Join Whatsapp Group. Join now!

ബി കെ മുഹമ്മദ് കുഞ്ഞി മാസ്റ്റര്‍ ഏഴാമത് അവാര്‍ഡ് എന്‍ എ അബൂബക്കറിനും ഡോക്ടര്‍ അബ്ദുല്‍ സമദിനും; അവാര്‍ഡ് ദാനം ശനിയാഴ്ച

ഉദുമ എഡ്യുക്കേഷണല്‍ ട്രസ്റ്റിന്റെ സ്ഥാപക ഡയറക്ടറും അധ്യാപകനുമായ ബി കെ മുഹമ്മദ് കുഞ്ഞി മാസ്റ്ററുടെ സ്മരണയ്ക്കായി ഏര്‍പ്പെടുത്തിയ ഏഴാമത് അവാര്‍ഡിന് Kerala, News, BK Mohammed Kunhi Master award distribution on Saturday
കാസര്‍കോട്: (my.kasargodvartha.com 27.12.2018) ഉദുമ എഡ്യുക്കേഷണല്‍ ട്രസ്റ്റിന്റെ സ്ഥാപക ഡയറക്ടറും അധ്യാപകനുമായ ബി കെ മുഹമ്മദ് കുഞ്ഞി മാസ്റ്ററുടെ സ്മരണയ്ക്കായി ഏര്‍പ്പെടുത്തിയ ഏഴാമത് അവാര്‍ഡിന് വിദ്യാഭ്യാസ വിചക്ഷണന്‍ എന്‍ എ അബൂബക്കര്‍, ജനകീയ ഡോക്ടര്‍ അബ്ദുല്‍ സമദ് എന്നിവര്‍ അര്‍ഹരായതായി ട്രസ്റ്റിന് കീഴിലെ ഗ്രീന്‍വുഡ്‌സ് പബ്ലിക് സ്‌കൂള്‍ മാനേജ്‌മെന്റ് പ്രതിനിധികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

അവാര്‍ഡ് ദാനം ഡിസംബര്‍ 29 രാവിലെ 11ന് ഗ്രീന്‍വുഡ്‌സ് സ്‌കൂളില്‍ വെച്ച് കര്‍ണാടക ശാന്തിനഗര്‍ എം.എല്‍.എയും നാലപ്പാട് ഗ്രൂപ്പ് ഓഫ് കമ്പനീസ് ഡയറക്ടറുമായ നാലപ്പാട് അഹ് മദ് ഹാരിസ് നിര്‍വഹിക്കും. വാര്‍ത്താസമ്മേളനത്തില്‍ സ്‌കൂള്‍ മാനേജിംഗ് ഡയറക്ടര്‍ അബ്ദുല്‍ അസീസ് അക്കര, പി.ടി.എ പ്രസിഡണ്ട് ജലീല്‍ കാപ്പില്‍, ഫാറൂഖ് കാസിമി, എം.എസ്. ജംഷീദ്, മുജീബ് മാങ്ങാട് അധ്യാപകരായ സരോജിനി ഭായ്, കെ.എസ് പ്രിയ, എം ബാലകൃഷ്ണന്‍ എന്നിവര്‍ സംബന്ധിച്ചു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kerala, News, BK Mohammed Kunhi Master award distribution on Saturday
  < !- START disable copy paste -->

Post a Comment