Join Whatsapp Group. Join now!

ദുരിതബാധിതര്‍ക്ക് പിടിച്ചുകയറാന്‍ 'സഹായക്കൈ നീട്ടി' കാസര്‍കോട്

യൂത്ത് കോണ്‍ഗ്രസ് കാസര്‍കോട് പാര്‍ലമെന്റ് കമ്മിറ്റി സ്വരൂപിച്ച ഭക്ഷ്യവസ്തുക്കളും ഭക്ഷണ സാധനങ്ങളും വസ്ത്രങ്ങളും ശുചീകരണ സാധന സമാഗ്രഹികളും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളിലേക്ക്Kerala, News, Helping hands from Kasaragod for Flood victims
ദുരിതബാധിതര്‍ക്കു വേണ്ടി പ്രവര്‍ത്തിച്ച് യൂത്ത് കോണ്‍ഗ്രസ്

കാസര്‍കോട്: (my.kasargodvartha.com 29.08.2018) യൂത്ത് കോണ്‍ഗ്രസ് കാസര്‍കോട് പാര്‍ലമെന്റ് കമ്മിറ്റി സ്വരൂപിച്ച ഭക്ഷ്യവസ്തുക്കളും ഭക്ഷണ സാധനങ്ങളും വസ്ത്രങ്ങളും ശുചീകരണ സാധന സമാഗ്രഹികളും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളിലേക്ക് വിതരണം ചെയ്തു. പ്രവര്‍ത്തകര്‍ കൈമെയ് മറന്നു കൊണ്ടാണ് ദുരിത ബാധിതര്‍ക്കു വേണ്ടി പ്രവര്‍ത്തിച്ചു കൊണ്ടിരിക്കുന്നത്. ആദ്യവാഹനം കോഴിക്കോട് ജില്ലയിലും രണ്ടാം ഘട്ടത്തില്‍ ഇടുക്കി ജില്ലയിലെ അടിമാലിയിലും വിതരണം ചെയ്തു.



പ്രളയം മൂലം വാസയോഗ്യമല്ലാതായ ചെങ്ങന്നൂരിലെ പുലയുന്നൂര്‍, പാണ്ടനാട് പഞ്ചായത്തുകളിലെ സ്‌കൂളുകളും വീടുകളും ശുചീകരിക്കാനും യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ സജീവമായി രംഗത്തുണ്ട്. പ്രസിഡണ്ട് സാജിദ് മൗവ്വല്‍ ക്യാമ്പ് ചെയ്താണ് പ്രവര്‍ത്തനം ഏകോപിപ്പിക്കുന്നത്. തുടര്‍ന്നുള്ള ദിവസങ്ങളില്‍ മറ്റു സ്ഥലങ്ങളില്‍ കൂടി ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് കുടുതല്‍ പ്രവര്‍ത്തകര്‍ ജില്ലയില്‍ നിന്ന് എത്തിചേരുമെന്ന് സാജിദ് മൗവ്വല്‍ അറിയിച്ചു.

ശ്രീജിത്ത് മാടക്കല്‍, രാജേഷ് പളളിക്കര, ഫര്‍ഷാദ് മാങ്ങാട്, പി ധനേഷ്, ഉണ്ണികൃഷ്ണന്‍ പൊയിനാച്ചി, സത്യനാഥന്‍ പാത്രവളപ്പില്‍, അനൂപ് കല്യോട്ട്, സ്വരാജ് കാനത്തൂര്‍ എന്നിവരുടെ നേതൃത്വത്തിലാണ് ശുചീകരണ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നത്.



ട്രെയിന്‍ ടൈം അലര്‍ട്ട് വാട്‌സ്ആപ്പ് ഗ്രൂപ്പ് ദുരിതാശ്വാസ നിധിയിലേക്ക് ഫണ്ട് കൈമാറി

