Join Whatsapp Group. Join now!

കെ ടി മുഹമ്മദ് സ്മാരക സംസ്ഥാന പ്രൊഫഷണല്‍ നാടക മത്സരം 4 മുതല്‍ 9 വരെ

ഉദുമ ബേവൂരി സൗഹൃദ വായനശാല ആന്‍ഡ് ഗ്രന്ഥാലയത്തിന്റെ പതിനഞ്ചാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി ഡിസംബര്‍ നാലുമുതല്‍ ഒമ്പതു വരെ ഒന്നാമത് കെ ടി മുഹമ്മദ് Kerala, News, KT Mohammed memorial state professional drama competition on Dec 4
കാസര്‍കോട്: (my.kasargodvartha.com 03.12.2018) ഉദുമ ബേവൂരി സൗഹൃദ വായനശാല ആന്‍ഡ് ഗ്രന്ഥാലയത്തിന്റെ പതിനഞ്ചാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി ഡിസംബര്‍ നാലുമുതല്‍ ഒമ്പതു വരെ ഒന്നാമത് കെ ടി മുഹമ്മദ് സ്മാരക സംസ്ഥാന പ്രൊഫഷണല്‍ നാടക മത്സരം സംഘടിപ്പിക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

നാലിന് ചൊവ്വാഴ്ച വൈകിട്ട് ആറു മണിക്ക് നാടകം മത്സരത്തിന്റെയും വാര്‍ഷികാഘോഷത്തിന്റെയും ഉദ്ഘാടനം പ്രശസ്ത നാടക സംവിധായകന്‍ ഇബ്രാഹിം വെങ്ങര ഉദ്ഘാടനം ചെയ്യും. സംഘാടക സമിതി ചെയര്‍മാന്‍ കെ വി കുഞ്ഞിരാമന്‍ അധ്യക്ഷനാകും. ജില്ലാ കളക്ടര്‍ ഡോ. സജിത് ബാബു, സിനിമ നടനും നിര്‍മ്മാതാവുമായ പ്രകാശ് ബാരെ എന്നിവര്‍ മുഖ്യാതിഥിയാകും. ഉദ്ഘാടനത്തിന്റെ മുന്നോടിയായി കുതിരക്കോട് നാട്യരത്‌നം കണ്ണന്‍ പാട്ടാളി സ്മൃതി കൂടാരത്തില്‍ നിന്ന് നാടക ജ്യോതി പ്രയാണം ആരംഭിക്കും. വൈകിട്ട് നാലുമണിക്ക് സ്റ്റേറ്റ് സ്പെഷ്യല്‍ ബ്രാഞ്ച് ഡിവൈഎസ്പി എ ബാലകൃഷ്ണന്‍ നായര്‍ പ്ലാഗ് ഓഫ് ചെയ്യും. എല്ലാ ദിവസവും രാത്രി 7.30നാണ് നാടക മത്സരം ആരംഭിക്കുന്നത്. നാടക മത്സരത്തിന് മുമ്പായി എല്ലാ ദിവസം വൈകിട്ട് വിവിധ സാംസ്‌കാരിക പരിപാടികള്‍ സംഘടിപ്പിക്കും.

നാലിന് (ചൊവാഴ്ച) തൃശൂര്‍ സദ്ഗമയുടെ യന്ത്രമനുഷ്യന്‍, അഞ്ചിന്  ഓച്ചിറ നാടകരംഗത്തിന്റെ ഇവന്‍ നായിക, ആറിന് കൊല്ലം അനശ്വരയുടെ സുപ്രീം കോര്‍ട്ട്, ഏഴിന് ആലപ്പുഴ സാരഥിയുടെ കപട ലോകത്തെ ശരികള്‍, എട്ടിന്  അമ്പലപ്പുഴ അക്ഷര ജ്വാലയുടെ  വേറിട്ട കാഴ്ചകള്‍,  ഒമ്പതിന് കോഴിക്കോട് രംഗമിത്രയുടെ നമ്മള്‍ നടന്ന വഴികള്‍ എന്നീ നാടകങ്ങളാണ് മത്സരിക്കുന്നത്.

