Join Whatsapp Group. Join now!

ജനസേവകര്‍ നാടിന്റെ കരുത്ത്: എന്‍ യു അബ്ദുല്‍ സലാം

പ്രളയക്കെടുതിയില്‍ ദുരിതം അനുഭവിക്കുന്നവര്‍ക്ക് എല്ലാം മറന്ന് തണലാവുകയും, സേവനത്തിനായി ജീവിതം മാറ്റിവെക്കുകയും ചെയ്തവര്‍ നാടിന്റെ കരുത്തും അഭിമാനവുമാണെന്ന് Kerala, News, SDPI, N U Abdul Salam Statement
കാസര്‍കോട്: (my.kasargodvartha.com 25.09.2018) പ്രളയക്കെടുതിയില്‍ ദുരിതം അനുഭവിക്കുന്നവര്‍ക്ക് എല്ലാം മറന്ന് തണലാവുകയും, സേവനത്തിനായി ജീവിതം മാറ്റിവെക്കുകയും ചെയ്തവര്‍ നാടിന്റെ കരുത്തും അഭിമാനവുമാണെന്ന് എസ് ഡി പി ഐ കാസര്‍കോട് ജില്ലാ പ്രസിഡന്റ് എന്‍ യു അബ്ദുല്‍ സലാം പറഞ്ഞു. വിവിധ മേഖലകളില്‍ സേവനം ചെയ്തവരെ ആദരിക്കാന്‍ വേണ്ടി എസ് ഡി പി ഐ കാസര്‍കോട് മണ്ഡലം സംഘടിപ്പിച്ച കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

മണ്ഡലം പ്രസിഡണ്ട് സക്കരിയ കുന്നില്‍ അധ്യക്ഷത വഹിച്ചു. കണ്‍വെന്‍ഷനില്‍ പ്രളയ ദുരന്ത മേഖലകളില്‍ സ്തുത്യര്‍ഹമായ സേവനങ്ങള്‍ക്ക് നേതൃത്വം കൊടുത്ത എസ് ഡി പി ഐ ചെങ്കള പഞ്ചായത്ത് കമ്മിറ്റി അംഗം ഷരീഫ് മല്ലത്തിനും, ഏഷ്യന്‍ ബോഡി ബില്‍ഡിംഗ് ചാമ്പ്യന്‍ ഷിപ്പിലേക്ക് യോഗ്യത നേടിയ ഷരീഫ് കരിപ്പൊടിക്കും മണ്ഡലം കമ്മിറ്റിയുടെ സ്‌നേഹോപഹാരം ജില്ലാ സെക്രട്ടറി ഖാദര്‍ അറഫ നല്‍കി.

ജില്ലാ സെക്രട്ടറി ഖാദര്‍ അറഫ, എ എച്ച് മുനീര്‍, ഹമീദ് എരിയാല്‍, അബൂബക്കര്‍ എരുതുംകടവ്, കരിമ്പളം മുഹമ്മദ്, മഷൂദ് മാട്ടൂല്‍, ബഷീര്‍ നെല്ലിക്കുന്ന്, ഫഹീം തുരുത്തി തുടങ്ങിയവര്‍ സംസാരിച്ചു. മണ്ഡലം സെക്രട്ടറി ഗഫൂര്‍ നായന്മാര്‍മൂല സ്വാഗതവും അഡ്വ. മുഹമ്മദ് റഫീഖ് നന്ദിയും പറഞ്ഞു.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kerala, News, SDPI, N U Abdul Salam Statement.
  < !- START disable copy paste -->

Post a Comment