മൊഗ്രാല്‍പുത്തൂര്‍: (my.kasargodvartha.com 25.09.2018) ഓരോ കുട്ടിയിലും ഒരു വായനക്കാരനെ സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെ 'ബാഗ് ലൈബ്രറി' പദ്ധതി ഉദ്ഘാടനം ചെയ്തു. 'ബാഗ് ലൈബ്രറി പദ്ധതി'യുടെ ഉദ്ഘാടനം മൊഗ്രാല്‍ സ്‌കൂളില്‍ മുണ്ടശ്ശേരി അവാര്‍ഡ് ജേതാവും സാഹിത്യകാരനും അധ്യാപകനുമായ ചന്ദ്രന്‍ മുട്ടത്ത് നിര്‍വ്വഹിച്ചു.
കുട്ടിയുടെ ബാഗില്‍ എപ്പോഴും വായനയ്ക്കായി ഒരു ലൈബ്രറി പുസ്തകം ഉണ്ടായിരിക്കുക എന്നതാണ് പദ്ധതിയിലൂടെ ഉദ്ദേശിക്കുന്നത്. അതുവഴി കുട്ടികളെ വായനയുടെ വാതായനത്തിലേക്ക് കൈപിടിച്ചു നടത്തുക എന്ന ലക്ഷ്യം ഈ പദ്ധതി മുന്നോട്ടുവെക്കുന്നു. പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി തയ്യാറാക്കിയ 'മാസ്റ്റര്‍ പ്ലാനി'ല്‍ നിന്ന് മുഖ്യമായും തിരഞ്ഞെടുത്ത് പ്രാവര്‍ത്തികമാക്കുന്ന വിവിധ പദ്ധതികളിലൊന്നാണ് 'ബാഗ് ലൈബ്രറി'. തുടര്‍ന്ന് ലൈബ്രറി പുസ്തകങ്ങളുടെ പ്രദര്‍ശനവും നടന്നു.
സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ മനോജ് കുമാര്‍ അധ്യക്ഷത വഹിച്ച യോഗത്തില്‍ എസ് ആര്‍ ജി കണ്‍വീനര്‍ ലത്വീഫ് മാസ്റ്റര്‍ സ്വാഗതം പറഞ്ഞു. സീനിയര്‍ അസിസ്റ്റന്റ് റോസിലി ടീച്ചര്‍, മുകുന്ദന്‍ മാസ്റ്റര്‍, പി ടി എ പ്രസിഡണ്ട് സിദ്ദീഖ് റഹ് മാന്‍, എസ് എം സി ചെയര്‍മാന്‍ അഷ്റഫ് പെര്‍വാഡ്, എം പി ടി എ പ്രസിഡന്റ് താഹിറ കെ തുടങ്ങിയവര്‍ സംസാരിച്ചു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kerala, News, Bag Library project inaugurated
< !- START disable copy paste -->