അഞ്ചിന് വൈകിട്ട് അഞ്ചു മണിക്ക് നാടക പ്രവര്‍ത്തക സംഗമത്തില്‍ പ്രദേശത്തെ പഴയകാല നാടക പ്രവര്‍ത്തകരെ ആദരിക്കും. കേരള സാഹിത്യ അക്കാദമിയംഗം ഇ പി രാജഗോപാലന്‍ ഉദ്ഘാടനം ചെയ്യും. നാടക രചയിതാവ് രാജ്മോഹന്‍ നീലേശ്വരം, പ്രശസ്ത ഗ്രാഫിക് നോവലിസ്റ്റ് കെ എ ഗഫൂര്‍ എന്നിവര്‍ മുഖ്യാതിഥികളാകും. തുടര്‍ന്ന് നടക്കുന്ന 'നാടകം നാട്ടകം വര്‍ത്തമാനവും ഭാവിയും എന്ന വിഷയത്തില്‍ നടക്കുന്ന സെമിനാറില്‍ ജില്ലയിലെ പ്രശ്സത നാടക പ്രവര്‍ത്തക്കര്‍ പങ്കെടുക്കും.

ആറിന്  വൈകിട്ട് മൂന്നുമണിക്ക് നാടകഗാന മത്സരം ജില്ലാ ലൈബ്രറി കൗണ്‍സില്‍ സെക്രട്ടറി പി വി കെ പനയാല്‍ ഉദ്ഘാടനം ചെയ്യും. സിനിമ നടന്മാരായ ഉണ്ണിരാജ്, സിബി തോമസ് എന്നിവര്‍ സംസാരിക്കും. ഏഴിന് വൈകിട്ട് ആറിന് പ്രദേശത്തെ വിവിധ മേഖലകളില്‍ വ്യക്തിമുദ്ര പതിപ്പിച്ചവരെ ആദരിക്കും. സംസ്ഥാന ലൈബ്രറി കൗണ്‍സില്‍ സെക്രട്ടറി പി അപ്പുക്കുട്ടന്‍ ഉദ്ഘാടനം ചെയ്യും. കാലിക്കറ്റ് യൂണിവേഴ്സിറ്റി രജിസ്ട്രാര്‍ ഡോ. ടി എ അബ്ദുല്‍ മജീദ്, കേരള ജൈവവിധ്യബോര്‍ഡ് മെമ്പര്‍ സെക്രട്ടറി ഡോ. വി ബാലകൃഷ്ണന്‍ എന്നിവര്‍ മുഖ്യാതിഥികളാകും.

എട്ടിന് വൈകിട്ട് മൂന്നു മണിക്ക് അമ്മയെ അറിയാന്‍ പ്രദേശത്തെ മുതിര്‍ന്ന സ്ത്രീകളെ ആദരിക്കും. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം ഗൗരി ഉദ്ഘാടനം ചെയ്യും. ജുവനൈല്‍ ജസ്റ്റിസ് ഇന്‍സ്പെക്ഷന്‍ ചെയര്‍പേഴ്സണ്‍ അഡ്വ. മണി ജി നായര്‍, കൗണ്‍സലിംഗ് സൈക്കോളജിസ്റ്റ് സുമയ്യ തായത്ത് എന്നിവര്‍ മുഖ്യാതിഥികളാകും. ഒമ്പതിന്  വൈകിട്ട്  സമാപന സമ്മേളനം പ്രശസ്ത സംവിധായകന്‍ ഷാജി എം- കരുണ്‍ ഉദ്ഘാടനം ചെയ്യും. നാടക നടി നിലമ്പൂര്‍ ആയിഷ, കരിവെള്ളൂര്‍ മുരളി എന്നിവര്‍ പ്രഭാഷണം നടത്തും. രാജ്‌മോഹന്‍ നീലേശ്വരത്തിന്റെ നാടക സമാഹാരം  'ജീവതം തുന്നുമ്പോള്‍'  പ്രൊഫ. എം എ റഹ് മാന്‍ പ്രകാശനം ചെയ്യും.

വാര്‍ത്താ സമ്മേളനത്തില്‍ സംഘാടക സമിതി ചെയര്‍മാനും മുന്‍ എംഎല്‍എയുമായ കെ വി കുഞ്ഞിരാമന്‍, ജനറല്‍ കണ്‍വീനര്‍ കെ വിജയകുമാര്‍, പബ്ലിസിറ്റി കമ്മിറ്റി ചെയര്‍മാന്‍ രചന അബ്ബാസ്, കണ്‍വീനര്‍ കെ രഘുനാഥ്, മീഡിയ കമ്മിറ്റി ചെയര്‍മാന്‍ രാജേഷ് മാങ്ങാട്, ടി കെ അഹ് മദ് ഷാഫി, രവീന്ദ്രന്‍ കൊക്കാല്‍ എന്നിവര്‍ സംബന്ധിച്ചു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kerala, News, KT Mohammed memorial state professional drama competition on Dec 4
  < !- START disable copy paste -->

Post a Comment