗങ്ങള്‍ക്ക് ആശ്വാസം നല്‍കുക, ധാര്‍മ്മിക ഉത്തരവാദിത്വമുള്ള ഒരു സമൂഹത്തെ വാര്‍ത്തെടുക്കുക, Kerala, News, Ansarul Muslimeen Association Silver Jubilee celebration
കാസര്‍കോട്: (my.kasargodvartha.com 10.01.2019) സമൂഹത്തിലെ കഷ്ടതകളനുഭവിക്കുന്ന ജനവിഭാഗങ്ങള്‍ക്ക് ആശ്വാസം നല്‍കുക, ധാര്‍മ്മിക ഉത്തരവാദിത്വമുള്ള ഒരു സമൂഹത്തെ വാര്‍ത്തെടുക്കുക, വിദ്യാഭ്യാസത്തെ പ്രോത്സാഹിപ്പിക്കുക എന്നീ ലക്ഷ്യങ്ങളുമായി 1994 ല്‍ ചെര്‍ക്കള ബാലടുക്ക രിഫാഇയ്യാ നഗറില്‍ രൂപീകൃതമായ അന്‍സാറുല്‍ മുസ്ലിമീന്‍ അസോസിയേഷന്റെ 25-ാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി മെഗാ മെഡിക്കല്‍ ക്യാമ്പ് ജനുവരി 13 ന് നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

ഞായറാഴ്ച രാവിലെ ഒമ്പത് മണി മുതല്‍ ഒരു മണി വരെ ചെര്‍ക്കള ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ വെച്ചാണ് ക്യാമ്പ് നടക്കുക. മംഗളൂരു ദേര്‍ളക്കട്ട യേനപ്പോയ മെഡിക്കല്‍ ആന്‍ഡ് ഡെന്റല്‍ കോളേജ് ആശുപത്രിയുടെ സഹകരണത്തോടെയാണ് മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിക്കുന്നത്. തുടര്‍ ചികിത്സാ സംവിധാനത്തോടെ പരിചയ സമ്പന്നരായ ഡോക്ടര്‍മാര്‍ ജനറല്‍, സര്‍ജറി, സ്ത്രീരോഗം, എല്ല്, ഫിസിയോ തെറാപ്പി, യൂറോളജി , ന്യൂറോളജി, ഇഎന്‍ ഡി, ത്വക്ക്, കണ്ണ്, കുട്ടികളുടെ വിഭാഗം, കൗണ്‍സിലിംഗ് തുടങ്ങി പതിമൂന്ന് വിഭാഗങ്ങളിലായി രോഗികളെ പരിശോധിക്കും. ഒപ്പം ആധുനിക സൗകര്യത്തോടെയുള്ള എല്ലാ വിധ പല്ല് പരിശോധനയും ദന്തരോഗവുമായി ബന്ധപ്പെട്ട വിദഗ്ദ്ധ പരിശോധനയും രക്ത ദാന- ഗ്രൂപ്പ് നിര്‍ണ്ണയ ക്യാമ്പും നടക്കും.

സില്‍വര്‍ ജൂബിലിയാഘോഷത്തിന്റെ ഭാഗമായി നടത്തുന്ന ചെര്‍ക്കള റെയ്ഞ്ച് ഇസ്ലാമിക് കലാമേള ജനുവരി 12 ശനിയാഴ്ച രാവിലെ ഒമ്പത് മണി മുതല്‍ ബാലടുക്കയില്‍ നടക്കും. സംഘടനയയുടെ സില്‍വര്‍ ജൂബിലി ആഘോഷ പരിപാടിയുടെ സമാപന സംഗമം ഫെബ്രുവരി 27 മുതല്‍ മാര്‍ച്ച് ഏഴ് വരെ നടക്കും. മതപ്രഭാഷണം, കഥാപ്രസംഗം, കൂട്ടുപാര്‍ത്ഥന, ഉദ്ഘാടന സമ്മേളനം, സമാപന സമ്മേളനം, സോവനീര്‍ പ്രകാശനം, രക്ഷകര്‍തൃ സംഗമം എന്നിവയാണ് സമാപന പരിപാടികള്‍.

മെഡിക്കല്‍ ക്യാമ്പ് രാവിലെ ഒമ്പത് മണിക്ക് എന്‍ എ നെല്ലിക്കുന്ന് എം എല്‍ എ യുടെ അധ്യക്ഷതയില്‍ കര്‍ണാടക മന്ത്രി യു ടി ഖാദര്‍ ഉദ്ഘാടനം ചെയ്യും. ജില്ലാ കലക്ടര്‍ ഡോ. ഡി സജിത്ത് ബാബു, ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് എ ജി സി ബഷീര്‍, തുടങ്ങിയ സാമൂഹ്യ- സാംസ്്കാരിക രംഗത്തെ പ്രമുഖര്‍ മുഖ്യാതിഥിയാകും.

വാര്‍ത്താ സമ്മേളനത്തില്‍ സ്വാഗത സംഘം ചെയര്‍മാന്‍ സി എഫ് എം അഷ്‌റഫ്, ജനറല്‍ കണ്‍വീനര്‍ സലാം ചെര്‍ക്കള, ട്രഷറര്‍ ഷരീഫ് ബി എ, മെഡിക്കല്‍ ക്യാമ്പ് ചെയര്‍മാന്‍ നാസര്‍ ചായിന്റടി, പ്രോഗ്രാം കമ്മിറ്റി ചെയര്‍മാന്‍ സി പി മൊയ്തു മൗലവി, ആമു ബാലടുക്ക, ഹാരിസ് ബാലടുക്ക എന്നിവര്‍ സംബന്ധിച്ചു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kerala, News, Ansarul Muslimeen Association Silver Jubilee celebration
  < !- START disable copy paste -->

Post a Comment