കാസര്‍കോട്: ട്രെയിന്‍ ടൈം അലര്‍ട്ട് വാട്‌സ്ആപ്പ് ഗ്രൂപ്പ് മുഖ്യമന്ത്രിയുടെ പ്രളയ ദുരിതാശ്വാസ നിധിയിലേക്ക് മെമ്പര്‍മാരുടെ സംഭാവനയായ 35,000 രൂപയുടെ ഡി ഡിയും പുതുവസ്ത്രങ്ങളും കാസര്‍കോട് ജില്ലാ കലക്ടര്‍ ഡോ. ഡി. സജിത്ത് ബാബുവിന് കൈമാറി. ഗ്രൂപ്പ് അഡ്മിന്‍ കെ.പി രാമകൃഷ്ണന്റെ നേതൃത്വത്തില്‍ പി.പി സന്ദീപ്, കെ.വി സത്യപാലന്‍, പ്രകാശന്‍ കണിച്ചുകുളങ്ങര, രാജു ചെമ്മണ്ണൂര്‍, ശ്രീജ പ്രകാശന്‍ എന്നിവരടങ്ങുന്ന സംഘമാണ് കലക്ടര്‍ക്ക് ദുരിതാശ്വാസ തുക കൈമാറിയത്.

കണ്ണൂര്‍ -കാസര്‍കോട് ജില്ലകളിലെ ട്രെയിന്‍ യാത്രക്കാരുടെ ഇടയില്‍ ട്രെയിന്‍ സംബന്ധമായ വിവരങ്ങള്‍ പരസ്പരം കൈമാറിയും മറന്ന് വെച്ച സാധനങ്ങള്‍ വീണ്ടെടുത്ത് കൈമാറിയും ആപത്തില്‍പെടുന്നവരെ സഹായിച്ചും കഴിഞ്ഞ മൂന്ന് വര്‍ഷത്തിലധികമായി സജീവമായി പ്രവര്‍ത്തിച്ചു വരികയാണ് ട്രെയിന്‍ ടൈം അലര്‍ട്ട് വാട്‌സ്ആപ്പ് ഗ്രൂപ്പ്. ട്രെയിന്‍ യാത്രക്കാരുടെ പ്രശ്‌നങ്ങള്‍ ഏറ്റെടുത്ത് നിരവധി സമരങ്ങള്‍ നടത്തുകയും അധികാരികളുടെ ശ്രദ്ധയില്‍പ്പെടുത്തുകയും ചെയ്തിട്ടുണ്ട്.



ദുരിതബാധിതകര്‍ക്ക് സഹായ ഹസ്തവുമായി ജമാഅത്ത് കമ്മിറ്റിയും

മുഖ്യമന്ത്രിയുടെ ദുരിദാശ്വാസ ഫണ്ടിലേക്ക് പോയ്യത്ത ബൈല്‍ ജമാഅത്ത് കമ്മിറ്റി സ്വരൂപിച്ച 1,11,111 രൂപ ജമാഅത്ത് പ്രസിഡണ്ട് ഡി എം കെ മുഹമ്മദ്, ജനറല്‍ സെക്രട്ടറി കരീം ധര്‍മനഗര്‍, ട്രഷറര്‍ മുഹമ്മദ് ഹാജി, ജമാഅത്ത് ഖത്തീബ് അബ്ദുല്‍ ജബ്ബാര്‍ സഖാഫി, സബ് കമ്മിറ്റി ചെയര്‍മാന്‍ മൊയ്തീന്‍ കുട്ടി എന്നിവര്‍ ചേര്‍ന്ന് ജില്ലാ കലക്ടര്‍ സജിത്ത് ബാബുവിനെ ഏല്‍പിക്കുന്നു.



ദുരിത ബാധിതര്‍ക്ക് കൈത്താങ്ങായി ഗോവ മന്ത്രി വിജയി സര്‍ദേസായി

ചെര്‍ക്കള: കേരളത്തിലെ പ്രളയ ദുരിത ബാധിതര്‍ക്ക് കൈത്താങ്ങായി രണ്ട് കണ്ടെയ്‌നര്‍ ഭക്ഷ്യസാധനങ്ങള്‍ കേരളത്തിലേക്ക് അയച്ച് ഗോവ നഗരവികസന കൃഷിവകുപ്പ് മന്ത്രി വിജയി സര്‍ദേസായി. ഏറെ നാശം വിതച്ച ആലപ്പുഴയിലേക്ക് പോകും വഴി ചെര്‍ക്കളയില്‍ വെച്ച് ചെര്‍ക്കള പൗരാവലി സ്വീകരണം നല്‍കി. എന്‍ എ നെല്ലിക്കുന്ന് എം എല്‍ എ കണ്ടെയ്‌നര്‍ അനുഗമിക്കുന്നവര്‍ക്ക് ഉപഹാരം നല്‍കി സ്വീകരിച്ചു. ജനപ്രതിനിധികള്‍, രാഷട്രീയ പാര്‍ട്ടി നേതാക്കള്‍, പൗരപ്രമുഖര്‍, നാട്ടുകാര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.


