Join Whatsapp Group. Join now!

കുമ്പള മഖാം ഉറൂസ് 26 മുതല്‍ നവംബര്‍ 4 വരെ

കുമ്പള മഖാം ഉറൂസ് 26 മുതല്‍ നവംബര്‍ നാലുവരെ നടക്കുമെന്ന് സംഘാടകര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. 26ന് മഖാം സിയാറത്തിന് കെ എസ് ആറ്റക്കോയ തങ്ങള്‍ കുമ്പോല്‍ Kerala, News, Kumbala Makham Uroos on Oct. 26th to Nov 4
കാസര്‍കോട്: (my.kasargodvartha.com 23.10.2018) കുമ്പള മഖാം ഉറൂസ് 26 മുതല്‍ നവംബര്‍ നാലുവരെ നടക്കുമെന്ന് സംഘാടകര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. 26ന് മഖാം സിയാറത്തിന് കെ എസ് ആറ്റക്കോയ തങ്ങള്‍ കുമ്പോല്‍ നേതൃത്വം നല്‍കും. കെ എം സാലി പതാക ഉയര്‍ത്തും. വൈകിട്ട് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ സെക്രട്ടറി പ്രൊഫ. കെ ആലിക്കുട്ടി മുസ്ലിയാര്‍ ഉദ്ഘാടനം ചെയ്യും. അബ്ദുല്‍ ഹമീദ് അധ്യക്ഷത വഹിക്കും.

കെ എസ് അലി തങ്ങള്‍ പ്രാര്‍ത്ഥനക്ക് നേതൃത്വം നല്‍കും. ഉമര്‍ ഹുദവി പൂളപ്പാടം പ്രഭാഷണവും ഹാമിദ് യാസീന്‍ ജൗഹരി കൊല്ലം മുഖ്യപ്രഭാഷണവും നടത്തും. ഖാസി ത്വാഖ അഹ് മദ് മുസ്ലിയാര്‍, ഹാജി എന്‍ അബ്ദുല്ല താജ്, കുഞ്ഞിപ്പ മുസ്ലിയാര്‍, ഇബ്രാഹിം ഖലീല്‍ അഷ്റഫി, യു എച്ച് മുഹമ്മദ് മുസ്ലിയാര്‍, സാജിദ് ഹനീഫി, ഹാഫിസ് മുഹമ്മദ് കലന്തര്‍ ഷാ, കുമ്പള സി ഐ കെ പ്രേംസദന്‍, മമ്മു മുബാറക്, സി എച്ച് അഷ്റഫ്, മമ്മിഞ്ഞി സോനബസാര്‍, സുല്‍ത്താന്‍ കുഞ്ഞഹ് മദ് ഹാജി സംബന്ധിക്കും.

വിവിധ ദിവസങ്ങളില്‍ ഷമീര്‍ ദാരിമി കൊല്ലം, സലാം ഫൈസി എടപ്പലം, സവാദ് സഖാഫി, സുഫിയാന്‍ ബാഖവി ചിറയിന്‍കീഴ്, ഇബ്രാഹിം ഖലീല്‍ ഹുദവി, എം എ ഖാസിം മുസ്ലിയാര്‍, ബേക്കല്‍ ഇബ്രാഹിം മുസ്ലിയാര്‍, മുഹമ്മദ് മദനി തങ്ങള്‍, അഹ് മദ് കബീര്‍ ബാഖവി കാഞ്ഞാര്‍, റഷീദ് സഖാഫി, സഫ് വാന്‍ തങ്ങള്‍ ഏഴിമല, യു എം അബ്ദുര്‍ റഹ് മാന്‍ മൗലവി പ്രഭാഷണം നടത്തും. സമാപന സമ്മേളനം സമസ്ത പ്രസിഡന്റ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ ഉദ്ഘാടനം ചെയ്യും. ഇ പി അബൂബക്കര്‍ അല്‍ഖാസിമി പത്തനാപുരം പ്രഭാഷണം നടത്തും. കെ എം അബ്ബാസ്, എ ജി സി ബഷീര്‍, എം അബ്ബാസ് തുടങ്ങിയവര്‍ സംബന്ധിക്കും. നാലിന് രാവിലെ അന്നദാനത്തോടെ ഉറൂസ് സമാപിക്കും.

വാര്‍ത്താ സമ്മേളനത്തില്‍ കെ അബ്ദുല്‍ ഹമീദ് ഹാജി, കെ എം സിറാജ്, ഹാജി എന്‍ അബ്ദുല്ല, കെ എം അബ്ബാസ്, അഷ്റഫ് അച്ചു, വി കെ അബ്ദുല്‍ അസീസ്, ബി അബ്ബാസ് സംബന്ധിച്ചു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kerala, News, Kumbala Makham Uroos on Oct. 26th to Nov 4
  < !- START disable copy paste -->

Post a Comment