Join Whatsapp Group. Join now!

അക്രമങ്ങള്‍ നിത്യസംഭവങ്ങളായിട്ടും പ്രതികളെ പിടികൂടാന്‍ കഴിയാത്തത് പോലീസിന്റെ അനാസ്ഥ: എസ് ഡി പി ഐ

കാസര്‍കോട്ടും പരിസര പ്രദേശങ്ങളിലും അക്രമങ്ങള്‍ നിത്യസംഭവങ്ങളായിട്ടും പ്രതികളെ News, Kerala, Police, SDPI, Accused,
കാസര്‍കോട്:(my.kasargodvartha.com 26/09/2018) കാസര്‍കോട്ടും പരിസര പ്രദേശങ്ങളിലും അക്രമങ്ങള്‍ നിത്യസംഭവങ്ങളായിട്ടും പ്രതികളെ പിടികൂടാന്‍ കഴിയാത്തത് പോലീസിന്റെ അനാസ്ഥയെന്ന് എസ് ഡി പി ഐ. ദിവസങ്ങള്‍ക്ക് മുമ്പ് മധൂര്‍ പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളില്‍ നടന്ന അക്രമ സംഭവങ്ങളില്‍ പ്രതികളെ കണ്ടത്താനോ പിടികൂടാനോ പോലീസിന് സാധിച്ചിട്ടില്ല. ഓട്ടോ ഡ്രൈവറെ പേര് ചോദിച്ച് മര്‍ദിച്ച സംഭവത്തിലും ഉളിയത്തടുക്ക ടൗണില്‍ സുഹൃത്തുക്കളുമായി സംസാരിച്ചു കൊണ്ടിരിക്കെ യുവാവിനെ ക്രൂരമായി മര്‍ദിച്ച കേസിലും വീട് ആക്രമിച്ചു വാഹനങ്ങള്‍ അടിച്ചു തകര്‍ത്ത കേസിലും പ്രതികള്‍ ഇപ്പോഴും പുറത്തുതന്നെയാണെന്നും സംഘ്പരിവാര്‍ - കഞ്ചാവ് മാഫിയകളാണ് ആക്രമങ്ങള്‍ക്ക് പിന്നിലെന്നും എസ്ഡിപിഐ ആരോപിക്കുന്നു.

പോലീസ് സാഹസികമായി പിടികൂടിയ വധശ്രമക്കേസിലെ പ്രതി പോലീസ് വാഹനത്തില്‍ നിന്നും ചാടിപ്പോയിട്ടും പ്രതിയെ പിടികൂടാത്തത് പോലീസും കഞ്ചാവ് സംഘങ്ങളും തമ്മിലുള്ള കൂട്ടുകെട്ടിന്റെ ഭാഗമാണെന്നും പൊതു ജനങ്ങളുടെ സൈ്വര്യജീവിതത്തിന് തടസ്സമായി പ്രതികള്‍ ഉളിയത്തടുക്കയിലൂടെ വിലസി നടക്കുമ്പോഴും കണ്ടില്ലെന്ന് നടിക്കുന്ന പോലീസ് നടപടി കഞ്ചാവ് മാഫിയകള്‍ക്ക് കൂടുതല്‍ അഴിഞ്ഞാടാനുള്ള പ്രചോദനമായിരിക്കുകയാണെന്നും അവര്‍ ആരോപിച്ചു.

News, Kerala, Police, SDPI, Accused, SDPI against police


പോലീസിന്റെ നിഷ്‌ക്രിയത്വത്തിനെതിരെ എസ് ഡി പി ഐ മധൂര്‍ പഞ്ചായത്ത് കമ്മിറ്റി ശക്തമായി പ്രതിഷേധിച്ചു. ഇനിയും പ്രതികളെ അറസ്റ്റ് ചെയ്യാതെ മുന്നോട്ട് പോവാനാണ് പോലീസ് തീരുമാനമെങ്കില്‍ ശക്തമായ പ്രതിഷേധങ്ങള്‍ക്ക് നേതൃത്വം നല്‍കുമെന്ന് അവര്‍ അറിയിച്ചു. യോഗത്തില്‍ എസ് ഡി പി ഐ മധൂര്‍ പഞ്ചായത്ത് പ്രസിഡന്റ് സകരിയ ഉളിയത്തടുക്ക സംസാരിച്ചു. മുഹമ്മദ് കരിമ്പളം, ബിലാല്‍ ചൂരി, സഹദ് ഉളിയത്തടുക്ക, ഇസ്ഹാഖ് അറന്തോട് എന്നിവര്‍ സംബന്ധിച്ചു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: News, Kerala, Police, SDPI, Accused, SDPI against police 

Post a Comment