മേല്‍പറമ്പ്: (my.kasargodvartha.com 12.10.2018) കഴിഞ്ഞ കുറച്ചു ദിവസങ്ങളായി മേല്‍പറമ്പ് പ്രദേശത്തുള്ള കൈനോത്തില്‍ ജനജീവിതത്തെ ബാധിക്കുന്ന രീതിയില്‍ നിരന്തരമായി കഞ്ചാവ് ലഹരി മാഫിയകളുടെ അഴിഞ്ഞാട്ടമാണെന്നും ഇതിനെതിരെ നടപടി വേണമെന്നും ആവശ്യപ്പെട്ട് എസ് ഡി പി ഐ പോലീസിന് പരാതി നല്‍കി.
വീടുകള്‍ കേന്ദ്രീകരിച്ചുള്ള മദ്യ- കഞ്ചാവ് മാഫിയകളും ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. രാത്രി കാലങ്ങളില്‍ സമീപ വാസികള്‍ക്ക് പുറത്തിറങ്ങാന്‍ തന്നെ ഭയമാണ്. കഞ്ചാവ് മാഫിയകളുടെ ആക്രമണ ഭീതിയിലാണ് സമീപ വാസികളും സമീപ പ്രദേശങ്ങളില്‍ ഉള്ളവരും.
വരും തലമുറകള്‍ നശിക്കാതിരിക്കാനും സമീപ വാസികള്‍ക്ക് ഭീതിയില്ലാതെ കഴിയാനും മദ്യ- കഞ്ചാവ് ലഹരി മാഫിയകള്‍ക്കെതിരെ ശക്തമായി നടപടി എടുക്കണമെന്നാവശ്യപ്പെട്ട് ബേക്കല്‍ സബ് ഇന്‍സ്‌പെക്ടര്‍ വിനോദിന് എസ് ഡി പി ഐ മേല്‍പറമ്പ് ബ്രാഞ്ച് ഭാരവാഹികള്‍ പരാതി കൈമാറി.
എസ് ഡി പി ഐ ജനകീയമായി രൂപീകരിക്കുന്ന പ്രൊട്ടക്ഷന്‍ ഫോഴ്‌സിന് പോലീസിന്റെ സഹകരണവും ഉണ്ടാകണമെന്നും ബ്രാഞ്ച് ഭാരവാഹികള്‍ ഉദ്യോഗസ്ഥരോടാവശ്യപ്പെട്ടു. ചെമ്മനാട് പഞ്ചായത്ത് പ്രസിഡണ്ട് ജലീല്‍ മേല്‍പറമ്പ്, ബ്രാഞ്ച് പ്രസിഡണ്ട് ബി കെ റിസ് വാന്‍, സെക്രട്ടറി സീദ്ദീഖ് എം, ആഷിഫ് മൊട്ട, ഫാറൂഖ് തുടങ്ങിയവര്‍ സംബന്ധിച്ചു.
Keywords: Kerala, News, SDPI complaint against Drug Mafia
< !- START disable copy paste -->