ജലാല്‍ തായല്‍
(my.kasargodvartha.com 14.09.2018) നാട് തേങ്ങുകയാണ്. ട്രെയിന്‍ തട്ടി ഗുരുതര പരിക്കേറ്റ തളങ്കര പടിഞ്ഞാറിലെ നാസര്‍ ഹാജിയുടെ മകന്‍ മാസിനെയോര്‍ത്ത്. സ്‌കൂളില്‍ നിന്നും തിരിച്ചു വീട്ടിലേക്ക് വരുന്ന വഴിയിലായിരുന്നു അപകടം. നിഷ്‌കളങ്കനായ ആ പതിമൂന്നുകാരന്റെ നില മാറ്റമില്ലാതെ തുടരുമ്പോള്‍ ബന്ധുക്കളും നാട്ടുകാരും പ്രാര്‍ത്ഥനയിലാണ്. നാഥന്റെ കനിവിനായി.
ഈ അപകടം വലിയൊരു പാഠം നമ്മെ ഓര്‍മപ്പെടുത്തുന്നു. ഇതൊരു ഒറ്റപ്പെട്ട സംഭവം ആണെന്ന് ധരിക്കുന്നുവെങ്കില്‍ നമുക്ക് തിരിച്ചറിവ് ഉണ്ടാവേണ്ടതുണ്ട്. നൂറുകണക്കിന് വിദ്യാര്‍ത്ഥികള്‍ നിത്യേന സ്‌കൂളിലേക്ക് ഈ റെയില്‍പാളത്തിലൂടെയാണ് നടന്നു നീങ്ങുന്നത്. കാല്‍നട പോലും ദുര്‍ഘടമാകുന്ന ഗതാഗത യോഗ്യമല്ലാത്ത തളങ്കര നെച്ചിപ്പടപ്പ്, വെസ്റ്റ് ഹില്‍ വഴി പടിഞ്ഞാറിലേക്ക് കൂടി ചേരുന്ന റോഡ് തന്നെയാണ് ഇതിന്റെ കാരണം. പോരാത്തതിന് റെയില്‍വേ ട്രാക്കിനും റോഡിനുമിടയില്‍ കാട് പിടിച്ചിരിക്കുന്നു.
പ്രദേശത്ത് നായ്ക്കളുടെ ശല്യവും രൂക്ഷമാണ്. സന്ധ്യ കഴിഞ്ഞാല്‍ ഇതുവഴിയുള്ള യാത്ര ദുസഹമാണ്. മഴക്കാലത്താണ് ഏറ്റവും ദുരിതം. വാഹനങ്ങള്‍ പോലും ഈ ഭാഗത്തേക്ക് ഓട്ടം പോകാന്‍ മടിക്കുന്നു. ദുസ്സഹമാകുന്ന ഈ റോഡിലെയുള്ള കാല്‍നടയേക്കാള്‍ ഭേദം പ്രതലമായ റെയില്‍വേ ട്രാക്ക് തന്നെ എന്ന ചിന്തയാണ് കുട്ടികള്‍ അതുവഴി നടന്നു പോകാന്‍ പ്രേരണയാകുന്നത്. സ്ത്രീകളും കുട്ടികളും പ്രായമായവരുമടങ്ങുന്ന ഒരുപാട് പേര്‍ ഈ റോഡ് വഴി നടക്കാന്‍ കഴിയാത്തതിനാല്‍ പ്രധാന റോഡിലേക്ക് എളുപ്പം എത്താന്‍ വേണ്ടി ഇരട്ട റെയില്‍ പാളങ്ങള്‍ മുറിച്ചു കടക്കുന്നത് സ്ഥിര കാഴ്ചയാണ്. ചീറിപ്പാഞ്ഞു വരുന്ന ട്രെയിനുകള്‍ വരുത്തി വെക്കാവുന്ന അപകട സാധ്യത ചെറുതൊന്നുമല്ല. ട്രെയിന്‍ അപകടങ്ങള്‍ വരുത്തി വെച്ച ദുരന്തങ്ങളുടെ നേര്‍ക്കാഴ്ചകള്‍ ഇതേ ട്രാക്കില്‍ ഇതിനു മുമ്പും ഉണ്ടായിട്ടുണ്ട്.
സ്ഥലം എം എല്‍ എയും നഗരസഭയും എത്രയും പെട്ടെന്ന് ഇടപെട്ട് ഈ വഴിയുള്ള റോഡ് ഗതാഗത യോഗ്യമാക്കണമെന്നാണ് നാട്ടുകാരും ആവശ്യം. ഇനിയും പിഞ്ചുകുട്ടികള്‍ ഇത്തരത്തില്‍ റെയില്‍വേ ട്രാക്കിലൂടെ കടന്നുചെന്ന് അപകടം വിളിച്ചു വരുത്തുന്ന സ്ഥിതി ഒഴിവാക്കണം. ജനങ്ങളില്‍ അമര്‍ഷം ശക്തമാകുമ്പോള്‍ നാട്ടുകാരെ ശാന്തരാക്കാന്‍ വേണ്ടി ചില വാഗ്ദാനങ്ങള്‍ മാത്രം നല്‍കി ജനങ്ങളുടെ വായടപ്പിക്കുന്ന ജനപ്രതിനിധികള്‍ അത്തരം നടപടികള്‍ ഒഴിവാക്കണം. പിഞ്ചുകുട്ടികളുടെ ജീവന്‍ രക്ഷിക്കാനുള്ള ബാധ്യത അധികൃതര്‍ക്കുണ്ട്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Jalal Thayal, Article, Maas, Train Accident, Death, School, Student, Padinhar Road's bad condition threats Child life