Join Whatsapp Group. Join now!

ദുബൈ കെഎംസിസി കാസര്‍കോട് മണ്ഡലം കമ്മറ്റി ഭാരവാഹികള്‍

ദുബൈ കെഎംസിസി കാസര്‍കോട് മണ്ഡലം കമ്മറ്റി ഭാരവാഹികളെ തെരഞ്ഞെടുത്തു. പുതിയ മെമ്പര്‍ഷിപ്പ് അടിസ്ഥാനത്തില്‍ 2018-2021 കാലയളവിലേക്കുള്ള കമ്മിറ്റിയെയാണ് തെരNews, Gulf, Dubai, KMCC, Kasargod, Kerala, IUML, Muslim League, Dubai KMCC Kasargod constituency office bearers
ദുബൈ: (my.kasargodvartha.com 12.10.2018) ദുബൈ കെഎംസിസി കാസര്‍കോട് മണ്ഡലം കമ്മറ്റി ഭാരവാഹികളെ തെരഞ്ഞെടുത്തു. പുതിയ മെമ്പര്‍ഷിപ്പ് അടിസ്ഥാനത്തില്‍ 2018-2021 കാലയളവിലേക്കുള്ള കമ്മിറ്റിയെയാണ് തെരഞ്ഞെടുത്തത്. പ്രസിഡന്റായി ഫൈസല്‍ പട്ടേല്‍, ജനറല്‍ സെക്രട്ടറിയായി പി ഡി നൂറുദ്ദീന്‍, ട്രഷററായി അസീസ് കമാലിയ, ഓര്‍ഗനൈസിംഗ് സെക്രട്ടിറിയായി സിദ്ദീഖ് ചൗക്കി എന്നിവര്‍ തെരഞ്ഞെടുക്കപ്പെട്ടു.

മറ്റു ഭാരവാഹികള്‍: സത്താര്‍ ആലംപാടി, എ കെ കരീം, ഐ പി എം ഇബ്രാഹിം, മുനീഫ് ബദിയടുക്ക, സുബൈര്‍ അബ്ദുല്ല, അബ്ദല്ല ബെളിഞ്ച (വൈസ് പ്രസിഡ്ന്റുമാര്‍). റഹ് മാന്‍ പടിഞ്ഞാര്‍, എം എസ് ഹമീദ് ഗോളിയടുക്ക, സഫ്‌വാന്‍ അണങ്കൂര്‍, ഉപ്പി കല്ലങ്കൈ, സുഹൈല്‍ കോപ്പ, ഷാഫി ഖാസിവളപ്പില്‍ (ജോയിന്റ് സെക്രട്ടറിമാര്‍).

ദുബൈ കെ എം സി സി അല്‍ബറഹ ആസ്ഥാനത്ത് ചേര്‍ന്ന ജനറല്‍ കൗണ്‍സില്‍ യോഗം യുഎഇ കെഎംസിസി കേന്ദ്ര കമ്മറ്റി ജനറല്‍ സെക്രട്ടറി ഇബ്രാഹിം ഏളേറ്റില്‍ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റായിരുന്ന സലാം കന്യപ്പാടി അധ്യക്ഷത വഹിച്ചു. സംസ്ഥാന പ്രസിഡന്റ് പി കെ അന്‍വര്‍ നഹ, ജനറല്‍ സെക്രട്ടറി ഇബ്രാഹിം മുറിച്ചാണ്ടി ആശംസകള്‍ നേര്‍ന്നു. പ്രവര്‍ത്തന റിപ്പോര്‍ട്ടും വരവ് ചെലവ് കണക്കും പി ഡി നൂറുദ്ദീന്‍ അവതരിപ്പിച്ചു.

ഹംസ തൊട്ടി റിട്ടേണിംഗ് ഓഫീസറും അഫ്‌സല്‍ മൊട്ടമ്മല്‍, ഇസ്മാഈല്‍ നാലാംവാതുക്കള്‍, അയ്യൂബ് ഉറുമി എന്നിവര്‍ നിരീക്ഷകരുമായിരുന്നു.

കേന്ദ്ര കമ്മിറ്റി ഉപാധ്യക്ഷന്‍ ഹുസൈനാര്‍ ഹാജി എടച്ചാക്കൈ, സംസ്ഥാന ഉപാധ്യക്ഷന്‍ ഹസൈനാര്‍ തോട്ടുംഭാഗം, എം എ മുഹമ്മദ് കുഞ്ഞി, ജില്ലാ പ്രസിഡന്റ് ഹംസ തൊട്ടി, ജനറല്‍ സെക്രട്ടറി അബ്ദുല്ല ആറങ്ങാടി, ട്രഷര്‍ മുനീര്‍ ചെര്‍ക്കള, ഹനീഫ് ചെര്‍ക്കള, ശരീഫ് പൈക്ക, ഹസൈനാര്‍ ബീജന്തടുക്ക, ജാഫര്‍ എരിയാല്‍, ഗഫൂര്‍ എരിയാല്‍, ഖലീല്‍ പതിക്കുന്നില്‍, ഹനീഫ് ടി ആര്‍, മഹമൂദ് ഹാജി പൈവളികെ, റഷീദ് ഹാജി കല്ലങ്കൈ, സലീം ചേരങ്കൈ, എ ജി എ റഹ് മാന്‍, ഷബീര്‍ കൈതക്കാട്, ഷബീര്‍ കിഴൂര്‍, ഫൗസല്‍ ദീനാര്‍, സുബൈര്‍ മൊഗ്രാല്‍പുത്തൂര്‍ തുടങ്ങിയവര്‍ അനുമോദിച്ചു. പി ഡി നൂറുദ്ദീന്‍ സ്വാഗതവും ഫൈസല്‍ പട്ടേല്‍ നന്ദിയും പറഞ്ഞു.


Keywords: News, Gulf, Dubai, KMCC, Kasargod, Kerala, IUML, Muslim League, Dubai KMCC Kasargod constituency office bearers 

Post a Comment