Join Whatsapp Group. Join now!

നിര്‍ഭയത്വമുള്ള സാമൂഹിക ജീവിതത്തിന് വിദ്യാഭ്യാസമാണ് വലിയ ആയുധം: ഡോ. ഹാരിസ് ഹുദവി

News, Gulf, നിര്‍ഭയമായി സാമൂഹ്യ ജീവിതം നയിക്കാന്‍ ഏറ്റവും സഹായകമായ ആയുധം വിദ്യാഭ്യാസം തന്നെയാണെന്നന്ന് പുതിയ കോടതി വിധികളും ഉദ്യോഗസ്ഥ ഭരണകൂട നിലപാടുകളും നമ്മെ
ദുബൈ: (my.kasargodvartha.com 16.12.2018) നിര്‍ഭയമായി സാമൂഹ്യ ജീവിതം നയിക്കാന്‍ ഏറ്റവും സഹായകമായ ആയുധം വിദ്യാഭ്യാസം തന്നെയാണെന്നന്ന് പുതിയ കോടതി വിധികളും ഉദ്യോഗസ്ഥ ഭരണകൂട നിലപാടുകളും നമ്മെ ബോധ്യപ്പെടുത്തുകയാണെന്നും നിലവാരമുള്ള വിദ്യാഭ്യാസം നേടിയ സമൂഹത്തിന് മാത്രമേ  പ്രതിസന്ധികളെ മറികടക്കാന്‍ കഴിയുകയുള്ളൂവെന്നും കെ എം സി സി എന്ന പ്രസ്ഥാനത്തിന് ആ ദൗത്യം കൂടുതല്‍ ഔത്സുക്യത്തോടെ നിര്‍വ്വഹിക്കാന്‍ കഴിയുമെന്നും പ്രമുഖ വാഗ്മിയും യുവപണ്ഡിതനും ട്രന്റ് ചെയര്‍മാനുമായ ഡോ. ഹാരിസ് ഹുദവി അഭിപ്രായപ്പെട്ടു. ദുബൈ കെ എം സി സി കാസറകോട് ജില്ലാ കമ്മിറ്റി വെസ്റ്റ് ബെസ്റ്റണ്‍ പേള്‍ക്രീക്ക് ഹോട്ടലില്‍ വെച്ച് സംഘടിപ്പിച്ച ഇന്‍സ്‌പൈരോ 18 എന്ന സംഗമത്തിലെ ആദ്യ സെഷനായ 'സങ്കല്‍പങ്ങള്‍ക്കുമപ്പുറം നവ്യാനുഭൂതിയോടെ' എന്ന വിഷയം അവതരിപ്പിച്ചുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

