Join Whatsapp Group. Join now!

ഗ്രീറ്റിംഗ് കാര്‍ഡ് നിര്‍മാണവുമായി സ്‌കൂള്‍ വിദ്യാര്‍ത്ഥിനികള്‍

ഗ്രീറ്റിംങ് കാര്‍ഡ് നിര്‍മാണവുമായി സ്‌കൂളില്‍ വിദ്യാര്‍ത്ഥിനികള്‍. എരുതുംകടവ് എന്‍ എ ഗേള്‍സ് ഇസ്ലാമിക് സ്‌കൂളിലാണ് ഹിജ്‌റ School Students, Greeting card competition conducted, Eruthumkadavu NA Girls Islamic School
വിദ്യാനഗര്‍: (my.kasargodvartha.com 18.09.2018) ഗ്രീറ്റിംങ് കാര്‍ഡ് നിര്‍മാണവുമായി സ്‌കൂളില്‍ വിദ്യാര്‍ത്ഥിനികള്‍. എരുതുംകടവ് എന്‍ എ ഗേള്‍സ് ഇസ്ലാമിക് സ്‌കൂളിലാണ് ഹിജ്‌റ പുതുവര്‍ഷത്തിന്റെ ഭാഗമായി ഗ്രീറ്റിംഗ് കാര്‍ഡ് നിര്‍മ്മാണ മത്സരം സംഘടിപ്പിച്ചത്. നൂറില്‍ പരം വിദ്യാര്‍ത്ഥിനികള്‍ മത്സരത്തില്‍ മാറ്റുരച്ചു. ഇതില്‍ നിന്നും തിരഞ്ഞെടുത്ത അമ്പതോളം കാര്‍ഡുകള്‍ പ്രദര്‍ശനത്തിന് വെച്ചു.

ക്യാമ്പസിലെ മുഴുവന്‍ വിദ്യാര്‍ത്ഥിനികളും അധ്യാപകരുമടങ്ങുന്ന നാനൂറില്‍പരം ആളുകള്‍ കാണികളായി പ്രദര്‍ശനം വിലയിരുത്തി. വിദ്യാര്‍ത്ഥിനികളുടെയും രക്ഷിതാക്കളുടെയും സഹകരണത്തെ കാണികളും അധികൃതരും പ്രശംസിച്ചു.
School Students, Greeting card competition conducted, Eruthumkadavu NA Girls Islamic School

പ്രിന്‍സിപ്പള്‍ സി രവീന്ദ്രന്‍, സ്‌കൂള്‍ ഡയറക്ടര്‍ ഖലീല്‍ മാസ്റ്റര്‍, വൈസ് പ്രന്‍സിപ്പള്‍ അബൂബക്കര്‍ സിദ്ദീഖ്, ഡിഗ്രി വിഭാഗം എച്ച് ഒ ഡി അഷ്‌റഫ് നീര്‍ച്ചാല്‍, സ്റ്റാഫ് സെക്രട്ടറി അബ്ദുസ്സമദ് വാഫി, ഇസ്ലാമിക് സ്‌കൂള്‍ എച്ച് ഒ ഡി ശമീര്‍ വാഫി, ഹാരിസ് ഹുദവി, ഉമറുല്‍ ഫാറൂഖ് ദാരിമി, അധ്യാപികമാരായ വിജയലക്ഷ്മി, റീന തുടങ്ങിയവര്‍ ഗ്രീറ്റിംഗ് കാര്‍ഡ് നിര്‍മാണത്തിലെ മികവിനെ കുറിച്ചും, പാഠ്യേതര പ്രവര്‍ത്തനങ്ങളില്‍ രക്ഷിതാക്കള്‍ കാണിക്കുന്ന ആത്മാര്‍ത്ഥതയെ കുറിച്ചും സംസാരിച്ചു.

ഒരോ ക്ലാസില്‍ നിന്നും തിരഞ്ഞെടുക്കപ്പെട്ട മൂന്ന് മികച്ച ഗ്രീറ്റിംഗ് കാര്‍ഡുകള്‍ക്ക് ഉച്ചക്ക് ശേഷം നടന്ന ചടങ്ങില്‍ സ്‌കൂള്‍ പ്രിന്‍സിപ്പള്‍ സി രവീന്ദ്രന്‍ സമ്മാനങ്ങള്‍ വിതരണം ചെയ്തു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: School Students, Greeting card competition conducted, Eruthumkadavu NA Girls Islamic School

Post a Comment