Kerala

Gulf

Chalanam

Obituary

Video News

'മക്കള്‍ക്ക് ഉന്നത വിദ്യാഭ്യാസം നല്‍കി സാമൂഹിക സുരക്ഷിതത്വം ഉറപ്പാക്കണം'

ദുബൈ: (my.kasargodvartha.com 23.09.2018) എല്ലാ മേഖലകളിലും പ്രാപ്തരായ ആളുകളുണ്ടാവുമ്പോഴാണ് ആ സമൂഹം സ്വയം പര്യാപ്തരാവുന്നതെന്നും കാസറകോടിന്റെ വിദ്യാഭ്യാസ പിന്നോക്കാവസ്ഥയ്ക്കും സാംസ്‌കാരികമായ അപചയത്തിനും ശാശ്വതമായ പ്രതിവിധി മക്കള്‍ക്ക് ഉന്നതമായ വിദ്യാഭ്യാസം നല്‍കുക എന്നതാണെന്നും വിദ്യാഭ്യാസ ഉന്നതി കുടുംബത്തിന്റെ സാംബത്തിക സുരക്ഷിതത്വവും സാമൂഹിക സുരക്ഷിതത്വവും മെച്ചപ്പെടുത്തുമെന്നും മുസ്ലിം ലീഗ് നേതാവും സാമൂഹിക പ്രവര്‍ത്തകനുമായ ബഷീര്‍ വെള്ളിക്കോത്ത് അഭിപ്രായപ്പെട്ടു. ജി സി സി കെ എം സി സി നെല്ലിക്കട്ട എന്ന ഓണ്‍ലൈന്‍ കൂട്ടായ്മയുടെ പ്രഥമ ജനറല്‍ ബോഡി യോഗത്തില്‍ മുഖ്യഭാഷണം നടത്തി സംസാരിക്കുകയായിരുന്നു അദ്ദേഹം.

മുസ്ലിം ലീഗ് മുന്നോട്ട് വെച്ച മനുഷ്യ മുഖമുള്ള രാഷ്ട്രീയത്തിന്റെ മുഖമുദ്രയായ ജീവകാരുണ്യ പ്രവര്‍ത്തനത്തിന്റെ നട്ടെല്ലാണ് കെ എം സി സി.
ജീവിക്കാനും ജീവിപ്പിക്കാനുമുള്ള പരിശ്രമത്തിനിടയില്‍ കടല്‍കടന്നുപോയി പ്രവാസത്തിന്റെ പ്രാതികൂല്യങ്ങളോട് മല്ലടിക്കുമ്പോഴും സ്വന്തം സമൂഹത്തേയും സമുദായത്തേയും നാടിനേയും നാട്ടുകാരേയും സമൂഹത്തിലെ ഒട്ടനവധി പ്രസ്ഥാനങ്ങളേയും പരിഗണിക്കാനും അവയില്‍ പങ്കാളിത്തം വഹിക്കാനും കെ എം സി സി മുന്‍പന്തിയിലാണ്. തങ്ങള്‍ മുണ്ട് മുറുക്കിയുടുത്ത് ജീവിക്കുമ്പോഴും തങ്ങളില്‍ പ്രതീക്ഷയര്‍പ്പിക്കുന്ന കുടുംബങ്ങളേയും ജനപഥങ്ങളേയും സുഭിക്ഷമായി ജീവിപ്പിക്കാനും വേണ്ടി ത്യാഗപരിശ്രമങ്ങള്‍ നടത്തുന്ന അനേകമനേകം മനുഷ്യരുടെ മഹാപ്രസ്ഥാനമായി കെ എം സി സി ഇന്ന് വളര്‍ന്നിരിക്കുന്നതായും ബഷീര്‍ അഭിപ്രായപ്പെട്ടു.

