Join Whatsapp Group. Join now!

ഐവ ഫ്രീഡം നൈറ്റ്: രക്ഷാ ദൗത്യത്തിലേര്‍പ്പെട്ട കടലിന്റെ മക്കള്‍ക്ക് സ്നേഹാദരം ഏഴിന്

കേരളം പ്രളയജലത്തില്‍ മുങ്ങിയപ്പോള്‍ രക്ഷാദൗത്യവുമായി ചാലക്കുടി മേഖലയില്‍ ചെന്ന് നിരവധി ജീവനുകള്‍ രക്ഷപ്പെടുത്തിയ കാസര്‍കോട്ടെ കടലിന്റെ മക്കളെ അനുമോദിക്കുന്നു.Kerala, News, Business, Aiwa Freedom night; Felicitation for fishermen who rescue peoples from Flood on 7th
കാസര്‍കോട്: (my.kasargodvartha.com 03.09.2018) കേരളം പ്രളയജലത്തില്‍ മുങ്ങിയപ്പോള്‍ രക്ഷാദൗത്യവുമായി ചാലക്കുടി മേഖലയില്‍ ചെന്ന് നിരവധി ജീവനുകള്‍ രക്ഷപ്പെടുത്തിയ കാസര്‍കോട്ടെ കടലിന്റെ മക്കളെ അനുമോദിക്കുന്നു. കാസര്‍കോട് ആര്‍ട് ഫോറത്തിന്റെ ആഭിമുഖ്യത്തില്‍ നടക്കുന്ന ഐവ ഫ്രീഡം നൈറ്റില്‍ വെച്ചാണ് ധീരരായ മത്സ്യത്തൊഴിലാളികളെ ആദരിക്കുന്നത്.

സെപ്റ്റംബര്‍ ഏഴിന് വെള്ളിയാഴ്ച വെകുന്നേരം ആറു മണിക്ക് കാസര്‍കോട് മുനിസിപ്പല്‍ ടൗണ്‍ ഹാളിലാണ് പരിപാടി. ചടങ്ങില്‍ ജനപ്രതിനിധികള്‍, ജില്ലാ ഭരണാധികാരികള്‍, സാമൂഹ്യ സാംസ്‌കാരിക നായകര്‍ സംബന്ധിക്കും. ചടങ്ങില്‍ വെച്ച് ഐവ ഫ്രീഡം സെയില്‍ ജേതാക്കള്‍ക്ക് സമ്മാനവിതരണവും നടത്തും.

തുടര്‍ന്ന് പ്രശസ്ത സൂഫി ബാന്റ് മെഹഫിലേ സമാ അവതരിപ്പിക്കുന്ന സൂഫി സംഗീതവും, ഖവ്വാലിയും അരങ്ങേറും.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kerala, News, Business, Aiwa Freedom night; Felicitation for fishermen who rescue peoples from Flood on 7th
  < !- START disable copy paste -->

Post a Comment