Join Whatsapp Group. Join now!

വുമണ്‍ ഇന്ത്യ മൂവ്‌മെന്റ് ഉദുമ മണ്ഡലം കമ്മിറ്റി രൂപവത്കരിച്ചു; മെമ്പര്‍ഷിപ്പ് ക്യാമ്പെയിന്‍ തുടങ്ങി

സോഷ്യല്‍ ഡെമോക്രാറ്റിക്ക് പാര്‍ട്ടി ഓഫ് ഇന്ത്യയുടെ വനിതാ വിഭാഗമായ വുമണ്‍ ഇന്ത്യ മൂവ്‌മെന്റിന്റെ ഉദുമ മണ്ഡലം കമ്മിറ്റി രൂപവത്കരിച്ചു. ജില്ലാ പ്രസിഡണ്ട് നജ്മുനിസ യോഗത്തില്‍ Kerala, News, Woman India Movement Uduma committee formed
ഉദുമ: (my.kasargodvartha.com 07.10.2018) സോഷ്യല്‍ ഡെമോക്രാറ്റിക്ക് പാര്‍ട്ടി ഓഫ് ഇന്ത്യയുടെ വനിതാ വിഭാഗമായ വുമണ്‍ ഇന്ത്യ മൂവ്‌മെന്റിന്റെ ഉദുമ മണ്ഡലം കമ്മിറ്റി രൂപവത്കരിച്ചു. ജില്ലാ പ്രസിഡണ്ട് നജ്മുനിസ യോഗത്തില്‍ അധ്യക്ഷത വഹിച്ചു. കമ്മിറ്റിയുടെ പ്രസിഡണ്ടായി അസ്മ ഫരീദയേയും വൈസ് പ്രസിഡണ്ടായി അസ്മിന അര്‍ഷാദിനേയും ജനറല്‍ സെക്രട്ടറിയായി സാഹിദാ ഷായേയും, ജോയിന്‍ സെക്രട്ടറിയായി ഫസീല പാലിച്ചിയടുക്കത്തേയും ട്രഷററായി ജുനൈദ ഫൈസലിനേയും തെരഞ്ഞെടുത്തു.

തുടര്‍ന്ന് മെമ്പര്‍ഷിപ്പ് ഉദ്ഘാടനം നജ്മുനിസ റഷീദ് ബാസിലയ്ക്ക് നല്‍കി നിര്‍വഹിച്ചു. ജില്ലാ സെക്രട്ടറി ഷാനിദാ ഹാരിസ്, ട്രഷറര്‍ ഹസീന സലാം എന്നിവര്‍ സംസാരിച്ചു. നുസ്രത്ത് ഫാറൂഖ്, മിസ് രിയ, മുംതാസ് റഹീം, ഫരീദ, ആഇശ റിയാസ്, ശാക്കിറ സിറാജ് തുടങ്ങിയവര്‍ സംബന്ധിച്ചു.



(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kerala, News, Woman India Movement Uduma committee formed
  < !- START disable copy paste -->

Post a Comment