Join Whatsapp Group. Join now!

മാസങ്ങള്‍ക്ക് മുമ്പ് റീടാര്‍ ചെയ്ത റോഡ് തകര്‍ന്നു; നാഷണല്‍ യൂത്ത് ലീഗ് വിജിലന്‍സിന് പരാതി നല്‍കി

മാസങ്ങള്‍ക്ക് മുമ്പ് റീടാര്‍ ചെയ്ത റോഡ് മഴയില്‍ തകര്‍ന്ന് തരിപ്പണമായതോടെ റോഡ് പ്രവര്‍ത്തിയില്‍ അഴിമതി നടന്നിട്ടുണ്ടോയെന്ന് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് നാഷണല്‍Kerala, News, Road damaged; NYL complained
മൊഗ്രാല്‍ പുത്തൂര്‍: (my.kasargodvartha.com 12.08.2018) മാസങ്ങള്‍ക്ക് മുമ്പ് റീടാര്‍ ചെയ്ത റോഡ് മഴയില്‍ തകര്‍ന്ന് തരിപ്പണമായതോടെ റോഡ് പ്രവര്‍ത്തിയില്‍ അഴിമതി നടന്നിട്ടുണ്ടോയെന്ന് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് നാഷണല്‍ യൂത്ത് ലീഗ് വിജിലന്‍സിന് പരാതി നല്‍കി. മൊഗ്രാല്‍പുത്തൂര്‍ പഞ്ചായത്തില്‍പെട്ട ഏഴാം വാര്‍ഡ് ഭണ്ഡാരവീട് ജംഗ്ഷന്‍ ബദര്‍ നഗര്‍ റോഡാണ് തകര്‍ന്നത്.

മാസങ്ങള്‍ക്കു മുമ്പാണ് പഞ്ചായത്ത് വികസന ഫണ്ടില്‍ നിന്നും 15,37,000 രൂപ വകയിരുത്തി വീതി കൂട്ടി റോഡ് റീ ടാറിംഗ് ചെയ്തത്. ഒരു മഴയില്‍ തന്നെ റോഡ് പൊട്ടിപ്പൊളിഞ്ഞ് കുണ്ടും കുഴിയുമായി മഴവെള്ളം കെട്ടി നിന്ന നിലയിലാണ്. റേഡ് പ്രവര്‍ത്തിയില്‍ വന്‍ അഴിമതി നടന്നതായി സംശയിച്ച് നാഷണല്‍ യൂത്ത് ലീഗ് മൊഗ്രാല്‍പുത്തൂര്‍ പഞ്ചായത്ത് കമ്മിറ്റിയാണ് വിജിലന്‍സിന് പരാതി നല്‍കിയത്.

സംഭവത്തില്‍ അന്വേഷണം നടത്തി കുറ്റക്കാര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കണമെന്ന് നാഷണല്‍ യൂത്ത് ലീഗ് ഭാരവാഹികള്‍ വിജിലന്‍സിനോട് അഭ്യര്‍ത്ഥിച്ചു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kerala, News, Road damaged; NYL complained
  < !- START disable copy paste -->

Post a Comment