കാസര്‍കോട്: (my.kasargodvartha.com 20.10.2018) പി.എ.സി.എല്‍ ഫീല്‍ഡ് വര്‍ക്കേഴ്‌സ് യൂണിയന്‍ (സി.ഐ.ടി.യു) ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ 24ന് കാസര്‍കോട് ആദായ നികുതി ഓഫീസിലേക്ക് മാര്‍ച്ചും ധര്‍ണയും സംഘടിപ്പിക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. രാവിലെ പത്തിന് സംസ്ഥാന സമിതി അംഗം കെ. അശോകന്‍ ഉദ്ഘാടനം ചെയ്യും. ജില്ലാ പ്രസിഡന്റ് വി.കെ. നായര്‍ അധ്യക്ഷത വഹിക്കും.
സുപ്രീം കോടതിയുടെ 2016 ഓഗസ്റ്റ് എട്ടിന്റെ വിധി പ്രകാരം 354 ലക്ഷത്തോളം വരുന്ന നിക്ഷേപകര്‍ക്ക് തുകയും ലാഭവിഹിതവും യുദ്ധകാലടി സ്ഥാനത്തില്‍ കൊടുത്ത് തീര്‍ക്കണമെന്നും 53 ലക്ഷം ഫീല്‍ഡ് വര്‍ക്കര്‍മാര്‍ക്ക് കൊടുക്കുവാനുള്ള കമ്മീഷനും അവരുടെ തൊഴിലും സംരക്ഷിക്കണമെന്നും ആവശ്യപ്പെട്ടാണ് ധര്‍ണയും മാര്‍ച്ചും. ആയിരത്തിലേറെ പി.എ.സി.എല്‍ ഫീല്‍ഡ് വര്‍ക്കര്‍മാര്‍ പങ്കെടുക്കുമെന്ന് ഭാരവാഹികള്‍ പറഞ്ഞു.
വാര്‍ത്ത സമ്മേളനത്തില്‍ ജില്ലാ പ്രസിഡന്റ് വി.കെ. നായര്‍, എ. ബാബു, കെ.കെ. കൃഷ്ണദാസ്, പി. ദിനേശന്‍, കെ. അശോകന്‍, യു. രവി ചന്ദ്ര, ബി.ടി. സുഗുണന്‍ എന്നിവര്‍ സംബന്ധിച്ചു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kerala, News, PACL Field Workers Union March and Dharna on 24th
< !- START disable copy paste -->