Join Whatsapp Group. Join now!

ബേക്കല്‍ ഫുട്‌ബോള്‍: സംഘാടക സമിതി ഓഫീസ് ഉദ്ഘാടനം ചെയ്തു

ബേക്കല്‍ ബ്രദേര്‍സിന്റെ 12ാംമത് അന്തര്‍ സംസ്ഥാന ഫുട്‌ബോള്‍ ടൂര്‍ണമെന്റിന്റെ സംഘാടക സമിതി ഓഫീസ് ഉദ്ഘാടനം ചെയ്തു. തൊട്ടി സാലിഹ് Kerala, News, Sports, Bekal Football: Program committee Office inaugurated
ബേക്കല്‍: (my.kasargodvartha.com 19.12.2018) ബേക്കല്‍ ബ്രദേര്‍സിന്റെ 12ാംമത് അന്തര്‍ സംസ്ഥാന ഫുട്‌ബോള്‍ ടൂര്‍ണമെന്റിന്റെ സംഘാടക സമിതി ഓഫീസ് ഉദ്ഘാടനം ചെയ്തു. തൊട്ടി സാലിഹ് ഹാജി ഉദ്ഘാടനം നിര്‍വഹിച്ചു. ജനുവരി ഏഴിന് തുടങ്ങുന്ന മത്സരങ്ങള്‍ 26ന് അവസാനിക്കും.

എസ്എഫ്എ അംഗീകാരത്തോടെ സംഘടിപ്പിക്കുന്ന മത്സരത്തില്‍ വിവിധ സംസ്ഥാനങ്ങളുടെ ക്ലബ്ബുകള്‍ മത്സരിക്കുമെന്ന് സെക്രട്ടറി ശമീം കോട്ടക്കുന്ന് പറഞ്ഞു. മിനി സ്‌റ്റേഡിയത്തില്‍ വെച്ചാണ് മത്സരം നടക്കുന്നത്.

ഗഫൂര്‍ ഷാഫി ഹാജി അധ്യക്ഷത വഹിച്ചു. ക്ലബ്ല് അംഗങ്ങളായ ഹക്കീം ബേക്കല്‍, അബ്ദുല്ല കെ എം തുടങ്ങിയവര്‍ സംസാരിച്ചു.


Keywords: Kerala, News, Sports, Bekal Football: Program committee Office inaugurated 

Post a Comment