Join Whatsapp Group. Join now!

ബെള്ളിപ്പാടിയില്‍ സാമൂഹ്യ ദ്രോഹികളുടെ അഴിഞ്ഞാട്ടമെന്ന് പരാതി

കോട്ടൂര്‍ ബെള്ളിപ്പാടിയില്‍ സാമൂഹ്യ ദ്രോഹികളുടെ അഴിഞ്ഞാട്ടമെന്ന് നാട്ടുകാരുടെ പരാതി. കഴിഞ്ഞ ദിവസം നൂറു കണക്കിന് വഴിയാത്രക്കാര്‍ക്ക് ആശ്വാസമായിരുന്ന വിശ്രമ കേന്ദ്രവും Kerala, News, Anti socials attack in Bellippady
മുളിയാര്‍: (my.kasargodvartha.com 17.09.2018) കോട്ടൂര്‍ ബെള്ളിപ്പാടിയില്‍ സാമൂഹ്യ ദ്രോഹികളുടെ അഴിഞ്ഞാട്ടമെന്ന് നാട്ടുകാരുടെ പരാതി. കഴിഞ്ഞ ദിവസം നൂറു കണക്കിന് വഴിയാത്രക്കാര്‍ക്ക് ആശ്വാസമായിരുന്ന വിശ്രമ കേന്ദ്രവും തെരുവ് വിളക്കുകളും ഇരുളിന്റെ മറവില്‍ സാമൂഹ്യ ദ്രോഹികള്‍ നശിപ്പിച്ചതില്‍ നാട്ടുകാര്‍ പ്രതിഷേധവുമായി രംഗത്തെത്തി.

രാത്രി ഒരു മണിക്ക് ശേഷം ബൈക്കുകളില്‍ എത്തിയാണ് അഴിഞ്ഞാട്ടം നടത്തിയതെന്നാണ് പരിസരവാസികള്‍ പറയുന്നത്. സമാധാനാന്തരീക്ഷം നിലനില്‍ക്കുന്ന ബെള്ളിപ്പാടിയില്‍ സമാധാനം തകര്‍ക്കാനുള്ള ശ്രമം ജനങ്ങള്‍ തിരിച്ചറിയണമെന്നും കുറ്റവാളികള്‍ക്കെതിരെ ശക്തമായ നിയമ നടപടി സ്വീകരിക്കണമെന്നും ഡി വൈ എഫ് ഐ കോട്ടൂര്‍ മേഖലാ കമ്മിറ്റി ആവശ്യപ്പെട്ടു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kerala, News, Anti socials attack in Bellippady
  < !- START disable copy paste -->

Post a Comment