Join Whatsapp Group. Join now!

മഹല്ലുകളുടെ ഉന്നമനത്തിന് വേണ്ടിയുള്ള എസ് എം എഫിന്റെ പ്രവര്‍ത്തനം മാതൃകാപരം: ഉമര്‍ ഫൈസി മുക്കം

മഹല്ലുകളുടെ ഉന്നമനത്തിനു വേണ്ടി പ്രവര്‍ത്തിക്കുന്ന സമസ്ത കേരള സുന്നീ മഹല്ല് ഫെഡറേഷന്റെ പ്രവര്‍ത്തങ്ങള്‍ വളരെ Sunni Mahallu Federation office bearers, SMF, Kasaragod
കാസര്‍കോട്:  (my.kasargodvartha.com 08.09.2018) മഹല്ലുകളുടെ  ഉന്നമനത്തിനു വേണ്ടി പ്രവര്‍ത്തിക്കുന്ന സമസ്ത കേരള സുന്നീ മഹല്ല് ഫെഡറേഷന്റെ പ്രവര്‍ത്തങ്ങള്‍ വളരെ കാര്യക്ഷമമാണെന്നും പൂര്‍വികമായിട്ടു തന്നെ ഇത്തരത്തിലുള്ള കൂട്ടായ്മ സ്ഥാപിതമാണെന്നും സംഘടനയിലൂടെ മാത്രമേ ഒരു സമുന്നത സമുദായത്തെ പടുത്തുയര്‍ത്താന്‍ സാധിക്കുകയുള്ളുവെന്ന് സമസ്ത കേരള സുന്നീ മഹല്ല് ഫെഡറേഷന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി ഉമര്‍ ഫൈസി മുക്കം അഭിപ്രായപ്പെട്ടു.

ലൈറ്റ് ഓഫ് മദീനയിലെ പ്രീമെട്രിക്ക് കോഴ്‌സ്, സ്വദേശി ദര്‍സ്, സുന്ദൂഖ്, മുതലായവ പോലുള്ള സുന്നി മഹല്ല് ഫെഡറന്‍ഷന്റെ പദ്ധതികൾ മാതൃകാപരമാണെന്നും എല്ലാ മഹല്ലുകളിലും ലൈറ്റ് ഓഫ് മദീയനയുടെ പദ്ധതികള്‍ നടപ്പാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. എസ് എം എഫ് കാസര്‍കോട് ജില്ലാ കൗണ്‍സില്‍ യോഗം ഉല്‍ഘടനം നിര്‍വഹിച്ചുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
Sunni Mahallu Federation office bearers, SMF, Kasaragod

സയ്യിദ് പൂക്കോയ തങ്ങള്‍ അധ്യക്ഷത വഹിച്ചു. യോഗത്തില്‍ സമസ്ത കേന്ദ്ര മുശാവറ അംഗങ്ങളായ ത്വാഖ അഹ്മദ് മുസ്ലിയാര്‍, യൂ എം അബ്ദുര്‍ റഹ്മാന്‍ മുസ്ലിയാര്‍, എം എ ഖാസിം മുസ്ലിയാര്‍, സുന്നി മഹല്ല് ഫെഡറേഷന്‍ സംസ്ഥാന ഓര്‍ഗനൈസര്‍ എ കെ ആലിപറമ്പ്,  മെട്രോ മുഹമ്മദ് ഹാജി,  പി ബി അബ്ദുറസാഖ് എം ല്‍ എ, എം സി ഖമറുദ്ദീൻ, എ ഹമീദ് ഹാജി പ്രസംഗിച്ചു.

സുന്നീ മഹല്ല് ഫെഡറേഷന്‍ (എസ് എം എഫ്) കാസര്‍കോട് ജില്ലാ കമ്മിറ്റിയുടെ  പുതിയ ഭാരവാഹികളായി സയ്യിദ് പൂക്കോയ തങ്ങള്‍ ചന്തേര (പ്രസിഡണ്ട്), കല്ലട്ര അബ്ബാസ് ഹാജി ഉദുമ (ജനറല്‍ സെക്രട്ടറി), മെട്രോ മുഹമ്മദ് ഹാജി (ട്രഷറര്‍), പി  ബി  അബ്ദു റസാഖ്, യൂ എം അബ്ദുര്‍ റഹ്മാന്‍ മുസ്ലിയാര്‍, എം എ ഖാസിം മുസ്ലിയാര്‍, എ ഹമീദ് ഹാജി, എം എച്ച്് മഹമൂദ്, കെ കെ അബ്ദുല്ല ഹാജി, കൂളിക്കാട് അബ്ദുല്ല ഹാജി (വൈസ് പ്രസിഡന്റുമാര്‍), സി ടി അബ്ദുല്‍ ഖാദര്‍ ഹാജി, ബി സി ഇബ്രാഹിം ഹാജി, എം എ റഹ്മാന്‍, സി ബി അബ്ദുല്ല ഹാജി, കെ ബി കുട്ടി ഹാജി, സി എം കുട്ടി ഹാജി (ജോണ്‍ സെക്രട്ടറിമാര്‍) എന്നിവരെ തെരഞ്ഞടുത്തു.

കല്ലട്ര അബ്ബാസ് ഹാജി  സ്വാഗതവും സി ടി അബ്ദുല്‍ ഖാദർ ഹാജി നന്ദിയും  പറഞ്ഞു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Sunni Mahallu Federation office bearers, SMF, Kasaragod

Post a Comment