Join Whatsapp Group. Join now!

ദേശീയപാതയിലെ കുഴികള്‍ അടച്ചും കത്താത്ത വിളക്കിന് റീത്ത് വെച്ചും എസ് ഡി പി ഐയുടെ പ്രതിഷേധം

എസ് ഡി പി ഐയുടെ നേതൃത്വത്തില്‍ അണങ്കൂര്‍ മുതല്‍ പുതിയ ബസ്സ്റ്റാന്‍ഡ് പെട്രോള്‍ പമ്പ് വരെയുള്ള ദേശീയപാതയിലെ കുഴികളടച്ചു. മാസങ്ങളായി തകര്‍ന്ന റോഡ് ഗതാഗതയോഗ്യമാKerala, News, SDPI, Anangoor, New Bus Stand, Kasargod, Politics, Vehicle, National Highway, Hi mast light, Protest, Taring, SDPI Protest against road collapsed
അണങ്കൂര്‍: (my.kasargodvartha.com 08.07.2018) എസ് ഡി പി ഐയുടെ നേതൃത്വത്തില്‍ അണങ്കൂര്‍ മുതല്‍ പുതിയ ബസ്സ്റ്റാന്‍ഡ് പെട്രോള്‍ പമ്പ് വരെയുള്ള ദേശീയപാതയിലെ കുഴികളടച്ചു. മാസങ്ങളായി തകര്‍ന്ന റോഡ് ഗതാഗതയോഗ്യമാക്കാന്‍ അധികൃതര്‍ നടപടി സ്വീകരിക്കാത്തതില്‍ പ്രതിഷേധിച്ചായിരുന്നു എസ് ഡി പി ഐ കാസര്‍കോട് മുന്‍സിപ്പല്‍  സെക്രട്ടറിയുടെ നേതൃത്വത്തില്‍ അണങ്കൂര്‍ ബ്രാഞ്ച് പ്രവര്‍ത്തകരും സാമൂഹ്യ പ്രവര്‍ത്തകരും മുന്നിട്ടിറങ്ങി റോഡിലെ കുഴികളടച്ചത്.



ദിനേന നിരവധി വാഹനങ്ങള്‍ കടന്നുപോകുന്ന റോഡില്‍ കുഴികള്‍ പ്രത്യക്ഷപ്പെട്ട് മാസങ്ങള്‍ കഴിഞ്ഞു. രാത്രികാലങ്ങളില്‍ ഇതുവഴി പോകുന്ന വാഹനങ്ങള്‍ കുഴികളില്‍ വീഴുന്നത് പതിവാണ്. ഇരുചക്ര വാഹനങ്ങള്‍ കുഴിയില്‍ വീണാല്‍ ഗുരുതര പരിക്കാണ് ഏല്‍ക്കുന്നത്. നിരവധി പേരാണ് അപകടത്തില്‍ പരിക്കേറ്റ് ദിവസവും ചികിത്സ തേടുന്നതെന്നും എന്നിട്ടും അധികൃതര്‍ മൗനം വെടിയുന്നില്ലെന്നും എസ് ഡി പി ഐ അണങ്കൂര്‍ ബ്രാഞ്ച് പ്രവര്‍ത്തകര്‍ കുറ്റപ്പെടുത്തുന്നു. റോഡ് റീടാറിംഗ് നടത്തി ഗതാഗത യോഗ്യമാക്കാന്‍ അധികാരികള്‍ നടപടി സ്വീകരിച്ചില്ലെങ്കില്‍ ശക്തമായ സമര പരിപാടികള്‍ സംഘടിപ്പിക്കുമെന്ന് എസ് ഡി പി ഐ കാസര്‍കോട് മുന്‍സിപ്പല്‍ കമ്മിറ്റി അറിയിച്ചു.

അണങ്കൂരില്‍ സ്ഥാപിച്ച ഹൈമാസ്റ്റ് ലൈറ്റ് ദിവസങ്ങളായി കത്തുന്നില്ല. ഇതിനെതിരെ എസ് ഡി പി ഐ അണങ്കൂര്‍ ബ്രാഞ്ചിന്റെ നേതൃത്വത്തില്‍ കഴിഞ്ഞ ദിവസം രാത്രി പന്തംകൊളുത്തിയും റീത്ത് വെച്ചും പ്രതിഷേധിച്ചിരുന്നു.





Keywords: Kerala, News, SDPI, Anangoor, New Bus Stand, Kasargod, Politics, Vehicle, National Highway, Hi mast light, Protest, Taring, SDPI Protest against road collapsed 

Post a Comment