Join Whatsapp Group. Join now!

കാസര്‍കോടിന്റെ ആസ്വാദകമനസ്സില്‍ സംഗീതമഴ ചൊരിഞ്ഞ് ഐവ ഫ്രീഡം നെറ്റ്

കാസര്‍കോടിന്റെ ആസ്വാദകമനസ്സില്‍ സംഗീതമഴ ചൊരിഞ്ഞ് ഐവ ഫ്രീഡം നെറ്റ്. സൂഫി സംഗീതവും, ഖവ്വാലിയും സംഗീത സാന്ദ്രമാക്കിയ രാവില്‍ കാസര്‍കോടന്‍ സംഗീത പ്രേമികളുടെKerala, News, Business, Aiwa freedom night conducted
കാസര്‍കോട്: (my.kasargodvartha.com 08.09.2018) കാസര്‍കോടിന്റെ ആസ്വാദകമനസ്സില്‍ സംഗീതമഴ ചൊരിഞ്ഞ് ഐവ ഫ്രീഡം നെറ്റ്. സൂഫി സംഗീതവും, ഖവ്വാലിയും സംഗീത സാന്ദ്രമാക്കിയ രാവില്‍ കാസര്‍കോടന്‍ സംഗീത പ്രേമികളുടെ മനസ്സും ശരീരവും കോരിത്തരിച്ചിരുന്നു. രാവേറെ ചെന്നിട്ടും നിറഞ്ഞു കവിഞ്ഞ കാസര്‍കോട് ടൗണ്‍ ഹാളില്‍ ഇര്‍ഫാന്‍ എറോത്തിന്റെയും, ജാവേദ് അസ്ലമിന്റെയും നേതൃത്വത്തിലുള്ള സമാ-എ-മെഹഫില്‍, ആസ്വാദക ഹൃദയങ്ങള്‍ക്ക് സൂഫി സംഗീതത്തിന്റെ നവ്യാനുഭൂതി പകര്‍ന്നു നല്‍കുകയായിരുന്നു.

കാസര്‍കോട് നിന്നും രക്ഷാദൗത്യത്തിലെര്‍പ്പെട്ട 32 മത്സ്യത്തൊഴിലാളികളേയും കുടുംബങ്ങളേയും ആനുമോദിക്കാന്‍ വേണ്ടി കാസര്‍കോട് ആര്‍ട് ഫോറത്തിന്റെ സഹകരണത്തോടെ ഐവ സില്‍ക്സ് സംഘടിപ്പിച്ച ഐവ ഫ്രീഡം നൈറ്റ് കാസര്‍കോടിന് വേറിട്ടൊരനുഭവമായി. ചടങ്ങ് എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ ഉദ്ഘാടനം ചെയ്തു. നഗരസഭാ ചെയര്‍പേഴ്സണ്‍ ബീഫാത്വിമ ഇബ്രാഹിം അധ്യക്ഷത വഹിച്ചു. മത്സ്യത്തൊഴിലാളികള്‍ക്കുള്ള ഉപഹാരങ്ങള്‍ ജില്ലാ പോലീസ് ചീഫ് ഡോ. ശ്രീനിവാസ് സമ്മാനിച്ചു. രണ്ടാം ഘട്ട റിലീഫ് പ്രവര്‍ത്തനങ്ങളുടെ ഭാഗമായി അഞ്ചു ലക്ഷം രൂപയുടെ വസ്ത്രങ്ങള്‍ പ്രസ് ക്ലബ്ബ് പ്രസിഡണ്ട് ടി.എ. ഷാഫിക്ക് നല്‍കി എം.ഡി. അഷ്റഫ് ഐവ നിര്‍വ്വഹിച്ചു.



പി.ബി. അബ്ദുര്‍ റസാഖ് എം.എല്‍.എ, ഡോ. എം.പി ഷാഫി ഹാജി, മുസ്ലിം ലീഗ് ജില്ലാ പ്രസിഡണ്ട് എം.സി ഖമറുദ്ദീന്‍, സി.പി.എം ഏരിയ സെക്രട്ടറി മുഹമ്മദ് ഹനീഫ്, ഐവ ഗ്രൂപ്പ് ചെയര്‍മാന്‍ പി.എം. സുലൈമാന്‍, അബ്ദുല്‍ കരീം സിറ്റി ഗോള്‍ഡ്, അസീസ് കടപ്പുറം, ജലീല്‍ മുഹമ്മദ്, കെ.വി. അഭിലാഷ്, എം.കെ. രാധാകൃഷ്ണന്‍, എ.കെ. മൊയ്തീന്‍ കുഞ്ഞി, ഷാഫി നാലപ്പാട്, യൂനുസ് തളങ്കര, ഹസന്‍ മൊഗര്‍ ഡയറക്ടര്‍മാരായ തസ്ലീം ഐവ, അഷ്റഫ് കേളംഗയം സംസാരിച്ചു. കാസര്‍കോട് ആര്‍ട് ഫോറം കണ്‍വീനര്‍ ഷാഫി എ നെല്ലിക്കുന്ന് സ്വാഗതവും ഷമീര്‍ ഐവ നന്ദിയും പറഞ്ഞു. ഐവ ഫ്രീഡം സെയില്‍ ജേതാക്കള്‍ക്കുള്ള സമ്മാനദാനവും ചടങ്ങില്‍ വെച്ച് നിര്‍വ്വഹിച്ചു.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kerala, News, Business, Aiwa freedom night conducted
  < !- START disable copy paste -->

Post a Comment