Join Whatsapp Group. Join now!

കെ ആര്‍ സി പ്രീമിയര്‍ ലീഗ്- 18: അങ്കാര്‍ ആന്‍സെസ്ട്രി ജേതാക്കള്‍

തെരുവത്ത് കെ ആര്‍ സി പ്രീമിയര്‍ ലീഗ്- 18 ല്‍ അങ്കാര്‍ ആന്‍സെസ്ട്രി ജേതാക്കളായി. യുണൈറ്റഡ് ടീയെച്ചിനെ 47 റണ്‍സിന് തോല്‍പിച്ചാണ് അങ്കാര്‍ ആന്‍സെസ്ട്രി Kerala, News, KRC Premiere league; Angar ancestry champions
തളങ്കര: (my.kasargodvartha.com 19.12.2018) തെരുവത്ത് കെ ആര്‍ സി പ്രീമിയര്‍ ലീഗ്- 18 ല്‍ അങ്കാര്‍ ആന്‍സെസ്ട്രി ജേതാക്കളായി. യുണൈറ്റഡ് ടീയെച്ചിനെ 47 റണ്‍സിന് തോല്‍പിച്ചാണ് അങ്കാര്‍ ആന്‍സെസ്ട്രി ജേതാക്കളായത്. ടോസ് നേടിയ ടീയെച്ച് ടീം ബോളിംഗ് തിരഞ്ഞെടുക്കുകയായിരുന്നു.

ആദ്യം ബാറ്റിംഗിനിറങ്ങിയ അങ്കാര്‍ ടീം ഷംസീര്‍, അമീന്‍, ഷൗക്കത്ത് എന്നിവരുടെ ബാറ്റിംഗ് മികവില്‍ നിശ്ചിത നാല് ഓവറില്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 77 റണ്‍സ് നേടി. മറുപടി ബാറ്റിംഗിനിറങ്ങിയ ടീയെച്ച് ടീമിന് 30 റണ്‍സെടുക്കാനെ സാധിച്ചുള്ളൂ.



മാന്‍ ഓഫ് ദ സീരീസായി ഷംസീറിനെയും, മികച്ച ബാറ്റ്‌സ്മാനായി ടി എച്ച് അമീനെയും മികച്ച ബൗളറായി ഫൈസല്‍ പള്ളിക്കരയെയും തിരഞ്ഞെടുത്തു. കപ്പില്‍ മുത്തമിട്ട അങ്കാര്‍ ആന്‍സെസ്ട്രി ടീം അംഗങ്ങളെ മാനേജര്‍ അമാന്‍ അങ്കാര്‍, ഓണര്‍ ഇഖ്ബാല്‍ അങ്കാര്‍ എന്നിവര്‍ അഭിനന്ദിച്ചു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kerala, News, KRC Premiere league; Angar ancestry champions
  < !- START disable copy paste -->

Post a Comment