Kerala

Gulf

Chalanam

Obituary

Video News

സ്‌കൂട്ടറില്‍ ലോറിയിടിച്ച് യുവാവ് മരണപ്പെട്ട സംഭവം: ലോറി പിടികൂടാന്‍ കഴിയാത്തത് പോലീസിന്റെ അനാസ്ഥ: എ. അബ്ദുര്‍ റഹ് മാന്‍

കാസര്‍കോട്:(my.kasargodvartha.com 14/11/2018) ഒക്ടോബര്‍ 31 ന് രാത്രി കറന്തക്കാട് ദേശീയപാതയില്‍ സ്‌കൂട്ടറില്‍ ലോറിയിടിച്ച് തളങ്കര ഖാസിലേനിലെ പരേതനായ എ. ഇബ്രാഹിമിന്റെ മകനും, മുസ്ലിം യൂത്ത് ലീഗ് പ്രവര്‍ത്തകനുമായിരുന്ന മുജീബ് റഹ് മാന്‍ അതിദാരുണമായി മരിക്കാനിടയായ സംഭവത്തില്‍ ലോറി പിടികൂടാന്‍ പോലീസിന് ഇത് വരെ സാധിക്കാത്തത് കടുത്ത അനാസ്ഥയാണെന്ന് മുസ്ലിം ലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി എ. അബ്ദുര്‍ റഹ് മാന്‍ മുഖ്യമന്ത്രിക്കും ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ക്കും നല്‍കിയ കത്തില്‍ പറഞ്ഞു.

അപകടം സംഭവിച്ച് 15 ദിവസമാവുകയാണ്. ഇതുവരെ അപകടം വരുത്തിയ ലോറി കണ്ടെത്താനോ ഡ്രൈവറെ പിടികൂടാനോ പോലീസിന് സാധിച്ചിട്ടില്ല. അപകടം നടന്ന കറന്തക്കാട് പഴയ ബി.ജെ.പി. ഓഫീസിന് മുന്നില്‍ മുഴുവന്‍ സമയവും പോലീസ് സംഘം ഡ്യൂട്ടിയിലുണ്ടാവാറുണ്ട്. പക്ഷെ അപകടം നടന്ന സമയം മാത്രം അവിടെ പോലീസ് ഇല്ലാതെ പോയതാണ് അപകടം വരുത്തിയ ലോറി പിടികൂടാന്‍ സാധിക്കാത്തത്. ഇത് കടുത്ത അനാസ്ഥയും കൃത്യ വിലോപവുമാണ്. കാസര്‍കോട്, മഞ്ചേശ്വരം എം.എല്‍.എ.മാരുടെ വികസന ഫണ്ട് ഉപയോഗിച്ച് ദേശീയ പാതയിലും പ്രധാന സ്ഥലങ്ങളിലും പോലീസിന്റെ മേല്‍നോട്ടത്തില്‍ 40ഓളം സി.സി.ടി.വി. ക്യാമറകള്‍ സ്ഥാപിച്ചിരുന്നു. ഇതില്‍ രണ്ട് എണ്ണം മാത്രമാണ് പ്രവര്‍ത്തിക്കുന്നതെന്ന് ബന്ധപ്പെട്ടവര്‍ തന്നെ പറയുകയാണ്.

News, Kerala, Police, Accident Lorry not caught; A Abdul Rahman against Police

പ്രശ്‌നബാധിത പ്രദേശങ്ങളിലും ദേശീയ പാതയിലും കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടുന്നവരേയും അപകടം വരുത്തുന്നവരേയും പോലീസിന് പെട്ടെന്ന് പിടികൂടാന്‍ സൗകര്യമേര്‍പ്പെടുത്തുന്നതിന് വേണ്ടിയാണ് ജനപ്രതിനിധികള്‍ മുന്‍കൈയെടുത്ത് സി.സി.ടി.വി. ക്യാമറകള്‍ സ്ഥാപിക്കുകയും പോലീസിന് മേല്‍നോട്ട ചുമതല നല്‍കുകയും ചെയ്തത്. ക്യാമറകള്‍ യഥാസമയം പ്രവര്‍ത്തിക്കാതെ നോക്കുകുത്തിയായി മാറിയത് കുറ്റവാളികള്‍ക്ക് അനുഗ്രഹമായി മാറിയിരിക്കുന്നു. അനാവശ്യ കാര്യങ്ങളില്‍ ജനങ്ങളെ ദ്രോഹിക്കാനും അടിച്ചോടിക്കാനും വലിയ താല്പര്യം കാണിക്കുന്ന പോലീസ് ഇത് പോലുള്ള സംഭവങ്ങളില്‍ ഉണര്‍ന്നു പ്രവര്‍ത്തിക്കാന്‍ തയ്യാറാവുന്നില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

ഇക്കാര്യങ്ങള്‍ സംബന്ധിച്ച് അന്വേഷണം നടത്തുന്നതിനും മുജീബ് റഹ് മാന്റെ അപകട മരണത്തിന് കാരണമായ ലോറിയേയും ഡ്രൈവറേയും പിടികൂടാനും നിയമത്തിന്റെ മുന്നിലെത്തിക്കാനും ബന്ധപ്പെട്ടവര്‍ക്ക് നിര്‍ദേശം നല്‍കണമെന്ന് അബ്ദുര്‍ റഹ് മാന്‍ കത്തില്‍ ആവശ്യപ്പെട്ടു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)Keywords: News, Kerala, Police, Accident Lorry not caught; A Abdul Rahman against Police

Web Desk - Main

NEWS PUBLISHER

No comments:

Leave a Reply

Popular Posts

Featured Post

ആംബുലന്‍സുമായി ചരിത്രത്തിലേക്ക് ഓടിക്കയറിയ തമീമിന് കെ എം സി സിയുടെ സ്‌നേഹാദരം

ദുബൈ: (my.kasargodvartha.com 21.01.2018) കാസര്‍കോട് നിന്ന് തമീമെന്ന ചെറുപ്പക്കാരന്‍ ചരിത്രത്തിലേക്ക് ഓടിക്കയറുമ്പോള്‍ ലൈബ എന്ന ഒരു കുഞ്ഞു...

Archive