കാസര്‍കോട്: (my.kasargodvartha.com 21.09.2018) ലോകകപ്പ് ഫുട്‌ബോളിന്റെ ഭാഗമായി കാസര്‍കോട് പ്രസ്‌ക്ലബ് സംഘടിപ്പിച്ച പ്രവചന മത്സര വിജയിക്ക് വെല്‍ഫിറ്റ് ഇന്റര്‍നാഷണല്‍ സംഭാവന ചെയ്ത വാഷിങ്‌മെഷീന്‍ സമ്മാനിച്ചു. മാധ്യമപ്രവര്‍ത്തകരായ നവദമ്പതികള്‍ക്ക് ഉപഹാരവും നല്‍കി.
പ്രസ്‌ക്ലബ് ഹാളില്‍ നടന്ന പരിപാടി ജില്ലാ പോലീസ് മേധാവി ഡോ. എ ശ്രീനിവാസ് ഉദ്ഘാടനം ചെയ്തു. പ്രസ്‌ക്ലബ് പ്രസിഡന്റ് ടി എ ഷാഫി അധ്യക്ഷനായി. കാസര്‍കോട് ഗവ. യു പി സ്‌കൂള്‍ യുകെജി വിദ്യാര്‍ഥിനി ഇഷ കെ ലൈജുവാണ് പ്രവചനമത്സര വിജയി. വെല്‍ഫിറ്റ് ഇന്റര്‍നാഷണല്‍ ഗ്രൂപ്പ് മാനേജിങ് ഡയറക്ടര്‍ യഹ്‌യ തളങ്കര സമ്മാനം നല്‍കി.
മണികണ്ഠന്‍ പാലിച്ചിയടുക്കം-സോണിയ ദമ്പതികള്‍ക്ക് യഹ്‌യ തളങ്കരയും ഹരി കുമ്പള-ശ്വേത ബാര ദമ്പതികള്‍ക്ക് കെയുഡബ്ല്യുജെ സംസ്ഥാനകമ്മിറ്റി അംഗം പി സുരേശനും, ദില്‍ന-ദിനു ദമ്പതികള്‍ക്ക് പ്രസ്‌ക്ലബ് സെക്രട്ടറി വിനോദ് പായവും ഉപഹാരം നല്‍കി. പ്രസ്‌ക്ലബ് സംഘടിപ്പിച്ച ഷൂട്ടൗട്ട് മത്സരത്തില്‍ ജേതാവായ ഷൈജു പിലാത്തറയ്ക്കും റണ്ണറപ്പായ മണികണ്ഠന്‍ പാലിച്ചിയടുക്കത്തിനും ജില്ലാ പോലീസ് മേധാവി ഡോ. എ ശ്രീനിവാസ് ക്യാഷ് അവാര്‍ഡ് നല്‍കി.
യഹ്‌യ തളങ്കര, പി സുരേശന്‍, വിനോദ് പായം, മണികണ്ഠന്‍ പാലിച്ചിയടുക്കം, ഹരി കുമ്പള, ദിനു, ദില്‍ന, കെ സി ലൈജുമോന്‍ എന്നിവര്‍ സംസാരിച്ചു. പ്രസ്‌ക്ലബ് ജോയിന്റ് സെക്രട്ടറി കെ വി പത്മേഷ് സ്വാഗതവും ഷൈജു പിലാത്തറ നന്ദിയും പറഞ്ഞു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: World cup prediction contest: prize distributed, Kasargod Press Club, Couples, Memento, Prize, World Cup
പ്രസ്‌ക്ലബ് ഹാളില്‍ നടന്ന പരിപാടി ജില്ലാ പോലീസ് മേധാവി ഡോ. എ ശ്രീനിവാസ് ഉദ്ഘാടനം ചെയ്തു. പ്രസ്‌ക്ലബ് പ്രസിഡന്റ് ടി എ ഷാഫി അധ്യക്ഷനായി. കാസര്‍കോട് ഗവ. യു പി സ്‌കൂള്‍ യുകെജി വിദ്യാര്‍ഥിനി ഇഷ കെ ലൈജുവാണ് പ്രവചനമത്സര വിജയി. വെല്‍ഫിറ്റ് ഇന്റര്‍നാഷണല്‍ ഗ്രൂപ്പ് മാനേജിങ് ഡയറക്ടര്‍ യഹ്‌യ തളങ്കര സമ്മാനം നല്‍കി.
ലോകകപ്പ് ഫുട്‌ബോളിന്റെ ഭാഗമായി കാസര്‍കോട് പ്രസ്‌ക്ലബ് സംഘടിപ്പിച്ച പ്രവചന മത്സര ജേതാവായ ഇഷ കെ ലൈജുവിന് വെല്‍ഫിറ്റ് ഇന്റര്‍നാഷണല്‍ സംഭാവന ചെയ്ത വാഷിങ്‌മെഷീന്‍ യഹ്‌യ തളങ്കര സമ്മാനിക്കുന്നു |