കാസര്‍കോട്: (my.kasargodvartha.com 29.09.2018) കനറ ചേംബര്‍ പ്രസിഡണ്ടായി പി ബി അബ്ദുല്‍ ഹമീദിനെ തെരഞ്ഞെടുത്തു. ഐകകണ്‌ഠേനയാണ് പുതിയ പ്രസിഡണ്ടായി പി ബി അബ്ദുല്‍ ഹമീദ് തിരഞ്ഞെടുക്കപ്പെട്ടത്. മംഗളൂരു ആസ്ഥാനമായാണ് കനറ ചേംബര്‍ ഓഫ് കോമേര്‍സ് ആന്‍ഡ് ഇന്റസ്ട്രി (കെ.സി.സി.ഐ.) പ്രവര്‍ത്തിക്കുന്നത്. 78 ാമത് വാര്‍ഷിക ജനറല്‍ ബോഡിയാണ് ബന്ദറിലെ ചേംബര്‍ ബില്‍ഡിംഗില്‍ നടന്നത്.
ദക്ഷിണ കര്‍ണാടകയിലെ വ്യവസായികളുടെ പ്രബല സംഘടനയായ കെസിസിഐയുടെ പ്രസിഡണ്ടായി അബ്ദുല്‍ ഹമീദ് തിരഞ്ഞെടുക്കപ്പെട്ടത് കാസര്‍കോടിനും അഭിമാന നേട്ടമായി. കാസര്‍കോടുമായി അടുത്ത ബന്ധം പുലര്‍ത്തുന്ന അദ്ദേഹത്തിന്റെ കുടുംബം മൊഗ്രാലിലാണ്. ഹോട്ടല്‍ സ്‌റ്റേറ്റ്‌സ് ഉടമ ഫോര്‍ട്ട് റോഡിലെ എം കെ മുഹമ്മദ് കുഞ്ഞിയുടെ മകള്‍ സാഹിറയാണ് ഭാര്യ. മക്കള്‍: ഫഹദ്, മുദസ്സര്‍, മുനവ്വറ, ഫസ്മിന. ചെമനാട് മാഹിന്‍ക തറവാട് അംഗമാണ് ഹമീദ്. മംഗളൂരുവില്‍ ടിമ്പര്‍, സുഗന്ധവ്യജ്ഞന വ്യവസായിയാണ്.
ന്യൂഡല്‍ഹിയിലെ ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ബോര്‍ഡ് ഓഫ് കോമേര്‍സ് ആന്‍ഡ് ഇന്‍ഡസ്ട്രിയില്‍ (ഫിക്കി) അംഗമായിട്ടുള്ള കനറാ ചേംബറിന് കീഴില്‍ ഉഡുപ്പി ചേംബര്‍, സുള്ള്യ ചേംബര്‍ അടക്കം 26 അഫിലിയേറ്റഡ് സംഘടനകളുണ്ട്. കയറ്റുമതി ഉല്‍പന്നങ്ങള്‍ക്ക് വേണ്ട സര്‍ട്ടിഫിക്കറ്റ് ഓഫ് ഒറിജിന്‍ സര്‍ട്ടിഫിക്കറ്റ് നല്‍കാന്‍ കേന്ദ്ര വാണിജ്യമന്ത്രാലയത്തിന്റെ അനുമതിയുള്ള സംഘടന കൂടിയാണ് കനറാ ചേംബര്‍. യോഗത്തില്‍ മുന്‍ പ്രസിഡണ്ട് വതികാ പൈ അധ്യക്ഷത വഹിച്ചു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kerala, News, Canara Chamber President, PB Abdul Hameed selected for Canara Chamber President