മൊഗ്രാല്‍പുത്തൂര്‍: (my.kasargodvartha.com 17.09.2018) അപകടാവസ്ഥയിലായ മൊഗ്രാല്‍പുത്തൂര്‍ പഞ്ചായത്ത് ഉടമസ്ഥതയിലുള്ള പഴകിയ കെട്ടിടം പൊളിച്ച് മാറ്റാത്തതിനെ തുടര്‍ന്ന് നാഷണല്‍ യൂത്ത് ലീഗിന്റെ നേതൃത്വത്തില്‍ റീത്ത് വെച്ച് പ്രതിഷേധിച്ചു. ചൗക്കിയിലുള്ള പഴകി തുരുമ്പുപിടിച്ച പഞ്ചായത്ത് കെട്ടിടം പൊളിച്ചുമാറ്റാന്‍ തീരുമാനിച്ചു വര്‍ഷങ്ങള്‍ പിന്നിട്ടെങ്കിലും ഇതുവരെ പൊളിച്ചുമാറ്റാന്‍ കഴിയാത്തത് മൊഗ്രാല്‍പുത്തൂര്‍ പഞ്ചായത്ത് ഭരണസമിതിയുടെ അനാസ്ഥയെന്ന് നാഷണല്‍ യൂത്ത് ലീഗ് ആരോപിച്ചു.
ചൗക്കി മുതല്‍ കമ്പാര്‍ വരെ നൂതനരീതിയില്‍ റോഡ് നിര്‍മിച്ചെങ്കിലും റോഡിന്റെ മധ്യത്തിലായി ഇലക്ട്രിക് പോസ്റ്റും പഴകി ഉപയോഗശൂന്യമല്ലാത്ത കെട്ടിടവും തടസ്സമാകുന്നുണ്ട്. ഇതേതുടര്‍ന്ന് കെട്ടിടം പൊളിച്ചുമാറ്റാന്‍ ഒന്നര വര്‍ഷം മുമ്പ് തീരുമാനിച്ചിരുന്നു. പഴകിയ കെട്ടിടം പൊളിച്ചുമാറ്റാന്‍ ഇതുവരെ തയ്യാറാവാത്തതില്‍ പ്രതിഷേധിച്ചാണ് എന്‍വൈഎല്‍ മൊഗ്രാല്‍പുത്തൂര്‍ പഞ്ചായത്ത് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ റീത്ത് സമര്‍പ്പിച്ച് പ്രതിഷേധിച്ചത്.
ഐഎന്‍എല്‍ പഞ്ചായത്ത് ജനറല്‍ സെക്രട്ടറി ഹനീഫ് കടപ്പുറം റീത്ത് സമര്‍പിച്ചു. തുടര്‍ന്ന് നടന്ന പ്രതിഷേധ പൊതുയോഗം ഐ എന്‍ എല്‍ ജില്ലാ ജനറല്‍ സെക്രട്ടറി അസീസ് കടപ്പുറം ഉദ്ഘാടനം ചെയ്തു. മുസ്തഫ തോരവളപ്പ്, സിഎംഎ ജലീല്‍ എന്നിവര്‍ സംസാരിച്ചു. സാദിഖ് കടപ്പുറം, നൗഷാദ് ബളളീര്‍, സത്താര്‍ ചേരങ്കൈ, ഷറഫുദ്ദീന്‍ ചേരങ്കൈ, കലീല്‍ അര്‍ജാല്‍, ഷംസുദ്ദീന്‍ വെസ്റ്റ്, സഫ് വാന്‍ കുന്നില്‍, ഖാലിദ് കടപ്പുറം, ഷഹബാസ് പോസ്റ്റ്, കബീര്‍ എരിയാല്‍, ജാഫര്‍ എരിയാല്‍, അബു എരിയാല്‍, യഅ്ക്കൂബ് എരിയാല്‍, സലാം താള്‍, മുഹമ്മദ്കുഞ്ഞി ബളളീര്‍, ഫാഇസ് ബ്ലാര്‍കോട്, മുനാസ് ബ്ലാര്‍കോട്, മുജ്തബ ബദര്‍നഗര്‍, ബദറുദ്ദീന്‍ ബദര്‍നഗര്‍, കമാലുദ്ദീന്‍, റഈസ്, അബ്ദുര്‍ റഹ് മാന്‍, അമീദ് ബദര്‍നഗര്‍, ഇന്‍സമാം എരിയാല്‍, ബാസിത്ത് ഇന്‍ഷാ, ജസാര്‍, അജ്മല്‍ ഇന്‍ഷാ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: National Youth League, Mogral Puthur, Panchayath Building, NYL, Protest, NYL protest against old Mogral Puthur Panchayath Building