ഒരു ഭരണകൂടങ്ങള്‍ക്ക് പോലും ചെയ്യാന്‍ കഴിയാത്തത്ര ജീവകാരുണ്യ പ്രവര്‍ത്തനങ്ങളാണ് വിവിധ രാജ്യങ്ങളിലുള്ള കെ എം സി സി കൂട്ടായ്മകള്‍ നാട്ടില്‍ നടത്തുന്നത്. ജീവകാരുണ്യ പ്രവര്‍ത്തനങ്ങളോടൊപ്പം ഭരണസംവിധാനങ്ങളില്‍ സജീവമായി ഇടപെടലുകള്‍ നടത്താന്‍ പാകമായ ഉദ്യോഗസ്ഥന്‍മാരെ വാര്‍ത്തെടുക്കുന്ന പ്രവര്‍ത്തനങ്ങളിലും കെ എം സി സി ഇതിനകം പങ്കാളികളാണ്. വലിയ സ്വപ്നങ്ങളാണ് ഒരു സമൂഹത്തെ സ്വയം പര്യാപ്തതയിലേക്ക് നയിക്കുന്നത്. അങ്ങിനെയുളള സ്വപ്നങ്ങളായിരിക്കണം ജി സി സി കെ എം സി സി നെല്ലിക്കട്ടയുടേതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഉസ്താദ് അബ്ദുല്‍ ഖാദര്‍ അസ്ഹദിയുടെ പ്രാര്‍ത്ഥനയോടെ ആരംഭിച്ച യോഗത്തില്‍ അബൂബക്കര്‍ പി സി സ്വാഗതം പറഞ്ഞു. എം മുഹമ്മദ് കുഞ്ഞി (കെഎംസിസി സൗദി) അധ്യക്ഷത വഹിച്ചു. മുസ്ലിം ലീഗ് നേതാവും മഞ്ചേശ്വരം എം എല്‍ എയുമായ പി ബി അബ്ദുല്‍ റസാഖ് സംഗമം ഉദ്ഘാടനം ചെയ്തു. മുനീര്‍ ചെര്‍ക്കള, ഇബ്രാഹിം ഐ പി എം, എന്‍ എ അബ്ദുല്‍ ഖാദര്‍, ഇബ്രാഹിം നെല്ലിക്കട്ട, ശരീഫ് പൈക്ക, ബദ്‌റുദ്ദീന്‍ അര്‍ക്ക, അഷ്റഫ് എന്‍ എ, അഷ്റഫ് സി എം, ഹാഷിം ബംബ്രാണി തുടങ്ങിയവര്‍ ആശംസകള്‍ നേര്‍ന്നു.

ഭാരവാഹികളായി അബൂബക്കര്‍ പി സി (ദുബൈ) (പ്രസിഡണ്ട്), ജാബിര്‍ കെ എം നെല്ലിക്കട്ട (സൗദി അറേബ്യ) (ജനറല്‍ സെക്രട്ടറി), ഹമീദ് ബി എ (ബര്‍ദുബൈ) (ട്രഷറര്‍), എന്നിവരെ തിരഞ്ഞെടുത്തു. മറ്റു ഭാരവാഹികള്‍: നാസര്‍ മലബാര്‍, അബൂബക്കര്‍ എന്‍ എ (വൈസ് പ്രസിഡണ്ടുമാര്‍), അഷ്റഫ് ബി എ, അന്‍ഷീദ് ഹില്‍ട്ടന്‍ (ജോ. സെക്രട്ടറിമാര്‍), മുഹമ്മദ് കുഞ്ഞി കെ എം (സൗദി), പി സി മുഹമ്മദ് (ദുബൈ), ശരീഫ് പൈക്ക (ഷാര്‍ജ), ഐപിഎം ഇബ്രാഹിം (അജ്മാന്‍), ലത്തീഫ് ബി എ (അബുദാബി), അഷ്റഫ് മില്‍മ (ഖത്തര്‍) (ഉപദേശകസമിതി അംഗങ്ങള്‍), മഅ്റൂഫ് മുഹമ്മദ്, ജമാല്‍ നെല്ലിക്കട്ട, ഷഫീഖ് മലബാര്‍, അഷ്റഫ് (പ്രവര്‍ത്തക സമിതിയംഗങ്ങള്‍).

ദുബൈ കെ എം സി സി കാസര്‍കോട് മണ്ഡലം പ്രസിഡണ്ട് സലാം കന്യാപ്പാടി റിട്ടേണിംഗ് ഓഫീസറായി തിരഞ്ഞെടുപ്പ് നിയന്ത്രിച്ചു. മഅ്‌റൂഫ് കെ എം അവതാരകനും ഷഫീഖ് മലബാര്‍ അനുവാചകനുമായ പാനല്‍ ഐക്യകണ്‌ഠേന തിരഞ്ഞെടുക്കുകയായിരുന്നു.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: News, Gulf, KMCC Nellikkatta new office bearers
  < !- START disable copy paste -->

Web Desk - Main

NEWS PUBLISHER

No comments:

Leave a Reply

Popular Posts

Featured Post

ആംബുലന്‍സുമായി ചരിത്രത്തിലേക്ക് ഓടിക്കയറിയ തമീമിന് കെ എം സി സിയുടെ സ്‌നേഹാദരം

ദുബൈ: (my.kasargodvartha.com 21.01.2018) കാസര്‍കോട് നിന്ന് തമീമെന്ന ചെറുപ്പക്കാരന്‍ ചരിത്രത്തിലേക്ക് ഓടിക്കയറുമ്പോള്‍ ലൈബ എന്ന ഒരു കുഞ്ഞു...

Archive