Join Whatsapp Group. Join now!

ഭൂവി സംവാദ്: വിദ്യാര്‍ത്ഥികള്‍ക്ക് കൈത്താങ്ങായി ഭൗമശാസ്ത്രജ്ഞര്‍

രാജ്യത്തെ വിവിധ യൂണിവേഴ്‌സിറ്റികളിലെ വിദ്യാര്‍ത്ഥികള്‍, ഗവേഷകര്‍, അധ്യാപകര്‍ എന്നിവരും ജിയോളജിക്കല്‍ സര്‍വേ ഓഫ് Central University of Kerala, Geological Survey of India, Marine and Coastal Survey Division, 'Bhoovi Samvad' conducted in CUK Periya
പെരിയ: (my.kasargodvartha.com 30.11.2018) രാജ്യത്തെ വിവിധ യൂണിവേഴ്‌സിറ്റികളിലെ വിദ്യാര്‍ത്ഥികള്‍, ഗവേഷകര്‍, അധ്യാപകര്‍ എന്നിവരും ജിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയിലെ ശാസ്ത്രജ്ഞരും അറിവുകള്‍ പങ്കുവയ്ക്കുന്നതിനും ഭൗമ ശാസ്ത്രത്തിലെ പുത്തന്‍ ഉണര്‍വ്വുകള്‍ വിദ്യാര്‍ത്ഥികളില്‍ എത്തിക്കുന്നതിനും വേണ്ടി കേന്ദ്ര ഖനി മന്ത്രാലയം ആസൂത്രണം ചെയ്ത 'ഭൂവി സംവാദ്' പ്രോജക്ടിന്റെ ഭാഗമായി നടത്തിയ ആദ്യ പരിപാടി കാസർകോട് കേന്ദ്രസര്‍വ്വകലാശാല ജിയോളജി വിഭാഗത്തില്‍ വെച്ച് കേരള കേന്ദ്ര സര്‍വ്വകലാശാല വൈസ് ചാന്‍സിലര്‍ ജി ഗോപകുമാര്‍ ഉദ്ഘാടനം ചെയ്തു.

രണ്ടുദിവസം നീണ്ടുനിന്ന പാഠശാല വിദ്യാര്‍ത്ഥികള്‍ക്കും ഭൗമശാസ്ത്രജര്‍ക്കും സംവദിക്കാനുള്ള വേദിയായി. 'ആപ്ലിക്കേഷന്‍സ് ഓഫ് ഗ്രാനുലോമെട്രിക് സ്റ്റഡീസ് ഇന്‍ സെഡിമെന്റോളജി എന്ന വിഷയത്തില്‍ നവംബര്‍ 22, 23 തീയതികളില്‍ കേന്ദ്രസര്‍വ്വകലാശാല പെരിയ ക്യാമ്പസില്‍ വെച്ച് നടന്ന പാഠശാലയില്‍ ജിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ മറൈന്‍ ആന്‍ഡ് കോസ്റ്റല്‍ സര്‍വ്വേ ഡിവിഷന്‍ മേധാവിയും, ഡെപ്യൂട്ടി ഡയറക്ടര്‍ ജനറലുമായ ഡി കെ സാഹ മുഖ്യപ്രഭാഷണം നടത്തി. രണ്ട് ദിവസങ്ങളിലായി നടന്ന ക്ലാസുകളില്‍ ഭൗമശാസ്ത്രജ്ഞര്‍ വിദ്യാര്‍ത്ഥികള്‍ക്കായി വിവിധങ്ങളായ പ്രാക്ടിക്കല്‍ ക്ലാസ്സുകള്‍ സംഘടിപ്പിച്ചു.
Marine and Coastal Survey Division, 'Bhoovi Samvad' conducted in CUK Periya

സെഡിമെന്റോളജിയില്‍ വ്യത്യസ്തങ്ങളായ ഡാറ്റ ഉപയോഗിക്കുന്നതിനെക്കുറിച്ചും അവ വിശകലനം ചെയ്യുന്നതിനെക്കുറിച്ചും സംവദിച്ചു. ജിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയിലെ ഡയറക്ടറായ എ സി ദിനേഷ് വികസിപ്പിച്ചെടുത്ത ജിസ്റ്റാറ്റ് സോഫ്റ്റ്‌വെയര്‍ വിദ്യാര്‍ത്ഥികള്‍ക്ക് വിതരണം ചെയ്തു. എ സി ദിനേഷ്, മറ്റു സീനിയര്‍ ജിയോളജിസ്റ്റുമാരായ നിഷ എന്‍ വി, ഡോ. സാജു വര്‍ഗീസ് എന്നിവര്‍ ക്ലാസ് കൈകാര്യം ചെയ്തു.

കേന്ദ്ര സര്‍വ്വകലാശാല സ്‌കൂള്‍ ഓഫ് എര്‍ത്ത് സയന്‍സ് വിഭാഗം ഡീന്‍ മുത്തുകുമാര്‍ മുത്തുചാമി ഉദ്ഘാടന ചടങ്ങില്‍ സ്വാഗതം പറഞ്ഞു. ജിയോളജി വിഭാഗം മേധാവി ഡോ. സന്ദീപ് കെ, ഡോ. പ്രതീഷ് കുമാര്‍, ഡോ. സിജിന്‍ കുമാര്‍ എന്നിവര്‍ സംസാരിച്ചു. സമാപന ചടങ്ങില്‍ വച്ച് ജിയോളജിക്കല്‍ സര്‍വ്വേ ഓഫ് ഇന്ത്യ മംഗളൂരു ഓഫീസിലെ ഡെപ്യൂട്ടി ഡയറക്ടര്‍ ജനറല്‍ എന്‍ മാരന്‍ വിദ്യാര്‍ത്ഥികള്‍ക്ക് സര്‍ട്ടിഫിക്കറ്റ് വിതരണം ചെയ്തു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Central University of Kerala, Geological Survey of India, Marine and Coastal Survey Division, 'Bhoovi Samvad' conducted in CUK Periya

Post a Comment