വയനാട് ദുരിതബാധിതരുടെ പുനരധിവാസം; ആദ്യ വീടിന്റെ കുറ്റിയടിക്കല്‍ കര്‍മം വ്യാഴാഴ്ച 

കല്‍പ്പറ്റ: വയനാട് ജില്ലയില്‍ ഈ വര്‍ഷമുണ്ടായ കാലവര്‍ഷക്കെടുതിയിലും ഉരുള്‍ പൊട്ടലിലും വീടുകള്‍ നഷ്ടപ്പെട്ട ദുരിതബാധിതരെ പുനരധിവസിപ്പിക്കുന്നതിനുള്ള സമസ്ത കേരള സുന്നി യുവജന സംഘം (എസ്.വൈ.എസ്) കാസര്‍കോട് ജില്ലാ കമ്മിറ്റിയുടെ പുനരധിവാസ പദ്ധതിക്ക് വ്യാഴാഴ്ച തുടക്കം കുറിക്കും. ആദൂര്‍ മജ്ലിസിന്റെ സാമ്പത്തിക സഹായത്തോടെ എസ് വൈ എസ് ജില്ലാ കമ്മിറ്റി പന്തിപ്പൊയില്‍ പ്രദേശത്ത് പൂര്‍ണമായി തകര്‍ന്ന വിധവയും രോഗിയും വളരെ പാവപ്പെട്ടതുമായ കുടുംബത്തിനാണ് ആദ്യ ഘട്ടത്തിലെ വീട് നിര്‍മിച്ചു നല്‍കുന്നത്.

വീടിന്റെ കുറ്റിയടിക്കല്‍ കര്‍മം വ്യാഴാഴ്ച ഉച്ചയ്ക്ക് 12.30ന് ആദൂര്‍ മജ്ലിസ് ചെയര്‍മാന്‍ സയ്യിദ് മുഹമ്മദ് അഷ്റഫ് അസ്സഖാഫി നിര്‍വഹിക്കും. സമസ്ത ജില്ലാ പ്രസിഡണ്ട് പി. ഹസന്‍ മുസ്ലിയാര്‍, കേരള മുസ്ലിം ജമാഅത്ത് സംസ്ഥാന സമിതി അംഗം അബ്ദുല്‍ ഖാദര്‍ സഅദി കൊല്ലമ്പാടി,  കേരള മുസ്ലിം ജമാഅത്ത് ജില്ലാ പ്രസിഡണ്ട് എം. അബ്ദുര്‍ റഹ് മാന്‍ മുസ്ലിയാര്‍, എസ് വൈ എസ് സംസ്ഥാന സെക്രട്ടറി ശറഫുദ്ദീന്‍ അഞ്ചാംപീടിക, ജില്ലാ പ്രസിഡണ്ട് കെ എസ് മുഹമ്മദ് സഖാഫി, മുഹമ്മദ് ഹാജി പൊയ്യത്തബയല്‍, മുഹമ്മദ് ബഷീര്‍ മുടിപ്പു തുടങ്ങിയവരും എസ് വൈ എസ്, എസ്.എസ്.എഫ്, എസ്.എം.എ, എസ്.ജെ.എം ജില്ലാ സാരഥികളും പങ്കെടുക്കും.

സ്വരുക്കൂട്ടി വെച്ച പണം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് നല്‍കി ഒന്നാം ക്ലാസ് വിദ്യാര്‍ത്ഥികള്‍

കീഴൂര്‍ ലക്കി സ്റ്റാര്‍ യു എ ഇ കമ്മിറ്റി പ്രതിനിധി സുബൈര്‍ എം കെയുടെ മക്കളും ഒന്നാം ക്ലാസ് വിദ്യാര്‍ത്ഥികളുമായ ശാമില്‍, ഷഹ്‌സ എന്നിവര്‍ മുഖ്യമന്ത്രിയുടെ ദുരിദാശ്വാസ ഫണ്ടിലേക്കായി മൂന്നു വര്‍ഷമായി സ്വരൂപിച്ച പണം ക്ലാസ് ടീച്ചര്‍ ലതികയ്ക്ക് കൈമാറുന്നു

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kerala, News, Helping hands from Kasaragod for Flood victims
  < !- START disable copy paste -->

Post a Comment