Kerala

Gulf

Chalanam

Obituary

Video News

നാട് മുഴുവനും ഉറങ്ങുമ്പോള്‍ ഉണര്‍ന്നിരിക്കാന്‍ കഴിയുന്നവര്‍ നേതൃപദവികള്‍ക്ക് അലങ്കാരങ്ങളാണ്; അഡ്വ: ഹനീഫ് ഹുദവി

ദുബൈ:  (my.kasargodvartha.com 02.12.2018) നാട് മുഴുവനും ഉറങ്ങിക്കഴിയുമ്പോഴും ഉണര്‍ന്നിരിക്കാന്‍ കഴിയുന്ന നേതാക്കള്‍ സംഘടനകള്‍ക്ക് എപ്പോഴും അലങ്കാരങ്ങളായിരിക്കുമെന്നും വിനയം, കാഴ്ച്ചപ്പാട്. സമര്‍പ്പണം തുടങ്ങി കുറേയധികം നേതൃപാടവം ഉള്ളവരാണ് സംഘടനയുടെ നേതൃനിരയിലേക്ക് എത്തേണ്ടതെന്നും പ്രമുഖ പണ്ഡിതനും യുവ വാഗ്മിയുമായ അഡ്വക്കേറ്റ് ഹനീഫ് ഹുദവി ദേലംപാടി അഭിപ്രായപ്പെട്ടു. ദുബൈ കെ എം സി സി കാസര്‍കോട് ജില്ലാകമ്മിറ്റി സംഘടിപ്പിച്ച 'തന്‍ഷീത്ത് 2018' എന്നപരിപാടിയില്‍ സംബന്ധിച്ച് നേതാക്കള്‍ക്കുള്ള ചുമതലകളും അധികാരങ്ങളും എന്ന വിഷയത്തില്‍  ക്ലാസ്സെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

സംഘടനകളുടെ തലപ്പത്തേക്ക് തിരഞ്ഞെടുക്കപ്പെടുന്നതോടെ ഭാരിച്ച ഉത്തരവാദിത്വങ്ങള്‍ നാം നിര്‍വ്വഹിക്കേണ്ടതുണ്ട്. പരിപാടികള്‍ സംഘടിപ്പിക്കുന്നതോടൊപ്പം പദ്ധതികള്‍ കൂടി നടപ്പിലാക്കുന്നതിലൂടെയാണ് കെ എം സി സി എന്ന പ്രസ്ഥാനം ജനകീയമായി മാറിയത്.
നെഗറ്റീവ് ചിന്തകളെ ഇറക്കിവെച്ച് ക്രിയാത്മകായി അധികാര വികേന്ദ്രിയങ്ങളിലൂടെ കൂട്ടുത്തരവാദിത്തത്തോടെ ചുമതലകള്‍ നിര്‍വ്വഹിക്കുമ്പോഴാണ് അത്ഭുതകരമായ വളര്‍ച്ച കൈവരിക്കുന്നത്- അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

News, World, Gulf, Dubai, Kasaragod, KMCC, Thansheeth 2018, KMCC Contected Thansheeth 2018.

