കാസര്‍കോട്: (my.kasargodvartha.com 24.07.2018) ദേശീയപാതയില്‍ എസ് ഡി പി ഐയുടെ നേതൃത്വത്തില്‍ കുഴികള്‍ നികത്തി. ദേശീയപാതയിലെ പാതാളക്കുഴികളില്‍ വീണ് അപകടം പതിവായിട്ടും അധികൃതര്‍ നടപടി സ്വീകരിക്കാത്തതിനെ തുടര്‍ന്നാണ് പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ കുഴികള്‍ അടച്ചത്.
ദേശീയപാതയില്‍ അണങ്കൂര്‍ മുതല്‍ പഴയ ബസ് സ്റ്റാന്‍ഡ് വരെയുള്ള കുഴികളാണ് എസ് ഡി പി ഐ മുനിസിപ്പല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ അടച്ചത്. നേരത്തെ എസ്ഡിപിഐയുടെ നേതൃത്വത്തില്‍ കഴികള്‍ അടച്ചിരുന്നെങ്കിലും മഴ പെയ്ത് വീണ്ടും കുഴികള്‍ പ്രത്യക്ഷപ്പെട്ടതോടെയാണ് പ്രവര്‍ത്തകര്‍ മുന്നിട്ടിറങ്ങിയത്.
എസ്ഡിപിഐ മുനിസിപ്പല്‍ കമ്മിറ്റി സെക്രട്ടറി ഹാഷിം അണങ്കൂര്‍, അണങ്കൂര്‍ ബ്രാഞ്ച് പ്രസിഡന്റ് അസ്ലം, വൈസ് പ്രസിഡന്റ് മുസമ്മില്‍, ജോയിന്റ് സെക്രട്ടറി മുഹമ്മദ്, അഷ്‌റഫ് അണങ്കൂര്‍, അഷ്‌റഫ് ടിപ്പുനഗര്‍, സമീര്‍, ഹാരിസ് അണങ്കൂര്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി. അധികൃതരുടെ നിസ്സംഗതക്കെതിരെയും, കരാറുകാരുടെ തട്ടിപ്പിനെതിരെയും പൊതുസമൂഹം നിരന്തരം സമരങ്ങളുമായി സജീവമാകണമെന്ന് കമ്മിറ്റി ആവശ്യപ്പെട്ടു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: SDPI, Road, Collapsed, SDPI protest against road collapsed, National Highway, Anangoor, New Bus Stand