Join Whatsapp Group. Join now!

യു എ ഇ കളനാട് മുസ്ലിം ജമാഅത്ത് കമ്മിറ്റി ഭാരവാഹികള്‍

യു എ ഇ കളനാട് മുസ്ലിം ജമാഅത്ത് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. ദേര പേള്‍ ക്രീക്ക് ഹോട്ടല്‍ ഓഡിറ്റോറിയത്തില്‍ വെച്ച് ചേര്‍ന്ന ജനറല്‍ ബോഡി യോഗത്തില്‍ വെച്ചാണ് Gulf, News, UAE Kalanad Mulsim Jamaath committee office bearers
ദുബൈ: (my.kasargodvartha.com 04.11.2018) യു എ ഇ കളനാട് മുസ്ലിം ജമാഅത്ത് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. ദേര പേള്‍ ക്രീക്ക് ഹോട്ടല്‍ ഓഡിറ്റോറിയത്തില്‍ വെച്ച് ചേര്‍ന്ന ജനറല്‍ ബോഡി യോഗത്തില്‍ വെച്ചാണ് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തത്. കെ പി അബ്ബാസ് അധ്യക്ഷത വഹിച്ചു. കളനാട് ഹൈദ്രോസ് ജമാഅത്ത് കേന്ദ്ര കമ്മിറ്റി പ്രസിഡണ്ട് അബ്ദുല്‍ ഖാദിര്‍ കുന്നില്‍ ഉദ്ഘാടനം നിര്‍വ്വഹിച്ചു.

യുഎഇ ഔഖാഫിന്റെ കീഴില്‍ മസ്ജിദ് ഇമാമായി സേവനമനുഷ്ഠിക്കുന്ന ഹാഫിള് അബ്ദുര്‍ റഊഫ് കളനാടിന് അബ്ദുല്‍ ഖാദര്‍ കുന്നില്‍ ഉപഹാരം നല്‍കി.അബ്ദുര്‍ റഹ് മാന്‍ അയ്യങ്കോല്‍, അബ്ദുല്‍ ഖാദര്‍ തളങ്കര, അഷ്‌റഫ് കുദ്‌റത്ത്, ഷരീഫ് അച്ചു, ഹക്കീം ഹാജി കോഴിത്തിടില്‍, എം എ ഷാഫി ഹാജി, കെ ഇ അബ്ദുര്‍ റഹ് മാന്‍, അഹ് മദ് മിലിട്ടറി, റഹീം തോട്ടം, ദേളി ഇബ്രാഹിം, സിബി ഷരീഫ് തോട്ടത്തില്‍, ബഷീര്‍ ദര്‍ഗാസ്, എ കെ സുലൈമാന്‍ ഹദ്ദാദ് നഗര്‍, ഹമീദ് മുത്തലിബ്, ഇബ്രാഹിം ബാരിക്കാട്, ഹബീബ് ബസ് സ്റ്റാന്‍ഡ്, അബ്ദുല്‍ അസീസ് മദ്രാസ്്്, ഖലീല്‍ ഉപ്പ്, സാജിദ് മിഅ്‌റാജ്, മുഹമ്മദ് കുഞ്ഞി അയ്യങ്കോല്‍, ഷാഫി ഗാന്ധി, ഷരീഫ് സിബി, റിസ് വാന്‍ മദ്രാസ്, അബ്ദുല്ല തായല്‍, റിയാസ് തളങ്കര, സുബൈര്‍ അട്ക്കം, ഹക്കീം ഇസ്മാഈല്‍, ഇല്ല്യാസ് കട്ടക്കാല്‍, താജുദ്ദീന്‍ ബിലാല്‍, സമീര്‍ മിലിട്ടറി, ഷരീഫ് എന്നിവര്‍ പ്രസംഗിച്ചു. മുജീബ് പാക്യര സ്വാഗതവും നൗഷാദ് മിഹ്‌റാജ് നന്ദിയും പറഞ്ഞു.

ഭാരവാഹികളായി കെ പി അബ്ബാസ് (പ്രസിഡണ്ട്), സി ബി ഷരീഫ് തോട്ടത്തില്‍, അഷ്‌റഫ് കുദ്‌റത്ത്, ഹബീബ് ബസ് സ്റ്റാന്‍ഡ്, ഷാഫി ഗാന്ധി (വൈസ് പ്രസിഡണ്ടുമാര്‍), നൗഷാദ് മിഅ്്‌റാജ് (ജനറല്‍ സെക്രട്ടറി), ദേളി ഇബ്രാഹിം, അസീസ് മദ്രാസ്, ഷരീഫ് സി ബി, റിസ് വാന്‍ മദ്രാസ് (ജോയിന്റ് സെക്രട്ടറിമാര്‍), റഹീം തോട്ടം (ട്രഷറര്‍) എന്നിവരെ തിരഞ്ഞെടുത്തു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Gulf, News, UAE Kalanad Mulsim Jamaath committee office bearers
  < !- START disable copy paste -->

Post a Comment