കുമ്പള: (my.kasargodvartha.com 16.10.2018) മാധ്യമ പ്രവര്‍ത്തകരും വിദ്യാര്‍ഥികളും തമ്മില്‍ കുമ്പള അക്കാദമിയില്‍ സംഘടിപ്പിച്ച ഒത്തുകൂടല്‍ ആശയസംവാദത്തിന്റെ വേദിയായി. കുമ്പള അക്കാദമിയുടെ പത്താം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായാണ് മാധ്യമ പ്രവര്‍ത്തകരുടെ ഒത്തുകൂടല്‍ സംഘടിപ്പിച്ചത്. സമൂഹത്തിലെ നവ മാധ്യമങ്ങളുടെ സ്വാധീനം മുതല്‍ മാധ്യമ ധാര്‍മികത വരെ ചര്‍ച്ചയായി.
പുതിയ കാലത്തിന് കരുത്ത് പകരാന്‍, ശബ്ദമില്ലാത്തവര്‍ക്ക് ശബ്ദമാവാന്‍, ജനാധിപത്യത്തിന്റെ കാവലാളാവാന്‍, നീതിയുടെ പക്ഷം ചേരാന്‍, നന്മയുടെ തെളിച്ചമാകാന്‍ മാധ്യമങ്ങള്‍ക്ക് മാത്രമേ സാധിക്കുകയുള്ളുവെന്ന് സംഗമം അഭിപ്രായപ്പെട്ടു. നന്മയുടെ മാധ്യമ സംഘമാണ് രാജ്യത്തിന്റെ ശക്തിയെന്നും, മാധ്യമ സ്വാതന്ത്ര്യം നഷ്ടപ്പെടാതെ സൂക്ഷിക്കേണ്ടത് സമൂഹത്തിന്റെ ബാധ്യതയാണെന്നും സംഗമം ഓര്‍മ്മപ്പെടുത്തി.
കോളജ് എംഡി ഖലീല്‍ മാസ്റ്റര്‍ ആമുഖ പ്രഭാഷണം നടത്തി. പ്രിന്‍സിപ്പല്‍ മുനീര്‍ എരുതുംകടവ് ഉദ്ഘാടനം ചെയ്തു. കാസര്‍കോട് പ്രസ് ക്ലബ്ബ് വൈസ് പ്രസിഡന്റ് ഷഫീക്ക് നസറുല്ല, മാധ്യമ പ്രവര്‍ത്തകരായ സുരേന്ദ്രന്‍, ഹൈദര്‍ അലി, ഐ മുഹമ്മദ് റഫീഖ്, ലത്തീഫ് ഉളുവാര്‍, ലത്തീഫ്, ആരിഫ്, ധനരാജ്, പുരുഷോത്തമന്‍ ബട്ട്, സത്താര്‍ ആരിക്കാടി, സീതി കുഞ്ഞി, അബ്ദുല്ല കുഞ്ഞി, സാബിത്ത് എന്നിവര്‍ പങ്കെടുത്തു.
വിദ്യാര്‍ത്ഥി യൂണിയന്‍ ചെയര്‍മാന്‍ അജ്മല്‍, കണ്‍വീനര്‍ സിദ്ദീഖ്, ജനറല്‍ സെക്രട്ടറി ഫൈസല്‍, സ്റ്റുഡന്റ് എഡിറ്റര്‍ സാദിഖ്, സ്‌പോട്‌സ് ക്യാപ്റ്റന്‍ ബദറുദ്ദീന്‍, ജോയിന്റ് സെക്രട്ടറിമാരായ ഫാരിസ്, അമീന്‍, സിയാല്‍ എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു. വിദ്യാര്‍ത്ഥി പ്രതിനിധികളും സംഗമത്തില്‍ സംബന്ധിച്ചു.
Keywords: Kerala, News, Kumble Academy 10th anniversary: 'Media talk' program conducted, Kumble Academy of Higher Education, Media, Students, Debate.
< !- START disable copy paste -->