Join Whatsapp Group. Join now!

വ്യക്തിഗത ആനുകൂല്യങ്ങളില്‍ നിന്നും പണം പറ്റിയ പഞ്ചായത്ത് അംഗത്തിനെതിരെ നടപടി വേണം: മുസ്ലിം ലീഗ്

തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ മുഖേന അനുവദിക്കുന്ന വ്യക്തികത അനൂകൂല്യങ്ങളില്‍ നിന്നും Kerala, News, Muslim League, Panchayath, Member, Muslim League against Panchayath Member
Kerala, News, Muslim League, Panchayath, Member, Muslim League against Panchayath Member

ചെങ്കള: (my.kasargodvartha.com 22.09.2018) തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ മുഖേന അനുവദിക്കുന്ന വ്യക്തികത അനൂകൂല്യങ്ങളില്‍ നിന്നും പട്ടികജാതി കുടുംബങ്ങള്‍ ഉള്‍പ്പെടെയുള്ളവരോട് പണം കൈപറ്റിയ ചെങ്കള ഗ്രാമ പഞ്ചായത്തിലെ നാലാം വാര്‍ഡ് സിപിഎം സ്വതന്ത്ര അംഗം കുര്‍ള അബ്ദുല്ലക്കെതിരെ അന്വേഷണം നടത്തി നിയമ നടപടി സ്വീകരിക്കണമെന്ന് നാലാം വാര്‍ഡ് മുസ്‌ലിം ലീഗ് കമ്മിറ്റി ആവശ്യപ്പെട്ടു.

പൊതുപ്രവര്‍ത്തനം സേവനമായി കാണുന്നതിന് പകരം ജീവിത ഉപാധിയായി കണ്ട് ആളുകളില്‍ നിന്നും പണവും പാരിതേഷികവും സീകരിക്കുന്ന ഇത്തരം ജനപ്രതിനിധികളാണ് സാമൂഹ്യ സേവന മേഖലയെ മലീമസമാക്കുന്നതെന്നും പട്ടികജാതി കുടുംബത്തിന് വീട് നിര്‍മാണനത്തിന് അനുവദിച്ച തുക കൈക്കലാക്കിയെന്ന് ഗുണഭോക്താവ് തന്നെ പരാതിപ്പെട്ട സഹചര്യത്തില്‍ പ്രസ്തുത മെമ്പര്‍ക്കെതിരെ കേസെടുക്കണമെന്നും കമ്മിറ്റി ആവശ്യപ്പെട്ടു.

അഴിമതിക്കാരനായ പഞ്ചായത്ത് അംഗത്തിന് പരിരക്ഷ നല്‍കുന്ന സിപിഎം ഇക്കാര്യത്തില്‍ നയം വ്യക്ത മാക്കണമെന്നും മുസ്ലിം ലീഗ് ആവശ്യപ്പെട്ടു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kerala, News, Muslim League, Panchayath, Member, Muslim League against Panchayath Member 

Post a Comment