Join Whatsapp Group. Join now!

കേന്ദ്ര- കേരള സര്‍ക്കാറുകള്‍ കര്‍ഷകരെ വഞ്ചിച്ചു: എ. അബ്ദുര്‍ റഹ് മാന്‍

പ്രകൃതിയുടെയും, ഭരണകൂടത്തിന്റെയും സംഹാര താണ്ഡവത്തില്‍ കര്‍ഷകര്‍ അനുഭവിക്കുന്നത് തീരാദുരിതമാണെന്ന് മുസ്ലിം ലീഗ് ജില്ലാ ജനറല്‍ A Abdul Rahman, Kasaragod, Farmer, Dharna, A Abdul Rahman on Farmers Issue
കാസര്‍കോട്: (my.kasargodvartha.com 10.08.2018) പ്രകൃതിയുടെയും, ഭരണകൂടത്തിന്റെയും സംഹാര താണ്ഡവത്തില്‍ കര്‍ഷകര്‍ അനുഭവിക്കുന്നത് തീരാദുരിതമാണെന്ന് മുസ്ലിം ലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി എ. അബ്ദുര്‍ റഹ് മാന്‍ അഭിപ്രായപ്പെട്ടു. തെരഞ്ഞെടുപ്പ് കാലത്ത് ആശയും പ്രതീക്ഷയും നല്‍കി കര്‍ഷകരുടെ കാര്യത്തില്‍ മുതല കണ്ണീരൊഴുക്കിയ ഇടതുപക്ഷവും, കേന്ദ്രം ഭരിക്കുന്ന ബി.ജെ.പിയും ഇന്ന് കര്‍ഷകരോട് കാണിക്കുന്നത് വഞ്ചനയും,
നെറികേടുമാണ്.

വിളകള്‍ക്കും കര്‍ഷകര്‍ക്കും ഒരു പോലെ വിലയിടിഞ്ഞ കാലമാണിത്. കര്‍ഷക ആത്മഹത്യകള്‍ വാര്‍ത്തയല്ലാതായിരിക്കുന്നു. ചോദിക്കാനും പറയാനും ആളില്ലാത്തവരാണ് കര്‍ഷകരെന്ന ധാരണ കേന്ദ്ര-കേരള സര്‍ക്കാറുകള്‍ക്ക് വേണ്ടെന്ന് സ്വതന്ത്ര കര്‍ഷക സംഘം കാസര്‍കോട് മണ്ഡലം കമ്മിറ്റി പുതിയ ബസ്റ്റ് സ്റ്റാന്‍ഡ് പരിസരത്ത് സംഘടിപ്പിച്ച കര്‍ഷക ധര്‍ണ ഉദ്ഘാടനം ചെയ്ത് അബ്ദുര്‍ റഹ് മാന്‍ ഓര്‍മ്മിപ്പിച്ചു.

പ്രസിഡണ്ട് ഇ അബൂബക്കര്‍ ഹാജി അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി ഇ ആര്‍ ഹമീദ് സ്വാഗതം പറഞ്ഞു. മൂസബി ചെര്‍ക്കള, എ എം കടവത്ത്, അഷറഫ് എടനീര്‍, എ അഹ് മദ് ഹാജി, സി എ അബ്ദുല്ല കുഞ്ഞി ഹാജി, അബ്ബാസ് ബീഗം, എ എ അബ്ദുര്‍ റഹ് മാന്‍, അഡ്വ. വി.എം മുനീര്‍, ബി.കെ. അബ്ദുസമദ്, ഹമീദ് ചേരങ്കൈ, എ.കെ അബ്ദുര്‍ റഹ് മാന്‍ ഹാജി, ബി.എം റസാഖ്, കെ.എം ഹമീദ് ഹാജി, അജ്മല്‍ തളങ്കര,  അബ്ദുല്‍ സിദ്ദീഖ് ബെള്ളിപ്പാടി, ഹാരിസ് ബെദിര, ജലീല്‍ എരുതുംകടവ്, ഇ.എം മൊയ്തീന്‍ കുഞ്ഞി, ശാഫി ചേരൂര്‍, ടി.എ അബൂബക്കര്‍ ഹാജി പ്രസംഗിച്ചു.

A Abdul Rahman, Kasaragod, Farmer, Dharna, A Abdul Rahman on Farmers Issue

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: A Abdul Rahman, Kasaragod, Farmer, Dharna, A Abdul Rahman on Farmers Issue

Post a Comment