Join Whatsapp Group. Join now!

പ്രമുഖ കരാറുകാരന്‍ ടി കെ അബ്ദുല്ല ഹാജി പട്ടുവത്തില്‍ നിര്യാതനായി

പ്രമുഖ കരാറുകാരന്‍ ചട്ടഞ്ചാല്‍ ബെണ്ടിച്ചാലിലെ ടി കെ അബ്ദുല്ല ഹാജി പട്ടുവത്തില്‍ (72) അന്തരിച്ചു. ബെണ്ടിച്ചാല്‍ ബദര്‍ ജുമാമസ്ജിദിന്റെ ദീര്‍ഘകാല പ്രസിഡണ്ടായിരുന്നു.Kerala, News, Obituary, Contractor T K Abdulla Haji Pattuvam passes away
ചട്ടഞ്ചാല്‍: (my.kasargodvartha.com 12.08.2018) പ്രമുഖ കരാറുകാരന്‍ ചട്ടഞ്ചാല്‍ ബെണ്ടിച്ചാലിലെ ടി കെ അബ്ദുല്ല ഹാജി പട്ടുവത്തില്‍ (72) നിര്യാതനായി. ബെണ്ടിച്ചാല്‍ ബദര്‍ ജുമാമസ്ജിദിന്റെ ദീര്‍ഘകാല പ്രസിഡണ്ടായിരുന്നു. സഅദിയ്യ, എം ഐ സി സ്ഥാപനങ്ങളുടെ ഭാരവാഹിയായും പ്രവര്‍ത്തിച്ചിരുന്നു. ചട്ടഞ്ചാല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിന്റെ ഡയറക്ടര്‍ കൂടിയായിരുന്നു. പ്രമുഖ കരാറുകാരന്‍ പട്ടുവത്തില്‍ മൊയ്തീന്‍ കുട്ടി ഹാജിയുടെ സഹോദരനാണ്.

കാസര്‍കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ഞായറാഴ്ച പലുര്‍ച്ചെ 4.30 മണിയോടെയായിരുന്നു അന്ത്യം. അസുഖത്തെ തുടര്‍ന്ന് മൂന്നു വര്‍ഷത്തോളമായി ചികിത്സയിലായിരുന്നു. പരേതരായ കുഞ്ഞാപ്പു- മറിയുമ്മ ദമ്പതിതളുടെ മകനാണ്. ഭാര്യ: സൈബുന്നിസ. മക്കള്‍: മുഹമ്മദ് മുനീര്‍ (കോണ്‍ട്രാക്ടര്‍), നസീര്‍, സമീര്‍ (ഇരുവരും ഗള്‍ഫ്), സറീന, സഫീറ. മരുമക്കള്‍: ഹമീദ് (ഉദുമ), ആരിഫ, സൈനബ, ഷഹനാസ്, പരേതനായ തളങ്കര ഇബ്രാഹിം ഖലീല്‍.

മറ്റു സഹോദരങ്ങള്‍: ആഇശ ഹജ്ജുമ്മ, പരേതരായ അബ്ദുല്‍ ഖാദര്‍ ഹാജി, മാഹിന്‍ ഹാജി. ഖബറടക്കം ഞായറാഴ്ച വൈകിട്ട് അഞ്ചു മണിയോടെ ബെണ്ടിച്ചാല്‍ ബദര്‍ ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ നടക്കും.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kerala, News, Obituary, Contractor T K Abdulla Haji Pattuvam passes away
  < !- START disable copy paste -->

Post a Comment