Join Whatsapp Group. Join now!

ദേശീയപാതയുടെ അറ്റകുറ്റപ്പണി അടിയന്തിരമായി നടത്തണം: എസ്ഡിടിയു

ദേശീയപാതയുലടനീളമുള്ള വന്‍ കുഴികള്‍ കാരണം പത്തോളം ജീവനുകളാണ് അടുത്തകാലത്തായി പൊലിഞ്ഞതെന്നും റോഡ് നന്നാക്കാന്‍ അധികൃതര്‍ തയ്യാറാകണമെന്നും അറ്റകുറ്റപ്പണി Kerala, News, National Highway road damaged; SDTU complained
കാസര്‍കോട്: (my.kasargodvartha.com 23.07.2018) ദേശീയപാതയുലടനീളമുള്ള വന്‍ കുഴികള്‍ കാരണം പത്തോളം ജീവനുകളാണ് അടുത്തകാലത്തായി പൊലിഞ്ഞതെന്നും റോഡ് നന്നാക്കാന്‍ അധികൃതര്‍ തയ്യാറാകണമെന്നും അറ്റകുറ്റപ്പണി അടിയന്തിരമായി നടത്തണമെന്നും ആവശ്യപ്പെട്ട് എസ്ഡിടിയു പൊതുമരാമത്ത് വകുപ്പിന് പരാതി നല്‍കി.

റോഡിലുള്ള കുഴികള്‍ കാരണം വാഹന യാത്ര ദുസ്സഹമായിരുക്കുകയാണ്. ഇനിയൊരു അപകട മരണം ഉണ്ടാകാതെ നോക്കേണ്ടത് അധികൃതരുടെ കടമയാണ്. ദേശീയ പാതയിലെ കുഴികള്‍ അടക്കാനുള്ള നടപടികള്‍ അടിയന്തിരമായി തുടങ്ങണമെന്നും അല്ലാത്തപക്ഷം റോഡ് ഉപരോധം അടക്കമുള്ള സമരപരിപാടികളുമായി മുന്നോട്ട് പോകുമെന്നും ജില്ലാ പ്രസിഡന്റ് അഷ്റഫ് കോളിയടുക്കം, സാലി നെല്ലിക്കുന്ന് എന്നിവര്‍ മുന്നറിയിപ്പ് നല്‍കി.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kerala, News, National Highway road damaged; SDTU complained
 

Post a Comment