Join Whatsapp Group. Join now!

രോഗികള്‍ക്ക് ആശ്വാസമായി ജനമൈത്രി പോലീസിന്റെ സൗജന്യ മെഡിക്കല്‍ ക്യാമ്പ്

രോഗികള്‍ക്ക് ആശ്വാസമായി ജനമൈത്രി പോലീസിന്റെ സൗജന്യ മെഡിക്കല്‍ ക്യാമ്പിന് തുടക്കമായി. കാസര്‍കോട് ജനമൈത്രി പോലീസിന്റെ നേതൃത്വത്തില്‍ ഐഎംഎ, കിംസ് Kerala, News, Police medical camp conducted
കാസര്‍കോട്: (my.kasargodvartha.com 24.08.2018) രോഗികള്‍ക്ക് ആശ്വാസമായി ജനമൈത്രി പോലീസിന്റെ സൗജന്യ മെഡിക്കല്‍ ക്യാമ്പിന് തുടക്കമായി. കാസര്‍കോട് ജനമൈത്രി പോലീസിന്റെ നേതൃത്വത്തില്‍ ഐഎംഎ, കിംസ് ആശുപത്രി, കെ ഡി സി ലാബ് എന്നിവരുടെ സഹകരണത്തോടെ ചെങ്ങന്നൂര്‍, കുമരകം ഭാഗങ്ങളില്‍ സൗജന്യ മെഡിക്കല്‍ ക്യാമ്പ് നടത്തിയത്.

ജില്ലാ പോലീസ് ചീഫ് ഡോ. എ ശ്രീനിവാസ് ഫ്‌ലാഗ് ഓഫ് ചെയ്ത് പുറപ്പെട്ട മെഡിക്കല്‍ ടീം വ്യാഴാഴ്ച മുഴുവനും ചെങ്ങന്നൂരിന്റെ വിവിധ ഭാഗങ്ങളില്‍ ക്യാമ്പുകള്‍ ചെയ്തു. കാസര്‍കോട് സി ഐ അബ്ദുര്‍ റഹീം, ജനമൈത്രി സി ആര്‍ ഒ കെ പി വി രാജീവന്‍, എ എസ് ഐ വേണു, ഐഎംഎ പ്രതിനിധി ഡോ. മഞ്ജുനാഥ് ഷെട്ടി, കിംസ് ആശുപത്രിയിലെ ഡോക്ടര്‍മാരായ ഡോ. ആന്റണി, ഡോ. ജിതേഷ് യാദവ്, കെ ഡി സി ലാബ് ടെക്‌നീഷ്യന്‍മാരായ ഷിനി ജൈസന്‍, അഫീഫ് എന്നിവര്‍ നേതൃത്വം നല്‍കി.

കുമരകത്ത് മൂന്ന് ക്യാമ്പുകള്‍ തുടങ്ങി. മരുന്നുകള്‍ ക്യാമ്പില്‍ വെച്ചു തന്നെ സൗജന്യമായി നല്‍കുന്നുണ്ട്. ഒരുപാട് ആളുകള്‍ ക്യാമ്പ് ഉപയോഗപ്പെടുത്തുന്നുണ്ട്. ഏകദേശം മുന്നൂറോളം രോഗികള്‍ ഓരോരോ ക്യാമ്പിലും എത്തുന്നതായി ബന്ധപ്പെട്ടവര്‍ അറിയിച്ചു.





Keywords: Kerala, News, Police medical camp conducted
  < !- START disable copy paste -->

Post a Comment