കാഞ്ഞങ്ങാട്: (my.kasargodvartha.com 29.08.2018) രവീന്ദ്രന്‍ രാവണേശ്വരത്തിന്റെ പുതിയ പുസ്തകമായ 'മഡെ മഡെ സ്‌നാന' കാഞ്ഞങ്ങാട്ട് വെച്ച് നടന്ന പ്രൗഡഗംഭീരമായ ചടങ്ങില്‍ പ്രകാശനം ചെയ്തു. പുസ്തകം നമുക്കുള്ള മുന്നറിയിപ്പാണെന്ന് പ്രകാശന കര്‍മം നിര്‍വ്വഹിച്ചു കൊണ്ട് എഴുത്തുകാരനും ആക്ടിവിസ്റ്റുമായ അംബികാസുതന്‍ മാങ്ങാട് അഭിപ്രായപ്പെട്ടു. മുന്‍ എം.എല്‍.എയും സി.പി.എം സംസ്ഥാന കമ്മിറ്റിയംഗവുമായ കെ.പി സതീഷ് ചന്ദ്രന് കൈമാറിക്കൊണ്ടാണ് പുസ്തകത്തിന്റെ പ്രകാശനം നിര്‍വ്വഹിച്ചത്.
നമ്മള്‍ അനുഭവിച്ചിട്ടും അറിയാത്ത വസ്തുതകള്‍ മൂര്‍ഛയേറിയ വാക്കുകള്‍ കൊണ്ട് നമ്മുടെ നെഞ്ചിലേക്ക് ആഴ്ന്ന് തറപ്പിച്ചുകൊണ്ടാണ് ഇത് ബോധ്യപ്പെടുത്തുന്നതെന്നും അംബികാസുതന്‍ മാങ്ങാട് പറഞ്ഞു. കാസര്‍കോടിനെ കുറിച്ചുള്ള ധീരമായ ഇടപെടലാണ് ഈ പുസ്തകം എന്ന് പുസ്തകം പരിചയപ്പെടുത്തിയ നിരൂപകന്‍ ഇ.പി രാജപോലാന്‍ അഭിപ്രായപ്പെട്ടു. കാസര്‍കോടന്‍ എഴുത്തുകള്‍ അധികം ഉണ്ടാകുന്നില്ല. ഉണ്ടായിട്ടുണ്ടെങ്കിലും അവ ധീരമായ ചുവടുവെപ്പുകളും അല്ല. എന്നാല്‍ 'മഡെ മഡെ സ്‌നാന' എല്ലാ അര്‍ത്ഥത്തിലും നമുക്ക് തിരിച്ചറിവ് നല്‍കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
അനിവാര്യമായ ഇടപെടലാണ് ഈ ഗ്രന്ഥമെന്ന് സി.പി.എം സംസ്ഥാന സമിതിയംഗം കെ.പി സതീഷ് ചന്ദ്രന്‍ പറഞ്ഞു. ഗ്രന്ഥകര്‍ത്താവിന് മുന്നില്‍ ഞാന്‍ നമിക്കുന്നതായും അദ്ദേഹം പറഞ്ഞു. കേന്ദ്ര സര്‍വകലാശാലയില്‍ ഫാസിസം എത്രത്തോളം ഉണ്ടെന്ന് അറിയണമെങ്കില്‍ ഈ പുസ്തകം വായിക്കണമെന്നും സതീഷ് ചന്ദ്രന്‍ കൂട്ടിച്ചേര്‍ത്തു. കാസര്‍കോടിനെ കൃത്യമായി അടയാളപ്പെടുത്തുകയാണ് 'മഡെ സ്‌നാന' എന്ന് ഡോ. സി. ബാലന്‍ പറഞ്ഞു. രാവണീശ്വരത്തിന്റെ പിന്നിലെ കേവലമായ ഐതിഹ്യങ്ങള്‍ക്കപ്പുറം രാഷ്ട്രീയം കണ്ടെത്തിയ ധീരത അഭിനന്ദനീയമാണെന്ന് സി പി ഐ നേതാവ് കെ വി കൃഷ്ണന്‍ അഭിപ്രായപ്പെട്ടു.
അടുത്ത വെടിയുണ്ടകള്‍ രവീന്ദ്രന്റെ നെഞ്ചിലക്ക് ആകാതിരിക്കാന്‍ നാം നോക്കേണ്ടതുണ്ടെന്ന് അരവിന്ദന്‍ മാണിക്കോത്ത് വ്യക്തമാക്കി. ഫാസിസത്തിനെതിരെയുള്ള ശക്തമായ ഇടപെടല്‍ മാധ്യമ പ്രവര്‍ത്തകന്റെ വലിയ സംഭാവനയാണെന്ന് എ ഹമീദ് ഹാജി പറഞ്ഞു. ഫാസിസത്തിനെതിരെ പറഞ്ഞതുകൊണ്ട്് ഒരു അഭിഭാഷകന്‍ പുറത്താക്കപ്പെട്ട സാഹചര്യത്തിലാണ് ഈ പുസ്തകം ഇറങ്ങുന്നതെന്നും ഫാസിസവും വര്‍ഗീയതയും എല്ലാവര്‍ക്കും ബാധകമാണെന്ന് ബഷീര്‍ ആറങ്ങാടി അഭിപ്രായപ്പെട്ടു.
പുസ്തക പ്രകാശന ചടങ്ങില്‍ കാസര്‍കോട് പ്രസ് ക്ലബ്ബ് പ്രസിഡണ്ട് ടി.എ ഷാഫി അധ്യക്ഷത വഹിച്ചു. സുകുമാരന്‍ പൂച്ചക്കാട്, പ്രസ് ഫോറം പ്രസിഡണ്ട് ഇ വി ജയകൃഷ്ണന്‍, സെക്രട്ടറി ടി കെ നാരായണന്‍, മാനുവല്‍ കുറിച്ചിത്താനം, എ വി രാമകൃഷ്ണന്‍ എന്നിവര്‍ പ്രസംഗിച്ചു. അഡ്വ. ഗോവിന്ദന്‍ പള്ളിക്കാപ്പില്‍, അഡ്വ. സി ഷുക്കൂര്‍, കരുണാകരന്‍ കുന്നത്ത്, എ വി സഞ്ജയന്‍, ശിവജി വെള്ളിക്കോത്ത്, സി എല്‍ ഹമീദ് തുടങ്ങിയവര്‍ സംബന്ധിച്ചു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kerala, News, Raveendran Ravaneshwaram's Book 'Made Made Snana' released
< !- START disable copy paste -->