കെ എം സി സി കാസറകോട് ജില്ലാ പ്രസിഡന്റ് അബ്ദുല്ല ആറങ്ങാടി അധ്യക്ഷത വഹിച്ചു. മിഡില്‍ ഈസ്റ്റ് ചന്ദ്രിക മാനേജറും യു എ ഇ കെ എം സി സി ജനഃസെക്രട്ടറിയുമായ ഇബ്രാഹിം എളേറ്റില്‍ ഉദ്ഘാടനം ചെയ്തു. ജനറല്‍ സെക്രട്ടറി സലാം കന്യപ്പാടി സ്വാഗതം പറഞ്ഞു
യുവ വ്യവസായി യു കെ യൂസുഫിന്  ദുബായ് കെ എം സി സി  കാസകോട് ജില്ലാ കമ്മിറ്റിയുടെ സ്‌നേഹോപഹാരം ഇബ്രാഹിം എളേറ്റില്‍ സമ്മാനിച്ചു. ദുബായ് കെ എം സി സി  പ്രസിഡന്റ്  പി കെ അന്‍വര്‍ നഹ, ജനറല്‍ സെക്രട്ടറി ഇബ്രാഹിം മുറിച്ചാണ്ടി, മുസ്ലിം ലീഗ് എന്‍മകജെ പഞ്ചായത്ത് പ്രസിഡന്റ് അബൂബക്കര്‍ പെര്‍ദന, ഹസൈനാര്‍ തോട്ടുംഭാഗം, എം എ മുഹമ്മ്ദ് കുഞ്ഞി, അബ്ദുല്‍ ഹകീം തങ്ങള്‍, ഹനീഫ് ചെര്‍ക്കള ,ടി കെ സി അബ്ദുല്‍ കാദര്‍ ഹാജി, മുനീര്‍ ചെര്‍ക്കള, ഹകീം ഹുദവി, അബ്ദുല്‍ അസീസ് ബാഖവി, സി എച് നൂറുദ്ദിന്‍, സലിം ചേരങ്കൈ, മഹ്മൂദ് ഹാജി പൈവളികെ ,ഹസൈനാര്‍ ബീജന്തടുക്ക യൂസുഫ് മുക്കൂട് അബ്ദു റഹ്മാന്‍ ബീച്ചാരക്കടവ്, റാഫി പള്ളിപ്പുറം, ഫൈസല്‍ മൊഹ്‌സിന് ഇ ബി അഹ്മദ് ഫൈസല്‍ പട്ടേല്‍, ഇസ്മായില്‍ നാലാംവാതുക്കല്‍, ഹനീഫ് ഭാവ, എ ജി എ റഹ്മാന്‍, പി ഡി നൂറുദ്ദിന്‍, ഷാജഹാന്‍ കാഞ്ഞങ്ങാട്, ഷബീര്‍ അലി കൈതക്കാട്, ഇബ്രാഹിം ബേര്‍ക്ക, സിദ്ദീഖ് കനിയടുക്കം സുബൈര്‍ മാങ്ങാട്, സിദ്ദീഖ് ചൗക്കി, ഷംസീര്‍ അടൂര്‍, റഷീദ് ആവിയില്‍, സലാം  വി പി വലിയപറമ്പ് ഇക്ബാല്‍ വഴുവക്കാട്, ഷുക്കൂര്‍ മാടക്കാല്‍, സഫ്വാന്‍ അണങ്കൂര്‍, ഷുഹൈല്‍ കോപ്പ, സുബൈര്‍ കുബണൂര്‍, മന്‍സൂര്‍ മര്‍ത്യാ, സുല്‍ഫി ഷേണി, മുനീര്‍ ബേര്‍ക്ക ,മുനീര്‍ പള്ളിപ്പുറം, അഷ്റഫ് അലി, മുഹമ്മ്ദ് കുഞ്ഞി ഷംസുദ്ദീന്‍ പുഞ്ചാവി, ശിഹാബ് പാണത്തൂര്‍, താജുദ്ദീന്‍ പാണത്തൂര്‍, മുഹമ്മദ് കുഞ്ഞി ചെമ്പിരിക്കെ, ബഷീര്‍ ബല്ലാകടപ്പുറം മറ്റു മുനിസിപ്പല്‍ പഞ്ചായത്ത് ഭാരവാഹികള്‍ പങ്കെടുത്തു. ഓര്‍ഗാന്‍സിങ് സെക്രട്ടറി അഫ്‌സല്‍ മെട്ടമ്മല്‍ നന്ദി പറഞ്ഞു

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: News, World, Gulf, Dubai, Kasaragod, KMCC, Thansheeth 2018, KMCC Contected Thansheeth 2018. 

Kvartha Epsilon

NEWS PUBLISHER

No comments:

Leave a Reply

Popular Posts

Featured Post

ആംബുലന്‍സുമായി ചരിത്രത്തിലേക്ക് ഓടിക്കയറിയ തമീമിന് കെ എം സി സിയുടെ സ്‌നേഹാദരം

ദുബൈ: (my.kasargodvartha.com 21.01.2018) കാസര്‍കോട് നിന്ന് തമീമെന്ന ചെറുപ്പക്കാരന്‍ ചരിത്രത്തിലേക്ക് ഓടിക്കയറുമ്പോള്‍ ലൈബ എന്ന ഒരു കുഞ്ഞു...

Archive