Join Whatsapp Group. Join now!

ഓള്‍ ഇന്ത്യ ലോയേഴ്‌സ് യൂണിയന്‍ സെമിനാര്‍ 21ന്; കര്‍ണാടക ഹൈക്കോടതി മുന്‍ ജഡ്ജ് എച്ച് എന്‍ നാഗമോഹന്‍ദാസ് ഉദ്ഘാടനം ചെയ്യും

ഓള്‍ ഇന്ത്യ ലോയേഴ്‌സ് യൂണിയന്‍ ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി ഇന്ത്യന്‍ ഭരണഘടനയെ അധികരിച്ച് സെമിനാര്‍ സംഘടിപ്പിക്കും. ജനുവരി 21ന് വൈകിട്ട് 3.30ന് കാസര്‍കോട് Kerala, News, All India lawyers Union seminar on 21st
കാസര്‍കോട്: (my.kasargodvartha.com 18.01.2019) ഓള്‍ ഇന്ത്യ ലോയേഴ്‌സ് യൂണിയന്‍ ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി ഇന്ത്യന്‍ ഭരണഘടനയെ അധികരിച്ച് സെമിനാര്‍ സംഘടിപ്പിക്കും. ജനുവരി 21ന് വൈകിട്ട് 3.30ന് കാസര്‍കോട് മുനിസിപ്പല്‍ കോണ്‍ഫറന്‍സ് ഹാളില്‍ കര്‍ണാടക ഹൈക്കോടതി മുന്‍ ജഡ്ജ് എച്ച് എന്‍ നാഗമോഹന്‍ദാസ് ഉദ്ഘാടനം ചെയ്യും. അഡ്വ. പി വി ജയരാജന്‍ സ്വാഗതം പറയും. അഡ്വ. എ ഗോപാലന്‍ നായര്‍ അധ്യക്ഷത വഹിക്കും. അഡ്വ. ഇ കെ നാരായണന്‍ പ്രസംഗിക്കും. പി ദാമോദരന്‍ നന്ദി പറയും.

പരിപാടിയുടെ സംഘാടകസമിതി രൂപീകരണ യോഗത്തില്‍ കെ ഭാസ്‌കരന്‍ അധ്യക്ഷനായി. അഡ്വ. പി വി ജയരാജന്‍, പി ദാമോദരന്‍, കെ എം ബാലകൃഷ്ണന്‍, ടി കെ രാജശേഖരന്‍, പി ശിവപ്രസാദ്, പ്രകാശന്‍ എന്നിവര്‍ സംസാരിച്ചു. ഭാരവാഹികള്‍: അഡ്വ. എ ജി നായര്‍ (ചെയര്‍മാന്‍), കെ ഭാസ്‌കരന്‍, കെ രാഘവന്‍, പി ദാമോദരന്‍, കെ ചന്ദ്രശേഖരന്‍, കെ സതീശന്‍ (വൈസ് ചെയര്‍മാന്‍), അഡ്വ. പി വി ജയരാജന്‍ (ജനറല്‍ കണ്‍വീനര്‍), പി ശിവപ്രസാദ്, കെ എം ബാലകൃഷ്ണന്‍, ടി കെ രാജശേഖരന്‍, പ്രകാശന്‍ (കണ്‍വീനര്‍).



(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kerala, News,  All India lawyers Union seminar on 21st
  < !- START disable copy paste -->

Post a Comment