News, Gulf, KMCC, Education, Inauguration, 'Inspiro 18' conducted by Dubai KMCC

നിലവില്‍ ഇന്ത്യയിലുള്ളതിനേക്കാള്‍ കടുത്ത വെല്ലുവിളികളെ അതിജീവിച്ച് കൊണ്ടാണ് മുസ്ലിം ലീഗ് വളര്‍ന്നുവന്നത്. നീതിരഹിത ഭരണകൂടങ്ങളെ പിഴുതെറിയാനുള്ള ആദര്‍ശ അടിത്തറ മുസ്ലിം ലീഗിന് ഖായിദെമില്ലത്തും ബാഫഖി തങ്ങളും സി എച്ച് മുഹമ്മദ് കോയയും സംഭാവന ചെയ്തിട്ടുണ്ട്. വിദ്യാഭ്യാസ രംഗത്ത് കൂടുതല്‍ ശ്രദ്ധ പതിപ്പിക്കാനാണ് അവര്‍ നമ്മെ പഠിപ്പിച്ചത്. വിദ്യാഭ്യാസത്തിലൂടെ സമുദായം ശാക്തീകരിച്ചാല്‍ മാത്രമേ വെല്ലുവിളികളെ അതിജീവിക്കാനാവുകയുള്ളൂ എന്ന അവരുടെ ദീര്‍ഘവീക്ഷണങ്ങളാണ് ഇതര സംസ്ഥാനങ്ങളെ അപേക്ഷിച്ചു നോക്കുമ്പോള്‍ കേരള ന്യൂനപക്ഷം അഭിമാനകരമായ ഉന്നതി കൈവരിച്ചത്. അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ദുബൈ കെ എം സി സി കാസറകോട് ജില്ലാ പ്രസിഡന്റ് അബ്ദുല്ല ആറങ്ങാടി അധ്യക്ഷത വഹിച്ചു. കെ എം സി സി കേന്ദ്രകമ്മിറ്റി ഉപദേശക സമിതി ഉപാധ്യക്ഷന്‍ യഹ്യ തളങ്കര ഉദ്ഘാടനം ചെയ്തു. വെല്‍നെസ് ഫൗണ്ടേഷന്‍ ഡയറക്ടര്‍ ഹുസൈന്‍ ചെറുത്തുരുത്തി ആരോഗ്യസംരക്ഷണം എന്ന വിഷയത്തിലും സാമൂഹിക പ്രവര്‍ത്തകന്‍ സുലൈമാന്‍ ചെറുപ്പലശ്ശേരി സംഘ ശക്തിയുടെ മേന്മ എന്ന വിഷയത്തിലും സംസാരിച്ചു. കെ എം സി സി കേന്ദ്ര കമ്മിറ്റി ജനറല്‍ സെക്രട്ടറി എളേറ്റില്‍ ഇബ്രാഹിം കേന്ദ്ര വൈസ് പ്രസിഡന്റ ഹുസൈനാര്‍ ഹാജി എടച്ചകൈ, ദുബൈ കെ എം സി സി ആക്ടിങ് പ്രസിഡന്റ എ മുഹമ്മദ് കുഞ്ഞി, ട്രഷറര്‍ എ സി ഇസ്മായില്‍, ഹസൈനാര്‍ തോട്ടുംഭാഗം, ഒ കെ ഇബ്രാഹിം, എന്‍ കെ ഇബ്രാഹിം, ജില്ലാ ട്രഷറര്‍ ഹനീഫ് ടി ആര്‍ മേല്‍പറമ്പ്, ഹംസ തോട്ടി, ഹനീഫ് ചെര്‍ക്കള, മുനീര്‍ ചെര്‍ക്കള, അബ്ദുല്‍ ഹകീം തങ്ങള്‍, ഹംസ മധുര്‍, ടി കെ സി അബ്ദുല്‍ ഖാദര്‍ ഹാജി, ജില്ലാ ഭാരവാഹികളായ മഹ് മൂദ് ഹാജി പൈവളിഗെ, സി എച്ച് നൂറുദ്ദീന്‍, ഇ ബി അഹമദ് ചെടേക്കാല്‍, അബ്ദുര്‍ റഹ് മാന്‍ ബീച്ചാരക്കടവ്, സലീം ചേരങ്കൈ, റാഫി പള്ളിപ്പുറം, യൂസഫ് മുക്കൂട്, അഡ്വ. ഇബ്രാഹിം ഖലീല്‍, ഹസൈനാര്‍ ബീജന്തടുക്ക,സലാം തട്ടാന്‍ചേരി,അബ്ബാസ് കളനാട്,ഫൈസല്‍ മുഹ്‌സിന്‍,അശ്രഫ് പാവൂര്‍,മണ്ഡലം ഭാരവാഹികളായ ഫൈസല്‍ പട്ടേല്‍ ,ഇസ്മായില്‍ നാലാംവാതുക്കല്‍ ഹനീഫ് ഭാവ ,എ ജി എ റഹ്മാന്‍  ഡോക്ടര്‍ ഇസ്മായില്‍ പി ഡി നൂറുദ്ദിന്‍, ഷെബീര്‍ കീഴുര്‍, ഷാജഹാന്‍ കാഞ്ഞങ്ങാട്  ഷബീര്‍ അലി കൈതക്കാട്, ഇബ്രാഹിം ബേരികെ അസീസ് കമാലിയ,സി എ ബഷീര്‍, സിദ്ദീഖ് ചൗക്കി ഷംസീര്‍ അടൂര്‍ ,റഷീദ് ആവിയില്‍,സലാം വി പി വലിയപറമ്പ് മറ്റു പഞ്ചായത്ത് മുനിസിപ്പല്‍ ഭാരവാഹികള്‍, എസ് കെ എസ് എസ് എഫ് കാസര്‍കോട് ജില്ലാ പ്രസിഡന്റ് സിദ്ദീഖ് കനിയടുക്കം, ജനറല്‍ സെക്രട്ടറി സുബൈര്‍ മാങ്ങാട് തുടങ്ങിയവര്‍ സംബന്ധിച്ചു.

ദുബൈ കെ എം സി സി കാസര്‍കോട് ജില്ലാ കമ്മിറ്റിയുടെ ചന്ദ്രിക പ്രചാരണ ക്യാമ്പയിന്‍ ദുബൈ കെ എം സി സി കാസര്‍കോട് ജില്ലാ മുന്‍ പ്രസിഡന്റ് ഹംസ തൊട്ടിയും വെല്‍ഫെയര്‍ സ്‌കീം ദുബൈ കെ എം സി സി മുന്‍ സംസ്ഥാന സെക്രട്ടറി ഹനീഫ് ചെര്‍ക്കളയും ഉദ്ഘാടനം ചെയ്തു. ഫാത്തിമ ഫൈസല്‍ മുഹ്‌സിന്‍ ഖിറാഅത്ത് അവതരിപ്പിച്ചു. ജനറല്‍ സെക്രട്ടറി സലാം കന്യാപ്പാടി സ്വാഗതവും ഓര്‍ഗനൈസിംഗ് സെക്രട്ടറി അഫ്‌സല്‍ മെട്ടമ്മല്‍ നന്ദിയും പറഞ്ഞു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: News, Gulf, KMCC, Education, Inauguration, 'Inspiro 18' conducted by Dubai KMCC

Post a Comment