Join Whatsapp Group. Join now!

പോലീസ് ചീഫിന്റെ വിവാദ സര്‍ക്കുലര്‍; യു.ഡി.എഫ്. പ്രതിഷേധ പ്രകടനം നടത്തി

സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ സാലറി ചലഞ്ചിനോട് വലിയൊരു വിഭാഗം ജീവനക്കാര്‍ നോ പറഞ്ഞതിന് പിന്നാലെ ചാലഞ്ചില്‍ പങ്കെടുക്കണമെന്നും, പോലീസുകാരുടെ അവകാശങ്ങളും Kerala, News, Police Chief's controversial circular; UDF Protest march conducted
കാസര്‍കോട്: (my.kasargodvartha.com 25.09.2018) സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ സാലറി ചലഞ്ചിനോട് വലിയൊരു വിഭാഗം ജീവനക്കാര്‍ നോ പറഞ്ഞതിന് പിന്നാലെ ചാലഞ്ചില്‍ പങ്കെടുക്കണമെന്നും, പോലീസുകാരുടെ അവകാശങ്ങളും അനൂകൂല്യങ്ങളും, സഹായങ്ങളും സര്‍ക്കാറിന്റെ  ഔദാര്യങ്ങളാണെന്നുമുള്ള കാസര്‍കോട് ജില്ലാ പോലീസ് മേധാവിയുടെ വിവാദ സര്‍ക്കുലറിനെതിരെ യു.ഡി.എഫ് പ്രവര്‍ത്തകര്‍ കാസര്‍കോട് നഗരത്തില്‍ പ്രതിഷേധ പ്രകടനം നടത്തി.

സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ലഭിക്കേണ്ട അവകാശങ്ങളെയും അനുകൂല്യങ്ങളെയും സര്‍ക്കാരിന്റെ ഔദാര്യമായി വ്യാഖ്യാനിച്ച് സര്‍ക്കാരിന്റെ സാലറി ചാലഞ്ചിനോട് നോ പറഞ്ഞ ജീവനക്കാരെ ഭീഷണിപ്പെടുത്തുന്ന രീതിയിലാണ് ജില്ലാ പോലീസ് ചീഫ് സര്‍ക്കുലര്‍ ഇറക്കിയിരിക്കുന്നത്. ഇത് ഒരിക്കലും അംഗീകരിക്കാന്‍ കഴിയാത്തതാണെന്ന് യു.ഡി.എഫ് നേതാക്കള്‍ പറഞ്ഞു.

പുതിയ ബസ് സ്റ്റാര്‍ഡില്‍ നിന്നും ആരംഭിച്ച പ്രകടനത്തിന് ഡി.സി.സി പ്രസിഡന്റ് ഹക്കീം കുന്നില്‍, മുസ്ലിം ലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി എ.അബ്ദുര്‍ റഹ് മാന്‍, എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ, യു.ഡി.എഫ് ജില്ലാ കണ്‍വീനര്‍ എ ഗോവിന്ദന്‍ നായര്‍, കെ. നീലകണ്ഠന്‍, എ.എം. കടവത്ത്, മൂസ ബി. ചെര്‍ക്കള, കരുണ്‍ താപ്പ, നാഷണല്‍ അബ്ദുല്ല, അബ്ദുല്ല കുഞ്ഞി ചെര്‍ക്കള, കെ. ഖാലിദ്, ആര്‍ ഗംഗാധരന്‍, കെ.ടി. സുഭാഷ് നാരായണന്‍, രാജീവന്‍ നമ്പ്യാര്‍, ഹനീഫ് ചേരങ്കൈ, ഉബൈദുല്ല കടവത്ത്, ഉസ്മാന്‍ കടവത്ത്, വട്ടയകാട് മഹ് മൂദ്, അഷ്‌റഫ് എടനീര്‍, അഡ്വ. വി.എം മുനീര്‍, ബി.കെ. അബ്ദുസമദ്, മുഹമ്മദ് കുഞ്ഞി ഹിദായത്ത് നഗര്‍, ഹാരിസ് പട്‌ള, നാസര്‍ ചായിന്റടി, സഹീര്‍ ആസിഫ്, നാം ഹനീഫ, അബ്ദുല്ല ഹാജി, വിജയന്‍ കണ്ണീരം, സിലോണ്‍ അഷറഫ്, സിദ്ദീഖ് സന്തോഷ് നഗര്‍ എന്നിവര്‍ നേതൃത്വം നല്‍കി.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kerala, News, Police Chief's controversial circular; UDF Protest march conducted
  < !- START disable copy paste -->

Post a Comment